Anitha P

Anitha P

മന്‍ കീ ബാത്തില്‍ സിഖ് ഗുരുക്കന്മാരെ അനുസ്മരിച്ച് മോഡി; പാത്രം കൊട്ടിയും കൈ കൊട്ടിയും പ്രതിഷേധിച്ച് കര്‍ഷകര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കര്‍ഷക സമരം പുരോഗമിക്കുന്നതിനിടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ സിഖ് ഗുരുക്കന്മാരെ അനുസ്മരിച്ച് പ്രധാമന്ത്രി നരേന്ദ്ര മോഡി. കര്‍ഷക സമരത്തെയും കാര്‍ഷിക നിയമത്തെയും കുറിച്ച് പ്രത്യക്ഷ പരാമര്‍ശങ്ങള്‍ ഒന്നും നടത്താതെ പുതുവത്സരവും കൊവിഡ് പ്രതിരോധത്തിലും ഊന്നല്‍...

Read more

പാലക്കാട്ടെ ദുരഭിമാനക്കൊല; കൊലയുടെ സൂത്രധാരന്‍ ഹരിതയുടെ മുത്തച്ഛനെന്ന് അനീഷിന്റെ കുടുംബം, കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തു

പാലക്കാട്: പാലക്കാട് തേങ്കുറിശ്ശിയിലെ ദുരഭിമാന കൊലയുടെ മുഖ്യ സൂത്രധാരന്‍ ഹരിതയുടെ മുത്തച്ഛന്‍ കുമരേശന്‍ പിള്ള ആണെന്ന് കൊല്ലപ്പെട്ട അനീഷിന്റെ കുടുംബം. അനീഷിന് പണം നല്‍കി ഹരിതയെ തിരിച്ച് വീട്ടിലെത്തിക്കാന്‍ മുത്തച്ഛന്‍ ശ്രമിച്ചിരുന്നുവെന്നാണ് അനീഷിന്റെ കുടുംബം പറയുന്നത്. അതേസമയം കേസിലെ പ്രതികളെ സംഭവസ്ഥലത്തും...

Read more

കൊവിഡ്; സംവിധായകന്‍ സംഗീത് ശിവന്‍ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ സംഗീത് ശിവന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കിംസ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. നാലു ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത് എന്നാണ്...

Read more

രജനീകാന്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതി; ഇന്ന് ആശുപത്രി വിട്ടേക്കും

ഹൈദരാബാദ്: രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ രജനീകാന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍. ഇന്ന് താരം ആശുപത്രി വിട്ടേക്കും എന്നാണ് സൂചന. വെള്ളിയാഴ്ച ആണ് താരത്തെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദ്ദത്തില്‍ കാര്യമായ ഏറ്റക്കുറച്ചില്‍ കണ്ടതിനെത്തുടര്‍ന്നാണ് താരത്തെ അഡ്മിറ്റ്...

Read more

രാഹുല്‍ ഗാന്ധിയെ എഐസിസി പ്രസിഡന്റ് ആക്കണം, കേരളത്തിലെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കുക; കെപിസിസി ആസ്ഥാനത്ത് വീണ്ടും പോസ്റ്ററുകള്‍

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇത്തവണ രാഹുല്‍ ഗാന്ധിയുടെ പോസ്റ്ററുകളാണ് വച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി എഐസിസി പ്രസിഡന്റ് ആകണമെന്ന് ആവശ്യപ്പെട്ടാണ് ഇത്തവണ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരത്തെ എംഎല്‍എ ക്വാട്ടേഴ്സിന് മുന്‍വശത്തും കൂറ്റന്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേസമയം ഇന്ദിരാ ഭവന്...

Read more

കൊവിഡ് വാക്‌സിന്‍; ഇന്ത്യയില്‍ കൊവിഷീല്‍ഡിന് ആദ്യം അനുമതി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് അടിയന്തര ഉപയോഗത്തിന് കൊവിഷീല്‍ഡ് വാക്‌സിന് അനുമതി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ആഴ്ച്ചയോടെ ഇന്ത്യയില്‍ അടിയന്തരാനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചാല്‍ ഉടന്‍ ഇന്ത്യയിലും അനുമതി നല്‍കിയേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്....

Read more

കര്‍ഷക സമരം കൂടുതല്‍ ശക്തമാവുന്നു; ഭക്ഷ്യധാന്യങ്ങളും മറ്റും ശേഖരിച്ച് കൂടുതല്‍ കര്‍ഷകര്‍ പഞ്ചാബില്‍ നിന്നും പുറപ്പെട്ടു

ന്യൂഡല്‍ഹി: കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടിരിക്കുകയാണ്. സമരം കൂടുതല്‍ ശക്തമാക്കാന്‍ തന്നെയാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഇതിനായി ഭക്ഷ്യധാന്യങ്ങളും മറ്റും ശേഖരിച്ച് കൂടുതല്‍ കര്‍ഷകര്‍ പഞ്ചാബില്‍ നിന്നും പുറപ്പെട്ടു. സാംഗ്രൂര്‍, അമൃത്സര്‍, തണ്‍...

Read more

ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രം; ആരാധകരെ ആവേശത്തിലാക്കി ‘ഭൂമി’ ട്രെയിലര്‍

ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'ഭൂമി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലക്ഷ്മണ്‍ ആണ്. റോമിയോ ആന്റ് ജൂലിയറ്റ്, ബോഗന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയം രവിയും ലക്ഷ്മണും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നിധി അഗര്‍വാള്‍...

Read more

കൊവിഡ് വാക്‌സിന്‍; ഒമാനില്‍ നാളെ മുതല്‍ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിക്കും

മസ്‌കറ്റ്: ഒമാനില്‍ നാളെ മുതല്‍ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിക്കും. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. ഫൈസര്‍ കൊവിഡ് വാക്സിന്റെ 15600 ഡോസ് വാക്‌സിന്‍ ആണ് മസ്‌കറ്റ്...

Read more

കാശ്മീരില്‍ ജയിച്ചത് ഗാന്ധിജിയുടെ ഗ്രാമസ്വരാജ്, ബിജെപിക്ക് അധികാരത്തോട് ആര്‍ത്തിയില്ല; പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: ബിജെപിക്ക് അധികാരത്തോട് ആര്‍ത്തിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജമ്മു കാശ്മീരിലെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ജമ്മു കാശ്മീരില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ചത് ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കല്‍പ്പമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 'ക്ഷേമപദ്ധതികളുടെ ഗുണം...

Read more
Page 3 of 762 1 2 3 4 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.