Surya

Surya

ശശികലയുടെ അറസ്റ്റ്; റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ വന്‍ പ്രതിഷേധം

റാന്നി: ഇന്നലെ അറസറ്റ് ചെയ്ത കെപി ശശികലയെ റാന്നി പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇതിനെതിരെ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം നടത്തുന്നുണ്ട്. നൂറോളം പേരാണ് നാപജപ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. ശശികലയെ വിട്ടയക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് പ്രവര്‍ത്തകരുടെ...

Read more

താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പാര്‍ട്ടിയിലെ ചിലര്‍ പ്രചരിപ്പിക്കുന്നു; ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ തടയുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും കെ സുധാകരന്‍

തിരുവനന്തപുരം: ബിജെപിയിലേക്ക് താന്‍ പോകുമെന്ന് പാര്‍ട്ടിയിലെ ചിലര്‍ തന്നെ പ്രചരണം നടത്തുന്നുവെന്ന് കെപിസിസി വര്‍ക്കിംഗ് വൈസ് പ്രസിഡന്റ് കെ സുധാകരന്‍. ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ തടയുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും കെ സുധാകരന്‍ യോഗത്തില്‍ പറഞ്ഞു. ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ കോണ്‍ഗ്രസ് തടയാന്‍...

Read more

സൗദി എയര്‍ സര്‍വ്വീസിന് പിന്നാലെ എയര്‍ ഇന്ത്യയും എമിറേറ്റ്‌സും കോഴിക്കോട്ടേക്ക് സര്‍വ്വീസ് നടത്താന്‍ ഒരുങ്ങുന്നു

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സൗദി എയറിന്റെ ജിദ്ദ സര്‍വ്വീസിന് ഡിജിസിഎ അനുമതി നല്‍കിയത് എമിറേറ്റ്‌സ്, എയര്‍ ഇന്ത്യ വിമാനക്കമ്പനികള്‍ക്കും കോഴിക്കോട്ടേക്കുള്ള വഴിതുറക്കുന്നു. സി വിഭാഗത്തില്‍പ്പെട്ട ചെറുവിമാനങ്ങള്‍ സ്വന്തമായി ഇല്ലാത്തതിനാലാണ് എമിറേറ്റ്‌സ് കോഴിക്കോട് സര്‍വ്വീസ് അവസാനിപ്പിച്ചത്. മികച്ച രീതിയില്‍ നടന്നിരുന്ന സര്‍വ്വീസ്...

Read more

കെപി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍....

Read more

സര്‍ക്കാര്‍ യുവതീ പ്രവേശനത്തിന് കാണിക്കുന്ന ആവേശം ഭക്തര്‍ക്ക് സൗകര്യമൊരുക്കാനും കാണിക്കണമെന്ന്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാര്‍ യുവതീ പ്രവേശനത്തിന് കാണിക്കുന്ന ആവേശം ഭക്തര്‍ക്ക് സൗകര്യമൊരുക്കാന്‍ കാണിക്കണമെന്ന് രമേശ് ചെന്നിത്തല. ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താത്തത് സര്‍ക്കാറിന്റെ വീഴ്ചയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു....

Read more

സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി ഹൈക്കോടതിയിലേക്ക്

നെടുമ്പാശ്ശേരി: തൃപ്തി ദേശായി പോലീസിന്റെ സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വിമാനത്താവളത്തില്‍ തൃപ്തി ദേശായിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ അവര്‍ ഒരുങ്ങുന്നത്. ഇക്കാര്യത്തില്‍ തൃപ്തി ദേശായി നിയമോപദേശം തേടിയതായാണ് സൂചന. നേരത്തെ തൃപ്തി ദേശായിയുമായി പോലീസ് ഉന്നതോദ്യോഗസ്ഥര്‍...

Read more

ഇന്ന് കേരളം ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്ന തൃപ്തി ദേശായി ആരാണ് ? അവരുടെ ലക്ഷ്യം എന്ത്?

ഇന്ത്യയിലെ പ്രശസ്ത ലിംഗസമത്വ പ്രവര്‍ത്തകയും ഭൂമാത റാന്‍ രാഗിണി (ഭൂമാതാ ബ്രിഗേഡ്) എന്ന സംഘപരിവാര്‍ സംഘടനയുടെ സ്ഥാപക നേതാവുമാണ് തൃപ്തി ദേശായി. സ്ത്രീവിവേചനത്തിനെതിരേയും സ്ത്രീവിമോചനത്തിനായുമായി പോരാടുന്ന വ്യക്തിയാണ് തൃപ്തി ദേശായി. തൃപ്തിയുടെ കുടുംബ പാശ്ചാത്തലം കര്‍ണ്ണാടകയിലെ നിപാനിലാണ് തൃപ്തി ദേശായിയുടെ ജനനം....

Read more

തൃപ്തി ദേശായിക്കെതിരായ പ്രതിഷേധം യാത്രക്കാരെ ബാധിക്കുന്നു; എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് സിയാല്‍ അധികൃതര്‍

കൊച്ചി: ശബരിമല ദര്‍ശനം നടത്താന്‍ കൊച്ചി വിമാത്താവളത്ത് എത്തിയ തൃപ്തി ദേശായിയുടെ കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് സിയാല്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ഈ സ്ഥിതി തുടരാന്‍ ആവില്ലെന്നും തൃപ്തി ദേശായിക്കെതിരായ പ്രതിഷേധം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നെന്നും സിയാല്‍ എംഡി പോലീസിനെ അറിയിച്ചു....

Read more

തൃപ്തി ദേശായിയെ ശബരിമലയില്‍ കാലു കുത്താന്‍ അനുവദിക്കില്ല; അവരെ വരുത്തിയതിന് പിന്നില്‍ പിണറായി വിജയന്‍; മുഖ്യമന്ത്രിയുടെ ഫോണ്‍ പരിശോധിക്കണം; എഎന്‍ രാധാകൃഷ്ണന്‍

നെടുമ്പാശ്ശേരി: ശബരിമല സന്ദര്‍ശിച്ച് ആചാരം ലംഘിക്കാന്‍ തൃപ്തി ദേശായിയെ വിളിച്ചുവരുത്തിയതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും, മുഖ്യമന്ത്രിയുടെ ഫോണ്‍ പരിശോധിക്കണമെന്നും ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. തൃപ്തി ദേശായിക്കെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു എഎന്‍ രാധാകൃഷ്ണന്‍. തൃപ്തി ദേശായിയുടേയും...

Read more

തൃപ്തി ദേശായി പുറത്തിറങ്ങിയാല്‍ വഴി നീളെ പ്രതിഷേധം; വിമാനത്താവളത്തില്‍ നിന്നു തന്നെ മടക്കി അയക്കണമെന്ന് രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനത്തിനായി നടതുറക്കാനിരിക്കെ ശബരിമല സന്ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ നിന്നു തന്നെ പോലീസ് മടക്കി അയക്കണമെന്ന് അയ്യപ്പ ധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. തൃപ്തി ദേശായി പുറത്തിറങ്ങിയാല്‍ വഴി നീളെ പ്രതിഷേധം ഉണ്ടാകുമെന്ന് രാഹുല്‍...

Read more
Page 696 of 705 1 695 696 697 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.