Surya

Surya

മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് മുതിര്‍ന്ന നേതാക്കള്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകിയേക്കും

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകിയേക്കും. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആണ് അന്തിമ തീരുമാനമെടുക്കുക. മത്സരിക്കാനില്ലെന്ന നിലപാട് മുതിര്‍ന്ന നേതാക്കള്‍ ആവര്‍ത്തിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. അടൂര്‍ പ്രകാശിനെയാണ് ആലപ്പുഴയിലേയ്ക്ക് പരിഗണിക്കുന്നത്. ഇന്നാദ്യമായാണ് സ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്ക് അന്തിമ രൂപം കണ്ടെത്താനുള്ള സ്‌ക്രീനിംങ് കമ്മിറ്റി യോഗം...

Read more

ഇനിയൊരു ഭീകരാക്രമണം ഇന്ത്യ സഹിക്കില്ല; വീണ്ടും ശക്തമായ താക്കീതുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഭീകരാക്രമണത്തിനെതിരെ വീണ്ടും ശക്തമായ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഭീകരാക്രമണങ്ങള്‍ ഇനിയും പൊറുക്കാന്‍ രാജ്യത്തിനാവില്ലെന്ന് മോഡി വ്യക്തമാക്കി. പുല്‍വാമ, ഉറി ഭീകരാക്രമണങ്ങള്‍ തന്നെ ഇന്ത്യക്ക് സഹിക്കാവുന്നതിനപ്പുറമാണ്. അതുകൊണ്ട് തന്നെ ഇനി അത് പൊറുക്കാന്‍ ഇന്ത്യക്ക് സാധിച്ചെന്ന് വരില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു....

Read more

കൊല്ലത്ത് കര്‍ഷകന്‍ സൂര്യാഘാതമേറ്റ് മരിച്ച സംഭവം, മുന്നറിയിപ്പുമായി അധികൃതര്‍

കൊല്ലം: വയലില്‍ പണിയെടുക്കുന്നതിനിടെ കര്‍ഷകന്‍ സൂര്യാഘാതമേറ്റ് മരിച്ച സംഭവത്തില്‍ മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം. താപനില ഉയരുന്ന സമയത്ത് ജോലി ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നുമാണ് നിര്‍ദേശം. വയലില്‍ കൃഷിപ്പണി എടുക്കുന്നതിനിടെയാണ് രാജന്‍ ബോധരഹിതനായി കിടക്കുന്നത് കണ്ടത്. ശരീരം മുഴുവന്‍ പൊള്ളലേറ്റ് ചുവന്ന...

Read more

തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം നിര്‍ബന്ധമായും അവധി നല്‍കണം; ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം

മസ്‌ക്കറ്റ്: തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം നിര്‍ബന്ധമായും അവധി നല്‍കണമെന്ന് ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം. സ്വകാര്യ സ്ഥാപനങ്ങള്‍ സുരക്ഷിതമായ തൊഴില്‍ സാഹചര്യം ഉറപ്പാക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. പരാതികള്‍ നേരിട്ട് നല്‍കുവാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സുരക്ഷിതമായ...

Read more

വിപണി കീഴടക്കാനൊരുങ്ങി ട്രെന്റ്-ഇ; രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 110 കിലോമീറ്റര്‍; പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി

ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ അവാന്‍ മോട്ടോഴ്സ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. ട്രെന്റ്-ഇ എന്ന് പേരിട്ടിരിക്കുന്ന ഈ സ്‌കൂട്ടര്‍ അവാന്‍ മോട്ടോഴ്സിന്റെ സീറോ റേഞ്ച് സ്‌കൂട്ടര്‍ ശ്രേണിയിലേക്ക് എത്തുന്ന ഏറ്റവും പുതിയ വാഹനമാണ്. ഡ്യുവല്‍ ലിഥിയം അയേണ്‍ ബാറ്ററി പാക്കോടെ...

Read more

ഷാര്‍ജയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആയുധങ്ങളുമായി കൊള്ളസംഘം; മിനിറ്റുകള്‍ക്കുള്ളില്‍ പോലീസിന്റെ വലയില്‍

ഷാര്‍ജ: ഷാര്‍ജയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആയുധങ്ങളുമായി കൊള്ളയടിക്കാനെത്തിയ സംഘം മിനിറ്റുകള്‍ക്കുള്ളില്‍ ഷാര്‍ജ പോലീസിന്റെ വലയില്‍ കുടുങ്ങി. രണ്ട് ആഫ്രിക്കന്‍ സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്. മാര്‍ച്ച് രണ്ടിനാണ് ജീവനക്കാരെയടക്കം ഞെട്ടിച്ച് ഹൈപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ അക്രമി സംഘം എത്തിയത്. ഹൈപ്പര്‍മാര്‍ക്കറ്റിലെ കാഷ്യറെ ആക്രമിച്ച് പണമടങ്ങിയ പെട്ടിയും...

Read more

കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ വിതരണം വീണ്ടും പ്രതിസന്ധിയില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ വിതരണം പ്രതിസന്ധിയില്‍. ചീഫ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ വൈകുന്നതിന് കാരണമെന്ന് ആക്ഷേപം ഉയരുമ്പോഴും സാങ്കേതിക പ്രശ്‌നം മൂലമാണ് പെന്‍ഷന്‍ വൈകുന്നതെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം. എല്ലാ മാസവും ഇരുപത്തി അഞ്ചാം തീയതിയോടെ പെന്‍ഷന്‍ ബില്‍ കെഎസ്ആര്‍ടിസിയുടെ...

Read more

മലപ്പുറം ലോഡ്ജ് മുറിക്കുള്ളില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

മലപ്പുറം: നിലമ്പൂരില്‍ ലോഡ്ജ് മുറിക്കുള്ളില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വണ്ടൂര്‍ ചോക്കാട് സ്വദേശി ഇസ്ഹാക്ക് പരുത്തിനേക്കാടനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നിലമ്പൂര്‍ ടൂറിസ്റ്റ് ഹോം എന്ന ലോഡ്ജില്‍ ഉച്ചയോടെയാണ് ഇസ്ഹാക്ക് മുറിയെടുത്തത്. രാത്രി 11 മണിയോടെ...

Read more

കേരളത്തില്‍ മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ കൂടി വരികയാണ്, ഇരുപത് മണ്ഡലങ്ങളിലും ബിജെപിക്ക് പ്രതീക്ഷയുണ്ടന്ന് കുമ്മനം രാജശേഖരന്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് സംബന്ധിച്ച് പാര്‍ട്ടി ഏത് ചുമതല ഏല്‍പിച്ചാലും അതു ചെയ്യുമെന്ന് കുമ്മനം രാജശേഖരന്‍. കേരളത്തിലേക്കുള്ള തിരിച്ച് വരവില്‍ ഉപാധികളില്ലെന്നും അദ്ദേഹം പറഞ്ഞു. തുറന്ന മനസോടെയാണ് തന്റെ തിരിച്ച് വരവ്. ഇത്ര നാളത്തെ പൊതു പ്രവര്‍ത്തനത്തില്‍ സംഘടനയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചിട്ടുള്ള...

Read more

കൊളംബിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 12 പേര്‍ കൊല്ലപ്പെട്ടു

ബൊഗോട്ട: കൊളംബിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര്‍ കൊല്ലപ്പെട്ടു. ആഭ്യന്തര വിമാനസര്‍വ്വീസ് നടത്തുന്ന ലേസര്‍ എയര്‍ലൈന്‍സിന്റെ ഡഗ്ലസ് ഡിസി-3 എന്ന 30 സീറ്റുള്ള ചെറുവിമാനമാണ് തകര്‍ന്നു വീണത്. സാങ്കേതിക തകരാര്‍ മൂലമാണ് തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. മെറ്റാ പ്രവിശ്യയില്‍ പ്രാദേശിക സമയം...

Read more
Page 510 of 704 1 509 510 511 704

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.