Anitha

Anitha

വാക്‌സിൻ രാജ്യത്തിന്റെ നേട്ടം: കൂടുതൽ വാക്‌സിനുകൾ രാജ്യം ഉത്പാദിപ്പിക്കും; ലാബുകൾ തമ്മിൽ ബന്ധിപ്പിക്കും; ആരോഗ്യമേഖലയ്ക്ക് 64,180 കോടിയുടെ പുതിയ പാക്കേജ്

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ ഉത്പാദനം രാജ്യത്തിന്റെ നേട്ടമെന്ന് വിശേഷിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കോവിഡ് വാക്‌സിൻ വികസനം രാജ്യത്തിന്റെ നേട്ടം, രണ്ട് വാക്‌സിനുകൾക്ക് കൂടി ഉടനെ അംഗീകാരം ലഭിക്കും. ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ട വാക്‌സിനും ലോകത്തെ നൂറോളം രാജ്യങ്ങൾക്ക് ആവശ്യമായ...

Read more

മോഡി സർക്കാരിന്റെ ലക്ഷ്യം വിറ്റഴിക്കൽ തന്നെ; ഓഹരി വിറ്റ് 1.75 ലക്ഷം കോടി രൂപയുണ്ടാക്കും; തന്ത്രപ്രധാനമല്ലാത്ത എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വിമാനത്താവളങ്ങളും സ്വകാര്യവത്കരിക്കും; എൽഐസി വിറ്റഴിക്കൽ പൂർത്തിയാക്കും; പൊതുമേഖലാ ബാങ്കുകളും വിൽക്കും

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യവും പിടിമുറുക്കിയ സാമ്പത്തിക രംഗത്തെ രക്ഷിക്കാൻ മോഡി സർക്കാരിന്റെ കൈയ്യിലുള്ളത് വിറ്റഴിക്കൽ തന്ത്രം മാത്രം. സുപ്രധാനമായ പൊതുമേഖലാ സ്ഥാപനങ്ങൾ ഒഴിച്ച് മറ്റെല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും കേന്ദ്ര സർക്കാർ സ്വകാര്യവത്കരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ...

Read more

തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിന് വൻ പ്രഖ്യാപനങ്ങൾ; 1100 കി.മി ദേശീയപാതയ്ക്ക് 65,000 കോടി; കൊച്ചി മെട്രോ നീട്ടാൻ 1957 കോടി; പശ്ചിമ ബംഗാളിനും വൻപദ്ധതികൾ

ന്യൂഡൽഹി: നിർണായകമായ കേന്ദ്ര ബജറ്റിൽ ഇത്തവണംകേരളത്തിന് വൻ പ്രഖ്യാപനങ്ങൾ. കേരളത്തിൽ 1100 കി.മി ദേശീയ പാത നിർമ്മാണത്തിന് 65,000 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. ഇതിൽ 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴിയുടെ നിർമ്മാണവും ഉൾപ്പെടുന്നു. തമിഴ്‌നാട്ടിൽ...

Read more

കേന്ദ്ര ബഡ്ജറ്റിൽ ആറ് മേഖലകൾക്ക് മുൻഗണന; ഓസ്‌ട്രേലിയയെ തോൽപ്പിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ബജറ്റിന് തുടക്കം

ന്യൂഡൽഹി: കോവിഡാനന്തര സാമ്പത്തിക രംഗം ഏറെ പ്രതീക്ഷയോടെ കാതോർത്തിരിക്കുന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ആരംഭിച്ചു. കേന്ദ്ര സർക്കാരിന്റെ ബജറ്റ് ആറ് മേഖലകളെ മുൻനിർത്തിയുള്ളതായിരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ആരോഗ്യം, അടിസ്ഥാനസൗകര്യം, സമഗ്രവികസനം, മാനവിക മൂലധന വികസനം, ഗവേഷണവും വികസനവും, മിനിമം...

Read more

അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റാലും ചികിത്സയും നഷ്ടപരിഹാരവും നൽകണം; ആശുപത്രികൾ ചികിത്സ വൈകിപ്പിക്കരുത്; ഇൻഷുറൻസ് പ്രീമിയത്തിൽ 0.1 ശതമാനം വർധന

തിരുവനന്തപുരം: ഇടിച്ചിട്ടു പോയ വാഹനം തിരിച്ചറിയാതെ പോയാലും സഹായം ഉറപ്പാക്കാനായി പദ്ധതി വരുന്നു. അജ്ഞാതവാഹനം ഇടിച്ച് പരിക്കേൽക്കുന്നവർക്ക് ചികിത്സയും നഷ്ടപരിഹാരവും നൽകാൻ വാഹന ഇൻഷുറൻസിൽ നിന്നു നിശ്ചിത ശതമാനം മാറ്റിവെക്കാൻ തീരുമാനമായി. ഇതിനായി കേന്ദ്രസർക്കാർ തയ്യാറാക്കിയ പദ്ധതിക്ക് അന്തിമരൂപമായി. പരിക്കേൽക്കുന്നവർക്ക് 1.5...

Read more

രാത്രി ഭക്ഷണം വിളമ്പാൻ വൈകി മദ്യപനായ മകൻ അമ്മയെ അടിച്ചുകൊലപ്പെടുത്തി; മൃതദേഹം കുഴിച്ചുമൂടാനും ശ്രമം

റാഞ്ചി: രാത്രിയിലെ ഭക്ഷണം വിളമ്പാൻ വൈകി എന്നാരോപിച്ച് മകൻ അമ്മയെ അടിച്ചുകൊലപ്പെടുത്തി. 60 വയസ്സുകാരിയായ അമ്മ സുമിയെയാണ് മദ്യപനായ മകൻ പ്രധാൻ സോയ് (35)കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ഝാർഖണ്ഡിലെ സിംഗ്ഭം ജില്ലയിലെ മോഹൻപൂർ ബ്ലോക്കിലായിരുന്നു...

Read more

കെഎസ്ആർടിസി സ്‌കാനിയ ബസിൽ ആൾമാറാട്ടം; മദ്യപിച്ച് അവശനായ ഡ്രൈവർക്ക് പകരം ബസ് ഓടിച്ചത് മറ്റൊരാൾ; വിജിലൻസിന്റെ പിടിയിലായി

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ നിയോഗിക്കപ്പെട്ട ഡ്രൈവർക്ക് പകരം മറ്റൊരാളെ കയറ്റി വിട്ട് ആൾമാറാട്ടം. ആൾമാറാട്ടം നടത്തിയ ഡ്രൈവറെ വിജിലൻസ് പിടികൂടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തിരുവനന്തപുരം-മംഗലാപുരം റൂട്ടിൽ ഓടുന്ന സ്‌കാനിയ ബസിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നയാൾക്ക് പകരം ഡ്യൂട്ടി കഴിഞ്ഞ മറ്റൊരു ജീവനക്കാരൻ ബസ്...

Read more

കേന്ദ്ര ബജറ്റിൽ അമിത പ്രതീക്ഷ; ഉത്തേജക പാക്കേജുകളും പ്രഖ്യാപനങ്ങളും പ്രതീക്ഷിക്ക് സാമ്പത്തിക രംഗവും കാർഷിക രംഗവും; ആകാംക്ഷയിൽ രാജ്യം

ന്യൂഡൽഹി: കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ രാജ്യത്തിന് വൻ പ്രതീക്ഷ. കോവിഡ് വ്യാപനത്തിന് ശേഷം പ്രതിസന്ധിയിലായ രാജ്യത്തെ സാമ്പത്തികരംഗം വലിയ തരത്തിലുള്ള പ്രഖ്യാപനങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. പാർലമെന്റിൽ ഇന്ന് കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കും....

Read more

‘അതെന്റെ പെൻഷൻ കാശായിരുന്നു’;പണം നഷ്ടപ്പെട്ട് വാവിട്ട് കരഞ്ഞ കൃഷ്ണമ്മയെ തേടിയെത്തി അനേകർ; ആശ്വസിപ്പിച്ചും സഹായിച്ചും കൃഷ്ണമ്മയെ ചേർത്ത് നിർത്തി; നന്മ

തിരുവനന്തപുരം: താനിത്ര നാളും സ്വരുക്കൂട്ടി വെച്ച പണം ബസ് യാത്രയ്ക്കിടെ ആരോ കവർന്ന വേദനയിൽ നെഞ്ചുരുകി കരഞ്ഞ കൃഷ്ണമ്മയെ തേടി സഹായവുമായി അനേകം പേർ ഓടിയെത്തി. ആ സഞ്ചിയിലെ പണത്തിന് ഒരായുസിന്റെ വിലയുണ്ടെന്ന് തിരിച്ചറിഞ്ഞ് പ്രവാസി മലയാളികൾ ഉൾപ്പടെ നിരവധി പേരാണ്...

Read more

തെരഞ്ഞെടുപ്പിന് പിന്നാലെ ആങ് സാൻ സ്യൂകിയും പ്രസിഡന്റും ഭരണകക്ഷി നേതാക്കളും തടങ്കലിൽ; വീണ്ടും മ്യാൻമറിൽ സൈനിക അട്ടിമറി?

റങ്കൂൺ: പട്ടാള അട്ടിമറിയെ തുടർന്ന് ഏറെകാലം അരക്ഷിതാവസ്ഥയിലായിരുന്ന മ്യാൻമർ വീണ്ടും അതേപാതയിലെന്ന് സൂചന. മ്യാൻമാറിൽ വീണ്ടും സൈനിക അട്ടിമറി നടന്നെന്ന് ഭരണകക്ഷിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി) പ്രതികരിച്ചു. ആങ് സാൻ സ്യൂകിയും പ്രസിഡന്റ് വിൻ മിന്റും ഉൾപ്പെടെയുള്ള പ്രധാന...

Read more
Page 822 of 1901 1 821 822 823 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.