Anitha

Anitha

‘നിങ്ങളെല്ലാരും കൂടിയാണ് കൊന്നത്’; പോലീസിന് നേരെ വേദനയോടെ വിരൽ ചൂണ്ടി രാജന്റെ മകൻ; കേരളാ പോലീസാണ് മരണങ്ങളുടേയും രണ്ട് അനാഥത്വങ്ങളുടേയും ഉത്തരവാദിയെന്ന് വിടി ബൽറാം

തിരുവനന്തപുരം: പുരയിടത്തിൽ നിന്നും ഒഴിപ്പിക്കാനുള്ള പോലീസിന്റെ ശ്രമങ്ങളെ ചെറുക്കുന്നതിനിടെ തീപടർന്ന് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കൾ കേരള മനസാക്ഷിയെ കുത്തിനോവിക്കുന്നു. രാജന്റെ മൃതദേഹം അടക്കം ചെയ്യുന്നതിനായി അതേ ഭൂമിയിൽ തന്നെ കുഴിയെടുത്ത മകനെ പോലീസുകാർ തടയാൻ ശ്രമിക്കുമ്പോഴാണ് കരളലിയിക്കുന്ന സംഭവം ഉണ്ടായത്....

Read more

കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ ഔഫിനായി ജോലി കണ്ടെത്തി പ്രവാസി സുഹൃത്തുക്കൾ കാത്തിരുന്നു; തേടിയെത്തിയത് കഠാര കുത്തിയിറക്കിയ വാർത്ത; ഞെട്ടൽ

ഉമ്മുൽഖുവൈൻ: കേരളത്തിൽ മറ്റൊരു ഡിവിഐഎഫ്‌ഐ പ്രവർത്തകനും അക്രമരാഷ്ട്രീയത്തിന്റെ കൊലക്കത്തിക്ക് ഇരയായപ്പോൾ ഞെട്ടിയത് കേരളക്കര മാത്രമല്ല, കടൽകടന്ന പ്രവാസ ലോകവുമാണ്. പ്രവാസിയായിരുന്ന അബ്ദുൾറഹ്മാൻ എന്ന ഔഫ് കോവിഡ് കാലത്താണ് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചത്. തെരഞ്ഞെടുപ്പ് തിരക്കുകൾ ഒതുങ്ങിയതിന് ശേഷം സുഹൃത്തുക്കൾ തനിക്കായി...

Read more

അയ്യൻ എൻ അയ്യപ്പൻ! കോവിഡ് കാരണം മണ്ഡലകാലം നഷ്ടപ്പെട്ടവർക്ക് അയ്യപ്പനെ ദർശിച്ച അനുഭൂതി നൽകി ബിജീഷ് കൃഷ്ണയുടെ ആലാപനം; വൈറലായി അയ്യപ്പ ഭക്തിഗാനം

മണ്ഡലകാലത്ത് ലക്ഷക്കണക്കിന് ഭക്തർ എത്താറുള്ള ശബരിമല സന്നിധാനം ഇത്തവണ കോവിഡ് കാരണം ഒഴിഞ്ഞുകിടക്കുന്ന പ്രതീതിയിലായിരുന്നു. സുരക്ഷയെ മുൻനിർത്തി ദിവസവും അയ്യായിരം ഭക്തർക്ക് മാത്രം പ്രവേശനം അനുവദിക്കപ്പെട്ടതോടെ സന്നിധാനത്ത് എത്താൻ കൊതിച്ച ഓരോ അയ്യപ്പഭക്തന്മാർക്കും ഈ മണ്ഡലകാലം നിരാശയുടേതായി. ഏറെ കൊതിച്ചിട്ടും അയ്യപ്പനെ...

Read more

ഭാഗ്യം തുണച്ചു ടോസും; കളമശ്ശേരി, പരവൂർ, കോട്ടയം നഗരസഭകളിൽ ഭരണം യുഡിഎഫിന്; കോൺഗ്രസ് വിമതരുടെ സഹായത്തിൽ പത്തനംതിട്ട സ്വന്തമാക്കി എൽഡിഎഫ്

കളമശ്ശേരി: ഇരുമുന്നണികളും സീറ്റുകൾ തുല്യമായി പങ്കിട്ട എറണാകുളം ജില്ലയിലെ കളമശ്ശേരി, കൊല്ലം ജില്ലയിലെ പരവൂർ, കോട്ടയം നഗരസഭകളിൽ ടോസിലൂടെ ഭരണം നിർണയിച്ചപ്പോൾ ഭാഗ്യം തുണച്ചത് യുഡിഎഫിന്. മൂന്നു നഗരസഭകളിലും നറുക്കെടുപ്പിലൂടെ ഭരണം നേടിയെങ്കിലും വിജയമുറപ്പിച്ച പത്തനംതിട്ടയിൽ വിമതരുടെ സഹായത്തോടെ എൽഡിഎഫ് ഭരണം...

Read more

സെൻസർ ബോർഡിനെ ഭരണ പാർട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള പണിയായുധമാക്കുന്ന രീതി മാറണം; ‘വർത്തമാന’ത്തിന് വേണ്ടി ശബ്ദമുയർത്തി മുരളി ഗോപി

സിദ്ധാർഥ് ശിവയുടെ പുതിയ ചിത്രമായ 'വർത്തമാനം' വലിയ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്. ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡിന്റെ പ്രവർത്തിയാണ് വലിയ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചകൾ ഉയരുന്നതിനിടെ സെൻസർ ബോർഡിന് എതിരെ രൂക്ഷമായി വിമർശനവുമായി തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി...

Read more

പാലക്കാട് നഗരസഭയിൽ ബിജെപി കൗൺസിലറുടെ വോട്ട് സിപിഎമ്മിന്; ചെയർമാൻ തെരഞ്ഞെടുപ്പിനിടെ ബാലറ്റിനെ ചൊല്ലി തമ്മിൽതല്ല്

പാലക്കാട്: ബിജെപി ഭരണം നിലനിർത്തിയ പാലക്കാട് നഗരസഭയിൽ ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനിടെ ബിജെപി കൗൺസിലർ വോട്ട് മാറി ചെയ്തത് ബഹളത്തിനിടയാക്കി. ബിജെപി മൂന്നാം വാർഡ് കൗൺസിലർ വി നടേശനാണ് ബിജെപി സ്ഥാനാർത്ഥിക്ക് പകരം വോട്ട് മാറി സിപിഎമ്മിന് ചെയ്തത്. ബിജെപിക്ക് പകരം...

Read more

കോവിഡ് കവർന്നത് ദശലക്ഷക്കണക്കിന് ജീവൻ; ഇനിയും നഷ്ടങ്ങൾ ഉണ്ടാവട്ടെ എന്നാണോ പറയുന്നത്? ജെന്നിഫർ ആനിസ്റ്റണ് ട്രോൾ മഴ

ഹോളിവുഡ് താരം ജെന്നിഫർ ആനിസ്റ്റണിന് ലോകമെമ്പാടും ആരാധകരുടെ വൻനിര തന്നെയുണ്ട്. താരത്തിന്റെ സോഷ്യൽമീഡിയ പോസ്റ്റുകൾക്കും അത്രത്തോളം റീച്ചും സ്വാധീനവും ഉണ്ടാക്കാനും സാധിക്കും. പക്ഷെ, ജെന്നിഫർ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം ആരാധകരേയും സൈബർ ലോകത്തേയും നിരാശരും പ്രകോപിതരുമാക്കിയിരിക്കുകയാണ്. തന്റെ ഒരു...

Read more

എന്റെ അനീഷേട്ടന് നീതികിട്ടുംവരെ ഞാനിവിടെയുണ്ടാകും; ഈ വീട്ടിൽത്തന്നെ താമസിക്കും; ദുരഭിമാന കൊലയ്ക്കിരയായ ഭർത്താവിന് വേണ്ടി ഹരിതയുടെ പോരാട്ടം

ആലത്തൂർ: കേരളത്തെ തന്ന ഞെട്ടിച്ച പാലക്കാട്ടെ ദുരഭിമാനകൊലപാതകം തകർത്തത് ഹരിതയെന്ന 19കാരിയുടെ ജീവിതവും സ്വപ്‌നങ്ങളുമായിരുന്നു. വിവാഹംകഴിഞ്ഞ് മൂന്നു മാസം തികയുന്നതിന് തൊട്ടുമുമ്പാണ് അനീഷിനെ ഹരിതയുടെ വീട്ടുകാർ വെട്ടിക്കൊലപ്പെടുത്തിയത്. 'എന്റെ അനീഷേട്ടന് നീതികിട്ടുംവരെ ഞാനിവിടെത്തെന്നെയുണ്ടാകും'-അനീഷിന്റെ മരണത്തിന്റെ തീരാദുഃഖത്തിനിടയിലും ഹരിതയുടെ വാക്കുകളിൽ നിശ്ചയദാർഢ്യം പ്രകടം....

Read more

രാജുവിന്റെ അക്കൗണ്ടിലേക്ക് സ്‌നേഹ സംഭാവന ഒഴുകുന്നു; എത്തിയത് 15 ലക്ഷത്തോളം

കോട്ടയം: വർഷങ്ങൾ നീണ്ട നീതിക്കായുള്ള പോരാട്ടത്തിൽ പലരും മൊഴി മാറ്റിയും കാലുമാറിയും പ്രതികൾക്ക് ഒപ്പം നിലകൊണ്ടിട്ടും പിന്മാറാതെ മൊഴിയിൽ ഉറച്ചുനിന്ന രാജുവിന് അഭിനന്ദന പ്രവാഹമാണ്. കോടികളുടെ വാഗ്ദാനം ഉണ്ടായിട്ടും സിസ്റ്റർ അഭയ കൊല്ലപ്പെട്ട സമയത്ത് കന്യാസ്ത്രീകളുടെ കോൺവെന്റിൽ വൈദികരെ കണ്ടുവെന്ന മൊഴിയിൽ...

Read more

ബിജെപി യുവാക്കൾക്ക് പ്രാധാന്യം നൽകുന്ന പാർട്ടി; 19 വയസുകാർ വരെ തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിച്ചെന്ന് സ്മിത മേനോൻ; കുറഞ്ഞപ്രായം 21 ആണെന്ന് സോഷ്യൽമീഡിയ; ട്രോൾ

തിരുവനന്തപുരം: തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് 21 കാരിയെ ഉയർത്തിക്കാണിച്ച എൽഡിഎഫിനെ സോഷ്യൽമീഡിയയും ജനങ്ങളും അഭിനന്ദിക്കുമ്പോൾ, തങ്ങളും യുവാക്കൾക്ക് പ്രാധാന്യം നൽകുന്നുണ്ടെന്ന് കാണിക്കാൻ ശ്രമിച്ച് അബദ്ധം പിണഞ്ഞ് ബിജെപി നേതാവ്. തദ്ദേശ തെരഞ്ഞെടുപ്പിൽ 19 വയസുകാർ പ്രായമുള്ള ബിജെപി പ്രവർത്തകരായ ചെറുപ്പക്കാർ മത്സരിച്ചെന്ന...

Read more
Page 854 of 1901 1 853 854 855 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.