Anitha P

Anitha P

‘രാമായണ്‍ ക്രൂയിസ് സര്‍വീസ്’; അയോധ്യയിലെ സരയു നദിയില്‍ ആഡംബര നൗക സര്‍വീസുമായി കേന്ദ്രസര്‍ക്കാര്‍

ലഖ്നൗ: അയോധ്യയിലെ സരയു നദിയില്‍ ആഡംബര നൗക സര്‍വീസുമായി കേന്ദ്രസര്‍ക്കാര്‍. 'രാമായണ്‍ ക്രൂയിസ് സര്‍വീസ്' എന്നാണ് പേരിട്ടിരിക്കുന്നത്. അയോധ്യയിലെ സരയു നദിയിലൂടെ 'രാമായണ്‍ ക്രൂയിസ് സര്‍വീസ്' ഉടന്‍ ആരംഭിക്കുമെന്നാണ് കേന്ദ്ര തുറമുഖ വകുപ്പുമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തിരിക്കുന്നത്. സരയു നദിയിലെ...

Read more

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യം; കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ഹാഥ്റസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ യുഎപിഎ ചുമത്തി യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ...

Read more

ചാങ്ങ് ഇ 5; ചന്ദ്രോപരിതലത്തില്‍ വീണ്ടും വിജയകരമായി പേടകമിറക്കി ചൈന, ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയിലേക്ക് മടങ്ങും

ബെയ്ജിംഗ്: ചന്ദ്രനില്‍ നിന്നും പാറക്കല്ലുകളും മറ്റും ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുന്നതിനായി ചൈന വിക്ഷേപിച്ച ചാങ്ങ് ഇ 5 പേടകം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തതായി ചൈനീസ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ലാന്‍ഡര്‍ വാഹനം റോബട്ടിക് കൈകള്‍ ഉപയോഗിച്ച്...

Read more

സംസ്ഥാനം ബുറെവി ചുഴലിക്കാറ്റ് ഭീതിയില്‍; തെക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനം ബുറെവി ചുഴലിക്കാറ്റ് ഭീതിയില്‍. തെക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മുതല്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഇടുക്കി എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ആലപ്പുഴ, കോട്ടയം,...

Read more

തദ്ദേശ തെരഞ്ഞെടുപ്പ്; കൊവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുമുള്ള സ്പെഷ്യല്‍ തപാല്‍ ബാലറ്റ് വിതരണം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: കൊവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുമുള്ള സ്പെഷ്യല്‍ തപാല്‍ ബാലറ്റ് വിതരണം ഇന്ന് ആരംഭിക്കും. സ്പെഷ്യല്‍ പോളിംഗ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് ബാലറ്റുകള്‍ വിതരണം ചെയ്യുക. ഈ മാസം എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ...

Read more

കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന് വീരമൃത്യു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്പ്പ്. പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ വീരമൃത്യു വരിച്ചു. കാശ്മീരിലെ പുഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സംഭവം. തര്‍ക്കുണ്ടി പ്രദേശത്തെ മെന്‍ദാര്‍ സെക്ടറില്‍ അതിര്‍ത്തിക്ക് അപ്പുറത്ത് നിന്ന് പ്രകോപനമില്ലാതെ വെടുവെപ്പുണ്ടായതായി...

Read more

കോവിഷീല്‍ഡ് വാക്‌സിന്‍ സുരക്ഷിതം; ചെന്നൈ സ്വദേശിക്കുണ്ടായ ആരോഗ്യപ്രശ്നത്തിന് കാരണം വാക്സിന്‍ അല്ല, പണം തട്ടാനുള്ള ശ്രമമെന്ന് കമ്പനി

പുണെ: കോവിഷീല്‍ഡ് സുരക്ഷിതവും രോഗ പ്രതിരോധശേഷിയുളളതുമാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. അതേസമയം ചെന്നൈ സ്വദേശിക്കുണ്ടായ ആരോഗ്യപ്രശ്നത്തിന് കാരണം വാക്സിന്‍ അല്ലെന്നുമാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയത്. വാക്സിന്‍ ട്രയലില്‍ പങ്കാളിയായ ചെന്നൈ സ്വദേശിക്കുണ്ടായ ആരോഗ്യപ്രശ്നം അങ്ങേയറ്റം നിര്‍ഭാഗ്യമായിപ്പോയെന്ന് അഭിപ്രായപ്പെട്ട സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എല്ലാ മാര്‍ഗനിര്‍ദേശങ്ങളും...

Read more

‘എല്ലാ സിനിമാ ലൊക്കേഷനുകളിലും ഭക്ഷണം കിട്ടുന്നത് രാജ്യത്തെ കര്‍ഷകരുടെ അദ്ധ്വാനത്തിന്റെ ഫലം കൊണ്ടാണ്, ഈ കെട്ട കാലത്ത് അവര്‍ക്കുവേണ്ടി വാക്കുകള്‍ കൊണ്ടെങ്കിലും കൂടെ നില്‍ക്കേണ്ടേ’; കര്‍ഷക സമരത്തിന് പിന്തുണയുമായി ഹരീഷ് പേരടി

തൃശ്ശൂര്‍: കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിനെ പിന്തുണച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്ത് എത്തിയത്. ഇപ്പോഴിതാ കര്‍ഷകരെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. എല്ലാ സിനിമാ...

Read more

ശരീരഭാരം കുറച്ച് വീണ്ടും ആരാധകരെ ഞെട്ടിച്ച് ഫഹദ് ഫാസില്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘ജോജി’യുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍

'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിന് ശേഷം ദിലീഷ് പോത്തന്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് 'ജോജി'. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തിനായി വീണ്ടും ശരീരഭാരം കുറച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഫഹദ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്....

Read more

ശ്രീലങ്കയിലെ മഹാര ജയിലില്‍ കലാപം; എട്ട് തടവുകാര്‍ കൊല്ലപ്പെട്ടു, 55 പേര്‍ക്ക് പരിക്കേറ്റു

കൊളംബോ: ശ്രീലങ്കയിലെ മഹാര ജയിലില്‍ കലാപം. തടവുകാര്‍ രക്ഷപെടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ കലാപത്തില്‍ എട്ട് തടവുകാര്‍ കൊല്ലപ്പെട്ടു. 55 പേര്‍ക്ക് പരിക്കേറ്റു. രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കൊവിഡ് വൈറസ് വ്യാപനം മൂലമാണ് തടവുകാര്‍ രക്ഷപെടാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജയിലിലെ റിമാന്‍ഡ് തടവുകാരില്‍...

Read more
Page 27 of 762 1 26 27 28 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.