Surya

Surya

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊളംബോ: ശ്രീലങ്കയില്‍ ഉണ്ടായ സ്ഫോടന പരമ്പരകള്‍ക്ക് പിന്നാലെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ അടിയന്തരാവസ്ഥ നിലവില്‍ വരും. സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദ സംഘടനയായ തൗഹീദ് ജമാഅത്താണെന്ന് സര്‍ക്കാര്‍ ആരോപിച്ചു. ശ്രീലങ്കയില്‍...

Read more

മോഡി പ്രസംഗിച്ചു കൊണ്ടിരിക്കെ കൂട്ടത്തോടെ വേദിവിട്ട് പ്രവര്‍ത്തകര്‍; വൈറലായി വീഡിയോ, പരിഹാസം

നാഷിക്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ നിന്ന് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഇറങ്ങിപ്പോയി. മഹാരാഷ്ട്രയിലാണ് സംഭവം. ബാലാകോട്ട് ആക്രമണവും സര്‍ജിക്കല്‍ സ്ട്രൈക്കും കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള മോഡിയുടെ പ്രസംഗം പുരോഗമിക്കവേയായിരുന്നു പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സദസ് വിട്ടത്. 15 മിനുട്ട് നേരം മോഡിയുടെ...

Read more

യാത്രക്കാര്‍ക്കെതിരെയുള്ള ക്രൂര മര്‍ദ്ദനം; കല്ലട ബസിന്റെ ബുക്കിംഗ് ഓഫീസ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പൂട്ടിച്ചു

കോട്ടയം: കല്ലട ബസില്‍ യാത്രക്കാരെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കല്ലട ബസിന്റെ വൈക്കത്തെ ബുക്കിംഗ് ഓഫീസ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പൂട്ടിച്ചു. വൈക്കം ടൗണിലെ ബുക്കിംഗ് ഓഫീസിലേക്ക് പ്രകടനമായെത്തിയാണ് പ്രവര്‍ത്തകര്‍ ഓഫീസ് അടപ്പിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍...

Read more

കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം; കമ്പനി ഉടമയെ വിളിച്ചുവരുത്താന്‍ ഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം: കല്ലട ബസില്‍ യാത്രക്കാര്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ കമ്പനി ഉടമയെ വിളിച്ചുവരുത്താന്‍ ഡിജിപിയുടെ നിര്‍ദേശം. സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു. അതേസമയം, കല്ലട ബസില്‍ അക്രമം ഉണ്ടായ സംഭവം ആസൂത്രിതമായ മര്‍ദ്ദനം ആണോ എന്ന് അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പോലീസ്...

Read more

ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി; ഇന്ത്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്താനൊരുങ്ങി അമേരിക്ക

വാഷിങ്ടണ്‍: ഇറാനില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയടക്കമുള്ള എല്ലാ രാജ്യങ്ങള്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്താന്‍ നീക്കവുമായി അമേരിക്ക. നേരത്തെ അമേരിക്ക ഇളവ് നല്‍കിയിരുന്ന ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്വാന്‍, തുര്‍ക്കി, ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങള്‍ക്ക് എതിരെയാണ്...

Read more

സാമ്പത്തിക പ്രതിസന്ധിമൂലം അടച്ച് പൂട്ടിയ ജെറ്റ് എയര്‍വേയ്‌സ് മുകേഷ് അംബാനി ഏറ്റെടുത്തേക്കും!

മുംബൈ: എണ്ണ, ടെലികോം, ടെക്‌സ്റ്റെയില്‍ തുടങ്ങിയ ഏതാണ്ട് എല്ലാ മേഖലയിലും സംരംഭങ്ങളുളള മുകേഷ് അംബാനി സാമ്പത്തിക പ്രതിസന്ധിമൂലം അടച്ചുപൂട്ടിയ ജെറ്റ് എയര്‍വേയ്സ് വിമാന കമ്പനി ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജെറ്റ് എയര്‍വേയ്‌സിനെ റിലയന്‍സ് ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. എന്നാല്‍, നിലവില്‍...

Read more

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; കല്ലടയിലെ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍, ബസ് ഹാജരാക്കാന്‍ നിര്‍ദേശം

കൊച്ചി: യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ബസിലെ രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. ജയേഷ്. ജിതിന്‍ എന്നീ ജീവനക്കാരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സംഭവം നടന്ന ബസ് ഉടനെ സ്റ്റേഷനിലെത്തിക്കാന്‍ കൊച്ചി മരട് പോലീസ് കല്ലട...

Read more

‘മുന്നോട്ടുള്ള ജീവിതത്തില്‍ ഞങ്ങള്‍ എല്ലാവരും ഒപ്പമുണ്ട്, എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണം’ ; വീരമൃത്യു വരിച്ച വസന്ത കുമാറിന്റെ ഭാര്യയുടെ കൈപിടിച്ച് പ്രിയങ്ക

മാനന്തവാടി: രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി കേരളത്തിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍ വസന്തകുമാറിന്റെ വീട്ടിലെത്തി സന്ദര്‍ശനം നടത്തി. കുടുംബാംഗങ്ങളുമായി ഏറെ നേരം പ്രിയങ്ക ഗാന്ധി ചെലവഴിച്ചു. വസന്തകുമാറിന്റെ ഭാര്യയേയും മക്കളേയും പ്രിയങ്ക ഗാന്ധി...

Read more

ഭരത് ചന്ദ്രന്‍ ഐപിഎസിനോടും തന്നോടുമുള്ള ഇഷ്ടം വോട്ടായി മാറും; നിഷ്പക്ഷ വോട്ടുകളിലാണ് പ്രതീക്ഷയെന്ന് സുരേഷ് ഗോപി

തൃശ്ശൂര്‍: കേരളം നാളെ പോളിങ് ബൂത്തിലേക്ക് കടക്കുമ്പോള്‍ വിജയ പ്രതീക്ഷയില്‍ തൃശ്ശൂരിന്റെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഭരത് ചന്ദ്രന്‍ ഐപിഎസിനോടും തന്നോടുമുള്ള ഇഷ്ടം വോട്ടായി മാറുമെന്ന് സുരേഷ് ഗോപി പറഞ്ഞു. നിഷ്പക്ഷ വോട്ടുകളിലാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. കുറച്ച്...

Read more

സിനിമാ നടനെ കാണുമ്പോള്‍ ആളുകൂടുന്നത് സ്വാഭാവികം; ഇത്തരം ആവേശമൊന്നും വോട്ടായി മാറില്ലെന്ന് രാജാജി മാത്യു തോമസ്

തൃശ്ശൂര്‍: സുരേഷ് ഗോപി എത്തിയതോടെ തൃശ്ശൂരില്‍ ത്രികോണ മത്സരമുണ്ടെന്ന വിലയിരുത്തല്‍ തെറ്റെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ്. അങ്ങനെ ഒരു സാഹചര്യം തൃശ്ശൂരില്ലെന്നും രാജാജി മാത്യു തോമസ് വ്യക്തമാക്കി. സിനിമാ നടന്‍മാരെ കാണുമ്പോള്‍ ആളുകള്‍ കൂടുന്നത് സാധാരണമാണ്. ഇത്തരം ആവേശമൊന്നും...

Read more
Page 493 of 705 1 492 493 494 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.