Surya

Surya

കമല്‍ പറയാത്ത കാര്യങ്ങള്‍ ചിലര്‍ വ്യാഖ്യാനിച്ചു; ഹിന്ദു വിരുദ്ധ പ്രസംഗം എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു! തീവ്രവാദി പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയാണെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി മക്കള്‍ നീതി മയ്യം വാര്‍ത്താകുറിപ്പ് പുറത്തിറക്കി. കമലിന്റെ പ്രസംഗത്തില്‍ പരാമര്‍ശിക്കാത്ത കാര്യങ്ങള്‍ പ്രസംഗത്തിന്റെ ഭാഗമായി മാധ്യമങ്ങളും ചില സംഘടനകളും വ്യാഖ്യാനിച്ചതായാണ് മക്കള്‍ നീതി മയ്യം...

Read more

താന്‍ മന്ത്രവാദം ചെയ്തിട്ടുണ്ട്; അമ്മയും ലേഖയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു; ചന്ദ്രന്‍ പോലീസില്‍ മൊഴി നല്‍കി

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ ഭാര്യ ലേഖയുടെ കുറിപ്പ് തള്ളാതെ ഭര്‍ത്താവ് ചന്ദ്രന്‍. അതേസമയം, ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവും ബന്ധുക്കളും എന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഭര്‍ത്താവും അമ്മായി അമ്മയും ബന്ധുവും നേരത്തെ അറസ്റ്റിലായിരുന്നു....

Read more

താന്‍ വീണ്ടും അധികാരത്തില്‍ വരും; പ്രതിപക്ഷത്തിന് രാജ്യത്തെക്കുറിച്ചോ പാവപ്പെട്ടവരെക്കുറിച്ചോ യാതൊരു ചിന്തയുമില്ലെന്ന് നരേന്ദ്ര മോഡി

ബീഹാര്‍: താന്‍ വീണ്ടും പ്രധാനമന്ത്രി ആകുമെന്ന് ആവര്‍ത്തിച്ച് നരേന്ദ്ര മോഡി. ബീഹാറില്‍ നടന്ന ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിനിടെ കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തേയും കുറ്റം പറയാന്‍ അദ്ദേഹം മറന്നില്ല. കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും രാജ്യത്തെക്കുറിച്ചോ പാവപ്പെട്ടവരെക്കുറിച്ചോ യാതൊരു ചിന്തയുമില്ലെന്നും അഴിമതിയിലാണ് അവരുടെ...

Read more

കാമുകനെ വിവാഹം കഴിക്കാന്‍ വിവാഹമോചനപത്രത്തില്‍ ഭര്‍ത്താവിന്റെ കള്ളയൊപ്പിട്ടു; മനസാക്ഷിയെ ഞെട്ടിക്കുന്ന ഭാര്യയുടെ ചതി ഇങ്ങനെ

താനെ: കാമുകനെ വിവാഹം കഴിക്കാന്‍ ഭാര്യ വിവാഹമോചനപത്രത്തില്‍ തന്റെ കള്ളയൊപ്പിട്ടെന്ന പരാതിയുമായി യുവാവ് രംഗത്ത്. മുംബൈയിലെ മുംബ്ര സ്വദേശി നിലോഫറിനെതിരെ ഭര്‍ത്താവ് യൂസഫ് ഷെരീഫ് മസ്താന്‍ ആണ് പോലീസില്‍ പരാതി നല്‍കിയത്. 2007 മുതല്‍ യൂസഫ് ഗള്‍ഫില്‍ മെക്കാനിക്കായി ജോലി ചെയ്തുവരുകയാണ്....

Read more

ലൈംഗികാധിക്ഷേപം നടത്തിയെന്ന ആരോപണം; സീനിയര്‍ ക്യാപ്റ്റനെതിരെ വനിതാ പൈലറ്റ് എയര്‍ ഇന്ത്യയ്ക്ക് പരാതി നല്‍കി

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകന്‍ ലൈംഗികാധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് വനിതാ പൈലറ്റ് എയര്‍ ഇന്ത്യയ്ക്ക് പരാതി നല്‍കി. സീനിയര്‍ ക്യാപ്റ്റനെതിരെയാണ് യുവതിയുടെ പരാതി. സംഭവത്തെ തുടര്‍ന്ന് പൈലറ്റിനെതിരെ എയര്‍ ഇന്ത്യ അന്വേഷണം ആരംഭിച്ചു. ലൈംഗിക ചുവയുള്ള ചോദ്യങ്ങള്‍ ചോദിച്ച് സീനിയര്‍ തന്നെ ബുദ്ധിമുട്ടിച്ചെന്നാണ് യുവതിയുടെ...

Read more

യാത്രയ്ക്കിടെ ബസില്‍ ഛര്‍ദ്ദിച്ചു; ബസ് കഴുകിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ക്രൂരത

കോട്ടയം: യാത്ര ചെയ്യുന്നതിനിടെ ബസില്‍ ഛര്‍ദ്ദിച്ച യാത്രക്കാരനെ കൊണ്ട് ബസ് കഴുകിച്ച് ജീവനക്കാരുടെ ക്രൂരത. കഴിഞ്ഞ ദിവസം വൈകീട്ട് കോട്ടയം ബസ് സ്റ്റാന്‍ഡിലാണ് സംഭവം നടന്നത്. അസം ഗുവാഹതി നൗഗായ് സ്വദേശി അസദുല്‍ ഇസ്ലാമിനാണ് ദുരനുഭവം ഉണ്ടായത്. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള...

Read more

അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; കാനറാ ബാങ്കിനു നേരെ കെഎസ്‌യു പ്രതിഷേധം; ബാങ്ക് ഓഫീസ് തല്ലിതകര്‍ത്തു

തിരുവനന്തപുരം: അമ്മയും മകളും ആത്മഹത്യ ചെയ്യാന്‍ കാരണം ജപ്തി ഭീഷണിയെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കാനറാ ബാങ്ക് തിരുവനന്തപുരം റീജിയണല്‍ ഓഫീസിനു നേര്‍ക്ക് കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രവര്‍ത്തകര്‍ ബാങ്ക് ഓഫീസ് അടിച്ചു തകര്‍ത്തു....

Read more

മൂന്ന് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം; കാശ്മീരില്‍ തെരുവിലിറങ്ങി ആയിരങ്ങള്‍, പ്രതിഷേധം ശക്തം!

ശ്രീനഗര്‍: മൂന്നുവയസുകാരിയെ അയല്‍വാസി ലൈംഗികമായി അതിക്രമിച്ച സംഭവത്തില്‍ ജമ്മുകാശ്മീരില്‍ പ്രതിഷേധം ശക്തം. പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് ആയിരങ്ങളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. മൂന്നുവയസുകാരിയെ മെയ് എട്ടിനാണ് അയല്‍വാസി ലൈംഗികാതിക്രമത്തിനു ഇരയാക്കിയത്. വീട്ടില്‍ കളിക്കുകയായിരുന്ന കുഞ്ഞിനെ അയല്‍വാസിയായി എടുത്തു കൊണ്ടുപോകുകയും വീടിന് സമീപത്തുള്ള സ്‌കൂളില്‍...

Read more

‘മകള്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, കോടതി നിയോഗിച്ച കമ്മീഷനാണ് കുടുംബത്തിന്റെ ഒപ്പ് വാങ്ങിയത് ‘; ഗൃഹനാഥന്റെ ആരോപണം നിഷേധിച്ച് ബാങ്ക് അധികൃതര്‍

നെയ്യാറ്റിന്‍കര: കാനറാ ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗൃഹനാഥന്റെ ആരോപണം നിഷേധിച്ച് ബാങ്ക് അധികൃതര്‍. കോടതി നിയോഗിച്ച കമ്മീഷനാണ് കുടുംബത്തിന്റെ ഒപ്പ് വാങ്ങിയതെന്നും, മകള്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ബാങ്ക് അധികൃതര്‍ വിശദമാക്കി. ഇതിന്...

Read more

തനിക്ക് അകമ്പടി സേവിക്കുന്ന പോലീസുകാര്‍ക്ക് പ്രത്യേക വാഹനം വേണം; പോലീസ് സ്റ്റേഷനു മുമ്പില്‍ ധര്‍ണ നടത്തി മോഡിയുടെ സഹോദരന്‍

ജയ്പൂര്‍: തനിക്ക് അകമ്പടി സേവിക്കുന്ന പോലീസുകാര്‍ക്ക് പ്രത്യേക വാഹനം നല്‍കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനില്‍ മോഡിയുടെ സഹോദരന്‍ പ്രഹ്ലാദ് മോഡിയുടെ ധര്‍ണ. ജയ്പൂര്‍ അജ്മേര്‍ നാഷണല്‍ ഹൈവേയിലെ ബാഗ്രു പോലീസ് സ്റ്റേഷനു മുമ്പിലായിരുന്നു ധര്‍ണ നടത്തിയത്. ജയ്പൂരിലേക്ക് പോകാനായി പ്രഹ്ലാദ് മോഡിക്കൊപ്പം...

Read more
Page 465 of 705 1 464 465 466 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.