ഇത് വെറും ജിലേബി അല്ല വായില്‍ കൊതിയൂറും ആപ്പിള്‍ ജിലേബിയാ ഒന്ന് ഉണ്ടാക്കി നോക്കിയാലോ......

jilebi,apple,food,keralaജിലേബി കഴിച്ച നമുക്ക് അതിന്റെ രുചി മറക്കാന്‍ കഴിയില്ല. എന്നാല്‍ ആരെങ്കിലും വ്യത്യസ്തമായ ജിലേബി ട്രൈ ചെയ്തിട്ടുണ്ടോ. ഇവിടെ കൊതിയൂറും രുചിയുമായി ഒരു അഡാര്‍ ജിലേബി പരിചയപ്പെടുത്തുന്നു.

ബേക്കിങ് സോഡ, യീസ്റ്റ് എന്നിവ ചേര്‍ക്കാതെ ആപ്പിള്‍ ഉപയോഗിച്ച് സ്വാദിഷ്ടമായ ജിലേബി തയാറാക്കാം...

 

ആവശ്യമായ ചേരുവകള്‍

ആപ്പിള്‍ - 2 എണ്ണം (വട്ടത്തില്‍ കട്ട് ചെയ്തത് )
ജിലേബിക്കു ഉള്ള മാവ് തയാറാക്കാന്‍
മൈദാ - 1.5 കപ്പ്
തൈര് - 1/2 കപ്പ് (പുളി ഉള്ളത് )
പഞ്ചസാര - 1 ടീസ്പൂണ്‍
ഏലക്കാപ്പൊടി - 1/4 ടീസ്പൂണ്‍
ഉപ്പ് - ഒരു നുള്ളു
വെള്ളം ആവശ്യത്തിന്
ഇവയെല്ലാം യോജിപ്പിച്ചു ഇഡ്ഡലി മാവ് പരുവത്തില്‍ ഉള്ള മാവ് തയാറാക്കുക. ശേഷം ഇത് മിനിമം ഒരു മണിക്കൂര്‍ എങ്കിലും റസ്റ്റ് ചെയ്യാന്‍ വയ്ക്കാം.
പഞ്ചസാര പാനി തയാറാക്കാന്‍
1/2 കപ്പ് പഞ്ചസാര
1/4 കപ്പ് വെള്ളം
ഒറ്റനൂല്‍ പരുവത്തില്‍ ഉള്ള പാനി തയാറാക്കുക.
മറ്റു ചേരുവകള്‍
വറുത്തെടുക്കാന്‍ ആവശ്യമായ എണ്ണ
കോട്ട് ചെയ്യാന്‍ ആവശ്യമായ മൈദാ 1/2 കപ്പ്

തയാറാക്കുന്ന വിധം:

കട്ട് ചെയ്തു വച്ച ആപ്പിള്‍ നടുഭാഗം കളഞ്ഞശേഷം, മൈദാ കുറച്ച് ഒരു പ്ലേറ്റില്‍ എടുത്ത് ഒന്ന് എല്ലാ വശവും കോട്ട് ചെയ്‌തെടുക്കുക. ഇത് ഒരു മണിക്കൂര്‍ മാറ്റിവച്ച ബാറ്ററില്‍ മുക്കി എണ്ണയില്‍ ഇട്ടു ഫ്രൈ ചെയ്‌തെടുക്കാം, (ഇരുവശവും ഗോള്‍ഡന്‍ നിറം ആവുന്നത് വരെ). ഫ്രൈ ചെയ്ത ഉടനെ പഞ്ചസാര പാനിയിലേക്ക് ഇടുക, പഞ്ചസാര പാനി ചെറു ചൂട് ഉള്ളതായിരിക്കാന്‍ ശ്രദ്ധിക്കുക, മിനിമം 10 മിനിറ്റ് എങ്കിലും പാനിയില്‍ സോക്ക് ചെയ്യണം. ശേഷം ചോപ്പ് ചെയ്തുവച്ച നട്‌സ്, ഐസ്‌ക്രീം എന്നിവയുടെ കൂടെയോ അല്ലാതെയോ സെര്‍വ് ചെയ്യാം

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)