Anitha

Anitha

കന്യാകുമാരിയിൽ സ്വകാര്യ ബീച്ചിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു; മരിച്ചവരിൽ രണ്ട് പെൺകുട്ടികളും

കന്യാകുമാരി: കടൽക്ഷോഭത്തിൽ വീണ്ടും തമിഴ്‌നാട്ടിൽ ജീവൻ പൊലിഞ്ഞു. കന്യാകുമാരിയിലെ സ്വകാര്യ ബീച്ചിൽ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. മരിച്ചവരിൽ രണ്ട് പെൺകുട്ടികളും ഉൾപ്പെടുന്നു. തഞ്ചാവൂർ സ്വദേശി ഡി ചാരുകവി (23), നെയ്വേലി സ്വദേശി ബി ഗായത്രി (25), കന്യാകുമാരി സ്വദേശി...

Read more

രണ്ടാനച്ഛനും അമ്മയും ചേർന്ന് കൊന്ന പിഞ്ചോമനയ്ക്ക് അരികിൽ അവനും ഉറങ്ങി; കൊച്ചിയിൽ അമ്മ എറിഞ്ഞുകൊലപ്പെടുത്തിയ കുഞ്ഞിന്റെ സംസ്‌കാരം നടത്തി പോലീസും കോർപ്പറേഷനും

കൊച്ചി: പനമ്പിള്ളിനഗറിലെ ഫ്‌ളാറ്റിൽ ജനിച്ചുവീണയുടനെ 23കാരിയായ അമ്മ താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു. ജനിച്ച് നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിച്ച ആൺകുഞ്ഞിനെ പുല്ലേപ്പടി ശ്മശാനത്തിലാണ് രാവിലെ സംസ്‌കരിച്ചത്. മാതാപിതാക്കളോ ബന്ധുക്കളോ ഏറ്റെടുക്കാനെത്താത്തതിനാൽ മൃതദേഹം എറണാകുളം സൗത്ത് പോലീസും കൊച്ചി കോർപറേഷനുമാണ്...

Read more

പത്തനംതിട്ടയിൽ വെട്ടിയിട്ട അരളിച്ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു; വീണ്ടും ആശങ്ക

അടൂർ: അരളിച്ചെടിയിലെ വിഷാംശത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെ വെട്ടിക്കളഞ്ഞ അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്ത സംഭവത്തിൽ ആശങ്ക. തെങ്ങമം മഞ്ജുഭവനം പങ്കജവല്ലിയമ്മയുടെ പശുവും കിടാവുമാണ് കഴിഞ്ഞ ശനിയാഴ്ച ചത്തുപോയത്. പശുവിന് ചക്ക കൊടുത്തുവെന്നും ദഹനക്കേടാണെന്നും പറഞ്ഞ് ഇവർ മൃഗാശുപത്രിയിലെത്തി...

Read more

സഹപാഠികൾ; വിവാഹശേഷം സോഷ്യൽമീഡിയ വഴി വളർന്ന ബന്ധത്തിൽ വിള്ളൽ; യുവതിയെ അന്നൂരിൽ കൊലചെയ്തു; സുഹൃത്ത് ജീവനൊടുക്കി; അന്വേഷണം

കണ്ണൂർ: പയ്യന്നൂരിൽ യുവതിയെ മറ്റൊരു വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടത്തിലെ പ്രാഥമികവിവരങ്ങൾ പുറത്ത്. യുവതിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്നതാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്. കൊല്ലപ്പെട്ട മാതമംഗലത്തിനടുത്ത കോയിപ്ര അനില(33)യെ കഴുത്തിൽ ഷാൾ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്. അനിലയുടെ മുഖത്തും ശരീരത്തിലും...

Read more

കാക്കനാട് നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഗോവണി തകർന്നു; കമ്പികൾക്കുള്ളിൽ കുരുങ്ങി നിർമ്മാണതൊഴിലാളിക്ക് ദാരുണമരണം

കൊച്ചി: കാക്കനാട് സ്മാർട്ട് സിറ്റി പദ്ധതിയുടെ പ്രദേശത്ത് നിർമാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ അപകടത്തിൽ തൊഴിലാളി മരണപ്പെട്ടു. കെട്ടിടത്തിന്റെ ഇരുമ്പ് ഗോവണി തകർന്നുവീണാണ് അപകടം ഉണ്ടായത്. ഇതര സംസ്ഥാന തൊഴിലാളിയാണ് മരണപ്പെട്ടത്. കമ്പികൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു തൊഴിലാളി. വളരെ സാഹസികമായാണ് ഇയാളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക്...

Read more

ആത്മസുഹൃത്തുക്കൾ; പിരിയേണ്ടി വരുമെന്ന ഭയത്തിൽ ജീവനൊടുക്കാൻ ശ്രമം; മാഹി ബൈപ്പാസിൽ നിന്നും പുഴയിലേക്ക് ചാടിയ പെൺകുട്ടികളെ രക്ഷിച്ച് നാട്ടുകാർ

ചൊക്ലി: മയ്യഴി പുഴയിലേക്ക് എടുത്ത്ചാടി ജീവനൊടുക്കാൻ ശ്രമിച്ച രണ്ട് പെൺകുട്ടികളെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി. തലശ്ശേരി-മാഹി ബൈപ്പാസ് റോഡിൽ ഒളവിലം പാത്തിക്കലിൽ വെച്ചാണ് പെൺകുട്ടികൾ ചാടിയത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഒരു പെൺകുട്ടി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണെങ്കിലും അപകടനില തരണംചെയ്തു....

Read more

”പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനാണ് ഞാൻ, ഗാന്ധി കുടുംബത്തിന്റെ വേലക്കാരനല്ല”; അമേഠിയിലെ കോൺഗ്രസ് സ്ഥാനാർഥി കിഷോരി ലാൽ ശർമ

ന്യൂഡൽഹി: 2019ലെ തോൽവി വരെ കോൺഗ്രസിന്റെ ഉരുക്കു കോട്ടയായിരുന്ന ഉത്തർ പ്രദേശിലെ അമേഠിയിൽ ഇത്തവണ കോൺഗ്രസ് കളത്തിലിറക്കിയത് കിഷോരി ലാൽ ശർമയെയാണ്. നെഹ്‌റു കുടുംബാംഗങ്ങൾ മത്സരിച്ച് വിജയിച്ചിരുന്ന മണ്ഡലത്തിൽ കിഷോരി ലാലിനെ സ്ഥാനാർഥിയാക്കിയത് കോൺഗ്രസ് തോൽവി ഭയന്നാണെന്ന് പരിഹസിച്ച് ബിജെപി രംഗത്തെത്തിയിരുന്നു....

Read more

കോവിഡ് വാക്‌സിൻ എടുത്ത ശേഷം ക്ഷീണം; പുകവലിയും മദ്യപാനവുമില്ലാത്ത തനിക്ക് എങ്ങനെ ഹൃദയാഘാതം ഉണ്ടായി;? സംശയങ്ങൾ പങ്കിട്ട് നടൻ ശ്രേയസ്

കോവിഡ് വാക്‌സിനായ കോവിഷീൽഡിന് പാർശ്വഫലങ്ങളുണ്ടെന്ന അസ്ട്രസെനക്കയുടെ തുറന്നുപറച്ചിലിന് പിന്നാലെ നിരവധി ചർച്ചകളാണ് ഉയരുന്നത്. ഇതിനിടെ ബോളിവുഡ് താരം ശ്രേയസ് താൽപഡെ തനിക്ക് തനിക്ക് ഹൃദയാഘാതമുണ്ടാവാൻ കാരണമായത് കോവിഡ് വാക്‌സിൻ ആണോയെന്ന സംശയം പങ്കിട്ട് രംഗത്തെത്തിയിരിക്കുകയാണ്. പുകവലിയോ മദ്യപാനമോ ശീലമില്ലാത്ത തനിക്കെങ്ങനെ ഹൃദയാഘാതമുണ്ടായെന്നാണ്...

Read more

മുപ്പത് വർഷമായി പ്രവാസ ലോകത്ത്; അവധി കഴിഞ്ഞെത്തിയതിന്റെ പിറ്റേന്ന് തിരുവനന്തപുരം സ്വദേശി സലാലയിൽ കുഴഞ്ഞുവീണു മരിച്ചു

സലാല: തിരുവനന്തപുരം സ്വദേശി ഒമാനിലെ സലാലയിൽ കുഴഞ്ഞ് വീണ് മരിച്ചു. ശാന്തിനഗർ തിരുമലയിലെ പത്മരാമത്തിൽ അശോക് (54) ആണ് ണരണപ്പെട്ടത്. തുംറൈത്തിലെ താമസ സ്ഥലത്ത് മരിച്ചനിലയിലാണ് കണ്ടെത്തിയത്. പ്രമുഖ സ്വകാര്യ കമ്പനിയിൽ കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി ജോലി ചെയ്ത് വരികയായിരുന്നു.ഭാര്യ: മിനി....

Read more

മെഡിക്കൽ കോളേജിലും ഗാന്ധിഭവനിലും മൂന്ന് ദിവസം വീതം സേവനം ചെയ്യണം; അപകടകരമായി കാറോടിച്ച അഞ്ചു യുവാക്കൾക്ക് വ്യത്യസ്തമായ ശിക്ഷ

ചാരുംമൂട്: അപകടകരമായി കാറോടിച്ച് മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിച്ച അഞ്ച് യുവാക്കളെ എംവിഡി 'നല്ലനടപ്പിനു' വിടാൻ തീരുമാനിച്ചു. ഏപ്രിൽ 28-നു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്തശേഷം കാറിൽ ആഘോഷപൂർവം മടങ്ങിയ യുവാക്കളാണ് അപകടകരമായി വാഹനം ഓടിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാരാകട്ടെ...

Read more
Page 55 of 1901 1 54 55 56 1,901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.