ഏറെ പുതുമകളോടെ ആപ്പിളിന്റെ 13 ഇഞ്ച് മാക് ബുക്

apple mac book
ഒട്ടേറെ സവിശേഷതകളുളള 13 ഇഞ്ച് മാക് ബുക്ക് അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍. 2018 രണ്ടാം പകുതിയോടു കൂടി ഇവ വിപണിയില്‍ ലഭ്യമാകുമെന്നാണ്‌സൂചനകള്‍. 999 ഡോളര്‍ മുതല്‍ ലഭ്യമാക്കുന്ന 13 ഇഞ്ച് മാക് ബുക്ക് കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. 8 ജിബി റാം, 1.8 ജിഗാ ഹെഡ്‌സ് വേഗത നല്‍കുന്ന കോര്‍ ഐ 5 പ്രോസസര്‍, 128 ജിബി വരുന്ന സംഭരണ ശേഷി, എന്നിവയെല്ലാം ആപ്പില്‍ മാക് ബുക്ക് എയറിന്റെ പ്രധാന സവിശേഷതകളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മിതമായ വിലക്ക്‌ലഭ്യമാക്കുന്ന 13 ഇഞ്ച് മാക്ക് ബുക്കിന്റെ വിപണനം വഴി മാക് ബുക്ക്കയറ്റുമതി 10 മുതല്‍ 15 ശതമാനം വരെ ഉയര്‍ത്താന്‍ ആപ്പിളിനെ സഹായിക്കുമെന്ന്ആപ്പിള്‍ അനലിസ്റ്റും കെജിഒ സെക്യൂരിറ്റീസ് മേധാവിയയും ആയ മിങ് ചി കുവോ വ്യക്തമാക്കി. കൂടാതെ 6.1 ഇഞ്ച് ആപ്പിള്‍ ഐ ഫോണ്‍ 2018 ന്റെ ആദ്യപകുതിയോടു കൂടി നിലവില്‍വരുമെന്നും മിങ് ചി കുവോ പറഞ്ഞു. 999 ഡോളര്‍ മുതല്‍ ലഭ്യമാകുന്നു എന്നത് മാക് ബുക്ക് എയറിന്റെ പ്രധാന സവിശേഷതയായി വിലയിരുത്തുന്നു. 2008 ലാണ് ആദ്യത്തെ മാക്ബുക്ക് ആപ്പിള്‍ സിഇഒ ആയിരുന്ന സ്റ്റീവ് ജോബ്‌സ്അവതരിപ്പിച്ചത്. അതിന് ശേഷം 2015 വരെ 12 ഇഞ്ച് മാക് ബുക്ക്, മാക് ബുക്ക്‌പ്രോ എന്നിവയിലായിരുന്നു ആപ്പിള്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയിരുന്നത്. ഐപാഡുകളിലും ഐഫോണുകളിലും ആപ്പിള്‍ കാലാനുസൃതമായി നടത്താറുള്ളപരീക്ഷണങ്ങള്‍ മാക് ബുക്കിലും തുടരുന്നുവെന്നത് വ്യക്തമാക്കുന്നതാണ് 13 ഇഞ്ച് മാക് ബുക്ക് എയറിന്റെ പ്രഖ്യാപനം.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)