നിങ്ങളില്‍ ഈ മാറ്റങ്ങളുണ്ടോ? എങ്കില്‍ നിങ്ങളും പ്രണയിക്കുകയാണ്

tech, blocked websites, india, central government
മനസില്‍ ഒരിക്കല്‍പോലും പ്രണയം തോന്നാത്തവരായി ആരും ഉണ്ടാകില്ല. പ്രണയം മനസിനും ശരീരത്തിനും മാറ്റങ്ങളുണ്ടാക്കുന്നുണ്ടെന്നത് പലരും ശ്രദ്ധിക്കാത്ത കാര്യമാണ്. പ്രണയിക്കുന്നവരാണോ നിങ്ങള്‍? അതറിയാന്‍ ഇക്കാര്യങ്ങളൊന്നു ശ്രദ്ധിക്കൂ. പ്രണയിക്കുന്നുണ്ടോ ഇല്ലയോ എന്ന് കണ്ണുകള്‍ പറയും. പ്രണയിനിയെ കാണുമ്പോള്‍ കണ്ണിലെ കൃഷ്ണമണി താനേ വികസിക്കും. കണ്‍മണിയെ കാണുമ്പോള്‍ നാഡീവ്യവസ്ഥയിലുണ്ടാകുന്ന ഉത്തേജനം മൂലമാണ് കൃഷ്ണമണി വികസിക്കുന്നതെന്ന് ശാസ്ത്രം പറയുന്നു. പ്രണയിക്കുന്നവര്‍ക്ക് ഉറക്കമുണര്‍ന്നു വരുമ്പോള്‍ ചെറിയ അസുഖകരമായ അവസ്ഥ ഉണ്ടാകാറുണ്ട്. സ്ട്രസ് ഹോര്‍മോണായ കോര്‍ട്ടിസോണിന്റെ പ്രവര്‍ത്തനമാണ് ഇതിന് കാരണം. പ്രണയിക്കുന്നവരുടെ ശരീരത്തിന് കൂടുതല്‍ ഉന്‍മേഷവും ഊര്‍ജവും നല്‍കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഓക്സിടോസിന്‍ ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിക്കുന്നതാണ് കാരണം. ഇതോടെ കിട്ടുന്ന അധികബലത്തിന് ഹിസ്റ്റീരിക്കല്‍ സ്ട്രങ്ത് എന്നു പറയും. ശബ്ദത്തിനും ഉണ്ടാകും ചില മാറ്റങ്ങള്‍. മെല്ലെ സംസാരിച്ചു കൊണ്ടിരുന്നവര്‍ ഉറച്ച ശബ്ദത്തില്‍ സംസാരിച്ചു തുടങ്ങും. പ്രണയിക്കുന്ന പുരുഷന്‍മാരുടെ അസ്ഥികള്‍ക്കും പേശികള്‍ക്കും ബലം വര്‍ദ്ധിക്കുമെന്നും പഠനം പറയുന്നു. പ്രണയം സ്ത്രീയിലും പുരുഷനിലും ഹോര്‍മോണുകളില്‍ വ്യതിയാനം ഉണ്ടാക്കുന്നു. പുരുഷന്‍മാരിലും സ്ത്രീകളിലും കോര്‍ട്ടിസോണ്‍ ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിക്കുന്നു. അതേപോലെ പുരുഷ ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് പുരുഷന്‍മാരിലും സ്ത്രീകളിലും വര്‍ധിക്കുന്നു. പ്രണയം കൊടുമ്പിരികൊള്ളുമ്പോള്‍ ഉറക്കം നഷ്ടമാകുക സ്വാഭാവികമാണ്. പ്രണയം കാരണം രാവിലെയും വൈകിട്ടും കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നു. ഇതാണ് രാത്രി ഉറക്കം നഷ്ടപ്പെടാന്‍ കാരണമെന്ന് ചില പഠനങ്ങള്‍ പറയുന്നു. എഴുത്തുകാരോ, ചിത്രകാരോ ആണെങ്കില്‍ ഒരാള്‍ പ്രണയിച്ചു തുടങ്ങുമ്പോള്‍, അയാളുടെ ക്രിയാത്മകത വര്‍ദ്ധിക്കുന്നതായും കാണാം

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)