Surya

Surya

ബിജെപിക്ക് അബദ്ധത്തില്‍ വോട്ട് ചെയ്തു; ബിഎസ്പി പ്രവര്‍ത്തകന്‍ സ്വന്തം വിരല്‍ മുറിച്ചു

ബുലന്ദ്ഷഹര്‍: അബദ്ധത്തില്‍ ബിജെപിക്ക് വോട്ട് കുത്തിയ ബിഎസ്പി പ്രവര്‍ത്തകന്‍ സ്വന്തം വിരല്‍ മുറിച്ച് കളഞ്ഞു. ബിഎസ്പി പ്രവര്‍ത്തകനായ പവന്‍ കുമാറാണ് സ്വന്തം വിരല്‍ മുറിച്ചത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ബിഎസ്പിക്ക് വോട്ട് ചെയ്യുന്നതിന് പകരം ബിജെപിക്ക് അബദ്ധത്തില്‍ വോട്ട് ചെയ്യുകയായിരുന്നു യുവാവ്....

Read more

ഗ്ലൗസ് ധരിച്ച് ഹസ്തദാനം നടത്തി തൃണമൂല്‍ സ്ഥാനാര്‍ത്ഥി; ഇത്തരത്തില്‍ ഉള്ളവര്‍ ജനാധിപത്യത്തില്‍ ആവശ്യമില്ലെന്ന് ബിജെപി

ജാദവ്പൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണത്തിന് ഇറങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ ആരോപണവുമായി ബിജെപി നേതാക്കള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗ്ലൗസ് ധരിച്ച് ജനങ്ങള്‍ക്ക് ഹസ്തദാനം നല്‍കിയെന്നാണ് സ്ഥാനാര്‍ത്ഥിക്കെതിരെ ഉയരുന്ന ആരോപണം. ചലച്ചിത്ര നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ മിമി ചക്രബര്‍ത്തിയാണ് പ്രചാരണത്തിനിടെ ജനങ്ങള്‍ക്ക്...

Read more

‘നിങ്ങള്‍ക്ക് സത്യസന്ധനായ കാവല്‍ക്കാരനെ വേണോ? അഴിമതിക്കാരനെ വേണോ’ ? ദാരിദ്ര്യം തുടച്ചു മാറ്റാന്‍ കോണ്‍ഗ്രസിനെ തുടച്ചു നീക്കുക! പുതിയ മുദ്രാവാക്യവുമായി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: നിങ്ങള്‍ക്ക് സത്യസന്ധനായ കാവല്‍ക്കാരനെ വേണോ അതോ അഴിമതിക്കാരനെ വേണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യം തുടച്ചു മാറ്റാന്‍ കോണ്‍ഗ്രസിനെ തുടച്ചു നീക്കുക എന്നായിരുന്നു മോഡിയുടെ പുതിയ മുദ്രാവാക്യം....

Read more

സിനിമ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചതിന് പണി കൊടുക്കാന്‍ ഉറച്ച് മധുരരാജ ടീം

മമ്മൂട്ടി ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മധുരരാജ ഇന്ന് തീയ്യേറ്ററില്‍ എത്തിയിരിക്കുകയാണ്. ആദ്യ ഷോ പൂര്‍ത്തിയാകുമ്പോള്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആഘോഷ ചിത്രമെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. 2010ല്‍ എത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മമ്മൂട്ടിയെ തന്നെ നായകനാക്കി വൈശാഖ്...

Read more

രാഷ്ട്രപതിക്ക് കത്തയച്ചിട്ടില്ല; ആരാണ് ഇതിന് പിന്നിലെന്ന് അറിയില്ല, വാര്‍ത്ത വ്യാജമാണെന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി: സൈനിക നേട്ടങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുന്നെന്ന് കാണിച്ച് രാഷ്ട്രപതിക്ക് കത്തയച്ചിട്ടില്ലെന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍. അങ്ങനെ ഒരു കത്തില്‍ തങ്ങള്‍ ഒപ്പുവെച്ചിട്ടില്ലെന്നും ആരാണ് കത്തയച്ചതെന്ന് അറിയില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം. മുന്‍ ആര്‍മി ചീഫ് ജനറല്‍ എസ്ജി റോഡ്രിഗസും...

Read more

സ്വര്‍ണ്ണക്കരണ്ടിയുമായി ജനിക്കുന്നവര്‍ക്ക് ചായ കുടിക്കാന്‍ മാത്രമേ അറിയു, ഉണ്ടാക്കാന്‍ അറിയില്ല; രാഹുലിനെതിരെ മോഡി

ദിസ്പൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എതിര്‍പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെ വിമര്‍ശനങ്ങളും ആരോപണങ്ങളും ഉയരാറുണ്ട്. ഇപ്പോള്‍ ഇതാ തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ചയാളെന്നാണ് രാഹുലിനെ മോഡി വിശേഷിപ്പിച്ചത്. സ്വര്‍ണ്ണക്കരണ്ടിയുമായി ജനിക്കുന്നവര്‍ക്ക് ചായ കുടിക്കാന്‍...

Read more

റാഫേല്‍ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ പരിശോധിക്കാമെന്ന സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം കോടതി അലക്ഷ്യമെന്ന് കാണിച്ച് ബിജെപി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പുനഃപരിശോധനാ ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ച രേഖകള്‍ പരിശോധനക്ക് എടുക്കാമെന്നായിരുന്നു കോടതി ഉത്തരവ്....

Read more

അനുകൂല വിധി ഉണ്ടായില്ല; സുപ്രീം കോടതിക്ക് മുമ്പില്‍ മധ്യവയസ്‌കന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ന്യൂഡല്‍ഹി; സുപ്രീം കോടതിക്ക് മുമ്പില്‍ മധ്യവയസ്‌കന്റെ ആത്മഹത്യാശ്രമം. അനുകൂല വിധിയുണ്ടായില്ലെന്ന പരാതി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ആത്മഹത്യാശ്രമം നടത്തിയത്. കൈത്തണ്ട മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മാധ്യമ ക്യാമറകള്‍ വെച്ചിരിക്കുന്ന സ്ഥലത്തിന്റെ തൊട്ടുപിറകില്‍ നിന്നും കൈ ഞരമ്പുകള്‍ മുറിച്ച ശേഷമാണ് ഇദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക്...

Read more

സുരക്ഷ വീഴ്ച; പോളിങ് ബൂത്തില്‍ വെച്ച് സെല്‍ഫി എടുത്ത ബിജെപി നേതാക്കള്‍ അറസ്റ്റില്‍

ഡറാഡൂണ്‍: പോളിങ് ബൂത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പോലീസ് നടപടി. ഉത്തരാഖണ്ഡില്‍ നാലു ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോളിങ് ബൂത്തില്‍ വെച്ച് സെല്‍ഫി എടുക്കുകയും അത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു പോലീസ് നടപടി. ഹരിദ്വാര്‍,...

Read more

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ്; 30,000 രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത് കാസര്‍കോട് നിന്നുള്ള സംഘം

കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ രണ്ട് പേര്‍ ക്രൈംബ്രാഞ്ച് പിടിയിലായി. എറണാകുളം സ്വദേശികളായ വിപിന്‍, ബിലാല്‍ എന്നിവരാണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. ഇവര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത് കാസര്‍ഗോഡ് നിന്നുള്ള സംഘമാണെന്നാണ് റിപ്പോര്‍ട്ട്. കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ...

Read more
Page 497 of 705 1 496 497 498 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.