ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്: സൈന, സിന്ധു, ശ്രീകാന്ത് രണ്ടാം റൗണ്ടില്‍

saina nehwal,pv sindhu,kidambi sreeekanth


വുഹാന്‍: ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നെഹ്വാളും പി.വി സിന്ധുവും കെ. ശ്രീകാന്തും രണ്ടാം റൗണ്ടില്‍ കടന്നു. സൈനയും സിന്ധുവും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് എതിരാളികളെ പരാജയപ്പെടുത്തിയത്. സൈന സിംഗപുര്‍ താരം ഇയോ ജിയ മിനിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-12, 21-9. സിന്ധു ചൈനീസ് താരം പയി യു പോയെയാണ് വീഴ്ത്തിയത്. സ്‌കോര്‍: 21-14, 21-19.

ശ്രീകാന്ത് ജപ്പാന്റെ കെന്റ നിഷിമോട്ടോയെയാണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കായിരുന്നു ശ്രീകാന്തിന്റെ ജയം. സ്‌കോര്‍: 13-21, 21 -16, 21-16.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)