Anitha

Anitha

മാവോവാദികളെ കുറിച്ച് നിർണായകമായ വിവരം നൽകി; ഗ്രാമവാസിക്ക് 86 ലക്ഷം പാരിതോഷികം

മുംബൈ: ഗഡ്ചിറോളിയിലെ മാവോവാദികളെ ഏറ്റുമുട്ടലിലൂടെ കമാൻഡോകൾ കീഴ്‌പ്പെടുത്തിയ സംഭവത്തിന് പിന്നാലെ നിർണായകമായ വിവരം നൽകിയ വ്യക്തിക്ക് ലക്ഷങ്ങൾ പാരിതോഷികം നൽകാനൊരുങ്ങി മഹാരാഷ്ട്ര. മാവോവാദിവിരുദ്ധ നടപടിക്ക് സഹായകമായ വിവരം നൽകിയ ഗോത്രവർഗ ഗ്രാമവാസിക്കാണ് 86 ലക്ഷം പാരിതോഷികം മഹാരാഷ്ട്ര പോലീസ് കൈമാറുക. സുരക്ഷാകാരണങ്ങളാൽ...

Read more

അർജുന് വേണ്ടിയുള്ള തിരച്ചിൽ: കേരള സർക്കാരിനെ കുറ്റം പറയാൻ കഴിയില്ല; അത് നമ്മുടെ പരിധിയല്ല: സുരേഷ് ഗോപി

ബംഗളൂരു: കർണാടകയിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളിയായ ലോറി ഡ്രൈവർ അർജുന് വേണ്ടി തിരച്ചിൽ പുരോഗമിക്കുന്നു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തന്നെയാണ് ലോറി ഇപ്പോഴുള്ളതെന്നും പുഴയിലേക്ക് ഒഴുകിപ്പോകാൻ സാധ്യതയില്ലെന്നുമാണ് കണ്ടെത്തൽ. അതേസമയം, വിഷയത്തിൽ പ്രതികരിച്ച് നടനും എംപിയുമായ സുരേഷ് ഗോപി രംഗത്തെത്തി. ദുരന്തനിവാരണ...

Read more

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ; അബ്കാരി നിയമം ലംഘിച്ച ബോബി ചെമ്മണ്ണൂരിന് എതിരെ കേസെടുത്തു

കൊച്ചി: മദ്യാപനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പകർത്തിയ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തു. അബ്കാരി നിയമം ലംഘിച്ചതിനാണ് കേസ്. ഞാറക്കൽ എളങ്കുന്നപ്പുഴ ബീച്ച് കരയിൽ പ്രവർത്തിക്കുന്ന എളങ്കുന്നപ്പുഴ ഷാപ്പിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ടുള്ള വീഡിയോയാണ് കേസിനാധാരം. ജൂലൈ 9 നാണ്...

Read more

കെഎസ്ഇബി ജീവനക്കാർക്ക് നേരെ അതിക്രമം കൂടുന്നു; ഓഫീസുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും;ശബ്ദമടക്കം റെക്കോർഡ് ചെയ്യും

ആലപ്പുഴ: കെഎസ്ഇബി ഓഫീസുകളിൽ ഉപഭോക്താക്കളുടെ അതിക്രമമേറിയതോടെ ഇനി മുതൽ സിസിടിവി സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാൻ തീരുമാനം. കെഎസ്ഇബി ഓഫീസുകളിൽ ശബ്ദമടക്കം റെക്കോഡ് ചെയ്യുന്ന സിസിടിവി ക്യാമറകൾ സ്ഥാപിക്കാനാണ് തീരുമാനം. ലാൻഡ് ഫോണുകളിലൂടെയുള്ള സംസാരം റെക്കോഡുചെയ്യാനും സംവിധാനമൊരുക്കാനാണ് പദ്ധതി. കെഎസ്ഇബി ഓഫീസുകൾക്കും ജീവനക്കാർക്കുമെതിരേയുള്ള...

Read more

അർജുനോട് തിങ്കളാഴ്ചയും സംസാരിച്ചിരുന്നതായി ഭാര്യ; ലോറിയിലെ സിഗ്നലുകൾ അപകടം നടന്ന സ്ഥലത്തുതന്നെ, രക്ഷിക്കണമെന്ന് സഹോദരി; മുഖ്യമന്ത്രിയുടെ ഇടപെടൽ

കോഴിക്കോട്: കർണാടകയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവറായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ രക്ഷിക്കാൻ ഊർജിതമായ നടപടി സ്വീകരിക്കണമെന്ന് സഹോദരി. ഇതുവരെ അർജുനെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. മൂന്നുദിവസം മുമ്പ് കർണാടകയിലെ അങ്കോളയിൽ ദേശീയപാതയിലേക്ക് കുന്നിടിഞ്ഞ് വീണാണ് വലിയ മണ്ണിടിച്ചിലുണ്ടായത്. ഇവിടെ...

Read more

പെരുമ്പാവൂർ നിയമവിദ്യാർഥിനിയുടെ കൊലപാതകം: പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് സുപ്രീം കോടതി സ്റ്റേ

ന്യൂഡൽഹി: കേരളത്തെ നടുക്കിയ പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകത്തിലെ ഏകപ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ അമീറുൽ ഇസ്ലാം നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ സ്റ്റേ ഉത്തരവ്. നേരത്തെ കേരള ഹൈക്കോടതി അമീറുൽ ഇസ്ലാമിന്റെ കുറ്റകൃത്യം...

Read more

വ്യാപകമായി നഷ്ടം വിതച്ച് മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; ഇടുക്കിയിലും മലപ്പുറത്തും ഭാഗികമായി അവധി

കോഴിക്കോട്: സംസ്ഥാനത്ത് മഴ കനത്ത നാശനഷ്ടങ്ങൾ വിതയ്ക്കുന്നതിനിടെ നാല് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (ജൂലായ് 19) അവധി പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിലെ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി മലപ്പുറം ജില്ലകളിൽ ഭാഗികമായാണ് അവധി. മലപ്പുറം ജില്ലയിലെ അരീക്കോട്,...

Read more

മുണ്ട് ഉടുത്ത കർഷകന് ജിടി മാളിൽ പ്രവേശനം വിലക്കി; പ്രതിഷേധക്കാരെത്തിയതോടെ മാപ്പ് പറച്ചിലും ആദരിക്കലും; ബംഗളൂരുവിലെ മാൾ അടച്ചുപൂട്ടും

ബംഗളൂരു: മകനൊടൊപ്പം മാളിലെത്തിയ കർഷകനായ വയോധികനെ മുണ്ട് ധരിച്ചതിന്റെ പേരിൽ അകത്തേക്ക് പ്രവേശിപ്പിക്കാതെ സ്വകാര്യ മാളിന്റെ അവഹേളനം. ബംഗളൂരുവിൽ സ്വകാര്യമാളിലാണ് ഫക്കീരപ്പ എന്ന കർഷകന് പ്രവേശനം വിലക്കിയത്. സംഭവം വിവാദമായതോടെ സർക്കാർ നടപടി സ്വീകരിച്ചിരിക്കുകയാണ്. ഏഴ് ദിവസത്തേക്ക് മാൾ അടച്ചിടാൻ കർണാടക...

Read more

സഹപ്രവർത്തകരുടെ ബോഡി ഷെയ്മിംഗും കളിയാക്കലും സഹിക്കാനായില്ല; ബാങ്ക് ജീവനക്കാരി ജീവനൊടുക്കി

ന്യൂഡൽഹി: സഹപ്രവർത്തകരുടെ മാനസിക പീഡനം സഹിക്കാനാകാതെ ബാങ്ക് ജീവനക്കാരിയായ യുവതി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശി ശിവാനി ത്യാഗി(27)യാണ് ആത്മഹത്യ ചെയ്തത്. നോയിഡയിലെ ആക്സിസ് ബാങ്ക് ശാഖയിൽ കസ്റ്റമർ റിലേഷൻഷിപ്പ് മാനേജരായിരുന്നു ശിവാനി. ജോലി സ്ഥലത്ത് നേരിട്ട ബോഡി ഷെയിമിംഗും കളിയാക്കലകളും...

Read more

നിർധനർക്ക് വിതരണം ചെയ്യാനെത്തിച്ച 2 കോടിയുടെ അരി മോഷ്ടിച്ചു; ബിജെപി നേതാവ് അറസ്റ്റിൽ

ബംഗളൂരു: നിർധനർക്ക് നൽകാനായി എത്തിച്ച കോടികൾ വിലവരുന്ന അരി മോഷ്ടിച്ചെന്ന കുറ്റത്തിൽ ബിജെപി നേതാവ് അറസ്റ്റിലായി. മണികാന്ത് റാത്തോഡ് എന്ന പ്രാദേശിക നേതാവാണ് പിടിയിലായത്. കർണാടകയിലാണ് സംഭവം. കർണാടക സർക്കാരിന്റെ അന്നഭാഗ്യപദ്ധതിക്കായി കരുതിയിരുന്ന രണ്ടുകോടിയിലേറെ വിലമതിക്കുന്ന അരിയാണ് ഇയാൾ മോഷ്ടിച്ചത്. നേരത്തെ...

Read more
Page 9 of 1901 1 8 9 10 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.