സെവാഗിനെ പോലെ കരുണും ട്രിപ്പിള്‍ സെഞ്ച്വറി അടിച്ചിട്ടില്ലേ? ഇംഗ്ലണ്ടില്‍ കരുണ്‍ നായരെ കളിപ്പിക്കാത്തതിനെ ചോദ്യം ചെയ്ത് ഗവാസ്‌കര്‍

Cricket,Karun Nair,Sunil Gavaskar,India,Team India

ലണ്ടന്‍: ഇന്ത്യന്‍ ടീമിന്റെ പ്രകടനം ഓരോ മത്സരം കഴിയുന്തോറും താഴോട്ട് പതിച്ചിട്ടും പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കാത്തതിനെതിരെ മുന്‍താരം സുനില്‍ ഗവാസ്‌കര്‍. ഇന്ത്യന്‍ ടീമില്‍ കരുണ്‍ നായര്‍ക്കു അവസരം നല്‍കാത്തതിനെ ചോദ്യം ചെയ്യുകയായിരുന്നു ഗവാസ്‌ക്കര്‍. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ മലയാളി താരം കരുണ്‍ നായരെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.


ഇന്ത്യക്കാരില്‍ വീരേന്ദര്‍ സെവാഗ് രണ്ടും കരുണ്‍ നായര്‍ ഒരു ട്രിപ്പിള്‍ സെഞ്ചുറിയും അടിച്ചിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നില്ല. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ താരമാണ് കരുണ്‍. കഴിഞ്ഞ തവണ ജയന്ത് യാദവിനായി ടീം മനേജ്‌മെന്റ് കരുണിനെ ഒഴിവാക്കി. സെലക്ടര്‍മാരാണ് കരുണിനെ ടീമിലെടുത്തത് എന്നാല്‍ ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ വീണ്ടും തഴയുകയാണ്.

ഒന്നോ രണ്ടോ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയില്ലെന്ന കാരണത്താലാണ് കരുണ്‍ ടീമിന് പുറത്തായത്. പിന്നീട് പലപ്പോഴും ടീമിലെടുത്തിട്ടും കളിക്കാന്‍ അവസരം നല്‍കാത്തത് എന്തുകൊണ്ടാണെന്ന് ടീം മാനേജ്‌മെന്റ് പറയണമെന്നും ഗവാസ്‌ക്കര്‍ വ്യക്തമാക്കി.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)