Surya

Surya

സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്; നിയമത്തില്‍ ഇളവ് വരുത്തി കുവൈറ്റ്

കുവൈറ്റ് സിറ്റി: സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമെന്ന നിലപാടില്‍ ഇളവുമായി കുവൈറ്റ്. രണ്ട് ദിവസത്തേക്ക് വരുന്നവര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ആവശ്യമില്ല. സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി കുവൈറ്റ് മന്ത്രിസഭ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതില്‍...

Read more

സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയ കളക്ടര്‍ അനുപമയുടെ നടപടി വിവരക്കേട്; കമ്മീഷന്‍ എതിര്‍ത്താലും ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി വോട്ട് തേടും; ബി ഗോപാലകൃഷ്ണന്‍

തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയതിന് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ നടപടി വിവരക്കേടെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. അയ്യപ്പന്റെ പേര് പറയാതെ, ചിത്രം കാണിക്കാതെ, മതപരമായ ഒരു...

Read more

ചൂടിന് ശമനമില്ല; സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് നീട്ടി, ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കുറയാത്തതിനാല്‍ സൂര്യാതപ മുന്നറിയിപ്പ് രണ്ടുദിവസത്തേക്ക് കൂടി നീട്ടി. വയനാട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ വരും ദിവസങ്ങളില്‍ താപനില ശരാശരിയില്‍ നിന്ന് മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. രാവിലെ 11 മണി...

Read more

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വൃക്ക വില്‍ക്കാനൊരുങ്ങി സ്ഥാനാര്‍ത്ഥി

ഗുവാഹത്തി; ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യമായ പണം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തന്റെ വൃക്ക വില്‍ക്കാനൊരുങ്ങി അസമിലെ ഒരു സ്ഥാനാര്‍ത്ഥി. അസമിലെ മോഡാതി ഗ്രാമസ്വദേശിയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ സുകൂര്‍ അലിയാണ് മത്സരിക്കാന്‍ ആവശ്യമായ പണം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ വൃക്ക വില്‍ക്കാനൊരുങ്ങുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍...

Read more

പിന്തുണച്ചവര്‍ക്ക് നന്ദി; വീണ്ടും കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത്

ന്യൂഡല്‍ഹി: വാതുവയ്പ്പ് കേസില്‍ മലയാളി താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി പിന്‍വലിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി ശ്രീശാന്ത് രംഗത്ത്. വീണ്ടും കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത് പറഞ്ഞു. താന്‍ ആറ് വര്‍ഷമായി വിലക്ക് അനുഭവിക്കുകയാണെന്നും, അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും...

Read more

സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞു. ഗ്രാമിന് 2,975 രൂപയും പവന് 23,800 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ്...

Read more

മലബാര്‍ ഗോള്‍ഡ് ജ്വല്ലറിക്കെതിരെ വ്യാജ വാര്‍ത്ത; സംഘപരിവാര്‍ അനുകൂല ചാനലിന് 50 ലക്ഷം പിഴ

ന്യൂഡല്‍ഹി: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ സംഘപരിവാര്‍ ചാനല്‍ സുദര്‍ശന്‍ ടിവിക്കെതിരെ അരക്കോടി രൂപ പിഴ ചുമത്തി കോടതി. സുദര്‍ശന്‍ ടിവിക്കും എഡിറ്റര്‍ സുരേഷ് ചാവങ്കെക്കുമെതിരേ മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ എംപി അഹമ്മദ് നല്‍കിയ മാനനഷ്ടക്കേസിലാണ്...

Read more

കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് കോണ്‍ഗ്രസുകാര്‍ ബിജെപിയാകുന്നു; പരിഹാസവുമായി കോടിയേരി ബാലകൃഷ്ണന്‍

മലപ്പുറം; കോണ്‍ഗ്രസിനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് കോണ്‍ഗ്രസുകാര്‍ ബിജെപിയാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നതെന്നും, അഞ്ച് കൊല്ലത്തിനിടയില്‍ കോണ്‍ഗ്രസില്‍ നിന്ന് ഇരുനൂറില്‍പരം എംഎല്‍എമാരാണ്...

Read more

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ ഉണ്ടായേക്കും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം നാളെ ഉണ്ടായേക്കുമെന്ന് സൂചന. സ്ഥാനാര്‍ത്ഥികളുടെ സീറ്റ് കാര്യത്തില്‍ ഏകദേശ ധാരണയായെന്നാണ് വിവരം. സ്‌ക്രീനിങ് കമ്മറ്റി ഇന്ന് ലിസ്റ്റ് സമര്‍പ്പിക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരുന്നുണ്ട്. ഇന്നലെ രാഹുല്‍ ഗാന്ധിയോടൊപ്പം കേരളത്തിലെ മുതിര്‍ന്ന...

Read more

പുറത്താക്കിയാലും സന്യാസം തുടരുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

വയനാട്: സഭയില്‍ നിന്ന് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ച സഭയുടെ നടപടി ഖേദകരമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. സഭയുടെ നടപടിക്കെതിരെ സന്യാസം തുടരാനാണ് തീരുമാനമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു. സന്യാസം വിട്ട് പോകാനല്ല സന്യാസ വ്രതം തുടരാന്‍ തന്നെയാണ്...

Read more
Page 505 of 705 1 504 505 506 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.