Soumya

Soumya

വിളര്‍ച്ചയും രക്തസമ്മര്‍ദ്ദമുണ്ടെന്നും അറിയിച്ചു, നിര്‍ബന്ധിത കായിക പരിശീലനത്തിന് അയച്ച് അധ്യാപകന്‍; വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു, സംഭവം മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍! പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

ചെന്നൈ: വിളര്‍ച്ചയും രക്തസമ്മര്‍ദ്ദവും ഉണ്ടെന്ന് അറിയിച്ചിട്ടും വിദ്യാര്‍ത്ഥിനിയെ നിര്‍ബന്ധിത കായിക പരിശീലനത്തിന് അയച്ച് അധ്യാപകന്‍. കഠിനാധ്വാനം കൂടിയതിനു പിന്നാലെ വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണു മരിച്ചു. മദ്രാസ് ക്രിസത്യന്‍ കോളേജിലാണ് വിദ്യാര്‍ത്ഥിനിയോട് അധ്യാപകന്റെ ക്രൂരത. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായ മഹിമയാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു...

Read more

കാര്‍ത്ത്യാനി അമ്മയ്ക്ക് പിന്നാലെ പഠനത്തില്‍ മിടുക്ക് തെളിയിച്ച് മൈഥിലി മുത്തശ്ശി..! ‘അക്ഷരസാഗരം’ പരീക്ഷയില്‍ യുവമിഥുനങ്ങളെ കടത്തി വെട്ട് നൂറില്‍ നൂറ് സ്വന്തമാക്കി 90കാരി

തിരുവനന്തപുരം: 100ല്‍ 98 മാര്‍ക്ക് നേടി നമ്മയെല്ലാം ഞെട്ടിച്ച കാര്‍ത്ത്യായനി അമ്മയെ മറന്നു കാണാന്‍ ഇടയില്ല. ഇപ്പോഴിതാ കാര്‍ത്ത്യായനി അമ്മയ്ക്ക് സമാനമായി മറ്റൊരു മുത്തശ്ശി കൂടി. കോഴിക്കോട് കുര്യാടി വളപ്പില്‍ വീട്ടില്‍ മൈഥിലി (90)മുത്തശ്ശിയാണ് പുതുതലമുറയ്ക്ക് മാതൃകയാവുന്നത്. സാക്ഷരതാമിഷന്റെ തീരദേശ സാക്ഷരതാ...

Read more

‘താമരയുടെ തണ്ട് ഒടിച്ച് കൈപത്തി’ 2017 ഡിസംബര്‍ 11ന് കോണ്‍ഗ്രസ് അധ്യക്ഷന്‍; 2018ല്‍ അതേ ദിനത്തില്‍ രാഹുലിനെ തേടി മൂന്ന് വിജയങ്ങള്‍!

ജയ്പുര്‍: അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പിലൂടെ കണ്ടത് ബിജെപി തന്നെ ചിരിച്ച് തള്ളുന്ന രാഹുല്‍ ഗാന്ധിയുടെ വിജയമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി പോരാട്ടത്തിലാണ് രാഹുല്‍ വന്‍ വിജയം കൈവരിച്ചത്. കോണ്‍ഗ്രസിന്റെ അധ്യക്ഷനായി അവരോധിതനായി കൃത്യം ഒരു വര്‍ഷം തികഞ്ഞ ദിവസമാണ് ഈ മൂന്ന്...

Read more

പിറവം പള്ളി തര്‍ക്കം; കേസ് പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി ജഡ്ജിമാര്‍ പിന്മാറി

കൊച്ചി: പിറവം പള്ളിത്തര്‍ക്കത്തില്‍ കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നും ഹൈക്കോടതി ജഡ്ജിമാര്‍ പിന്മാറി. കോടതിയുടെ നിഷ്പക്ഷത ഭാവിയില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് പിന്മാറ്റം എന്നാണ് നല്‍കുന്ന ഔദ്യോഗിക വിശദീകരണം. കേസില്‍ വാദം കേട്ടു കൊണ്ടിരുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, പി ആര്‍ രാമചന്ദ്രന്‍...

Read more

‘ആദ്യ റൗണ്ട് കഴിയാതെ എന്ത് പറയാനാണ്, ഒന്നുമില്ല’ ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് ‘ഒഴിഞ്ഞുമാറി’ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ. ഛത്തീസ്ഗഡില്‍ നിന്നുള്ള എംപിയുമാണ് ഇവര്‍. ആദ്യ റൗണ്ട് കഴിയാതെ ഒരു പ്രതികരണവും നടത്തില്ലെന്നായിരുന്നു ഇവര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. ആവര്‍ത്തിച്ചുള്ള...

Read more

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ആശങ്കകള്‍ ഒഴിയുമ്പോള്‍ ബിജെപിയ്ക്ക് തലവേദനയേറുന്നു! കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ബിഎസ്പി, സഖ്യത്തിന് സാധ്യയേറുന്നു

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ആശങ്കകള്‍ക്ക് വിരാമമിട്ട് ബിഎസ്പി. ഇതോടെ ബിജെപിയ്ക്ക് തലവേദന ഏറുകയാണ്. വോട്ടെണ്ണല്‍ പുരോഗമിക്കവെ ഒരു പാര്‍ട്ടിയ്ക്കും ഭൂരിപക്ഷമില്ലാതെ കേറിയിറങ്ങി നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ച് ബിഎസ്പി രംഗത്തുവന്നിരിക്കുനനത്. രാജ്യം തന്നെ ഉറ്റ് നോക്കുന്ന മധ്യപ്രദേശില്‍ ബിഎസ്പി...

Read more

’15 വര്‍ഷമായില്ലേ, ചിലപ്പോള്‍ തോറ്റേക്കാം! ഭരണത്തില്‍ ജനം തൃപ്തരല്ലെന്ന് തെളിഞ്ഞു’ മധ്യപ്രദേശില്‍ ബിജെപിയുടെ തോല്‍വി പ്രവചിച്ച് മുന്‍ മുഖ്യമന്ത്രി

ഭോപ്പാല്‍: ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാടുന്ന മധ്യപ്രദേശിലെ ബിജെപിയുടെ തേല്‍വി മുന്‍പേ പ്രവചിച്ച് മുന്‍ മുഖ്യമന്ത്രി ബാബു ലാല്‍ ഗോര്‍. ബിജെപി ഭരണത്തില്‍ ജനം തൃപ്തരല്ല എന്ന ചിത്രമാണ് ഇതിലൂടെ തെളിയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശില്‍ ജനം കൈവിട്ടു എന്നു വേണം...

Read more

രാജസ്ഥാനില്‍ കേവലഭൂരിപക്ഷത്തിലേയ്ക്ക് കടന്ന് കോണ്‍ഗ്രസ്; സര്‍ക്കാര്‍ ബിജെപി തന്നെ രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രി, വിശ്വാസത്തില്‍ നേതൃത്വവും!

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷത്തിലേയ്ക്ക് അടുക്കുമ്പോള്‍ സര്‍ക്കാര്‍ ബിജെപി തന്നെ രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രി താവാര്‍ ചന്ദ് ഗെഹ്ലോട്ട്. ദേശീയ മാധ്യമങ്ങളാണ് ഇതി സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. സാമൂഹ്യനീതി വകുപ്പ് മന്ത്രിയാണ് താവാര്‍ ചന്ദ് ഗെഹ്ലോട്ട്. 'ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എനിക്ക്...

Read more

തെലങ്കാനയില്‍ വോട്ടര്‍ പട്ടികയില്‍ തിരിമറി; ടിആര്‍എസിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്, 20 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ ലിസ്റ്റില്‍ നിന്നും വെട്ടിമാറ്റിയെന്ന് ആരോപണം!

ഹൈദരാബാദ്: തെലങ്കാനയില്‍ ടിആര്‍എസ് വോട്ടര്‍പട്ടികയില്‍ തിരിമറി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതൃത്വം. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. തെലങ്കാനയില്‍ പോളിങ് നടന്ന ദിവസം നിരവധി പേരുടെ പേരുകള്‍ വോട്ടിങ് ലിസ്റ്റില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയടക്കമുള്ളവര്‍ ഇതുസംബന്ധിച്ച...

Read more

ഭരണം ആര്‍ക്ക്..? മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച്! ഉറ്റു നോക്കി നേതൃത്വങ്ങള്‍, ബിഎസ്പി നിലപാട് നിര്‍ണ്ണായകം

ഭോപ്പാല്‍: ബിജെപിയെയും കോണ്‍ഗ്രസിനെയും ആശങ്കയിലും ആവേശത്തിലും ആക്കി മധ്യപ്രദേശില്‍ ലീഡ് നിലകള്‍ മാറി മറയുന്നു. നേരിയ വ്യത്യാസത്തിലാണ് ഇരുപാര്‍ട്ടികളുടെയും മുന്നേറ്റം. ബിജെപിയും കോണ്‍ഗ്രസും നേരിയ വ്യത്യാസത്തില്‍ മുന്നേറുമ്പോള്‍ ബിഎസ്പി ജയിക്കുന്ന സീറ്റുകള്‍ നിര്‍ണ്ണായകമാകും. നിലവില്‍ 111 സീറ്റില്‍ ബിജെപി ലീഡ് ഉയര്‍ത്തിയിട്ടുണ്ട്....

Read more
Page 1452 of 1506 1 1,451 1,452 1,453 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.