അപകടമുണ്ടാക്കി ആപ്പിള്‍ ഓട്ടോണമസ് വാഹനത്തിന്റെ പരീക്ഷണ ഓട്ടം! വെല്ലുവിളിയാവുന്നത് സെല്‍ഫ് ഡ്രൈവിങ് കാറുകളുടെ നിര്‍മാണത്തിലേക്കുള്ള ആപ്പിളിന്റെ പ്രയാണത്തിന്

apple,autonomous,car

 

ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ ഉത്പാദന വിപണന രംഗത്തെ രാജാവാണ് ആപ്പിള്‍ എന്ന അമേരിക്കന്‍ കമ്പനി. ഇതില്‍ നിന്ന് സെല്‍ഫ് ഡ്രൈവിങ് കാറുകളുടെ നിര്‍മാണത്തിലേക്കുള്ള ആപ്പിളിന്റെ പ്രയാണത്തിന് തിരിച്ചടിയായിരിക്കുകയാണ് ഇപ്പോള്‍. ആപ്പിള്‍ പുറത്തിറക്കാനൊരുങ്ങുന്ന സെല്‍ഫ് ഡ്രൈവിങ് കാറിന്റെ പരീക്ഷണ ഓട്ടത്തില്‍ തന്നെ അപകടമുണ്ടായതാണ് കമ്പനിയുടെ ലക്ഷ്യത്തിന് വെല്ലുവിളിയാവുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ കമ്പനി വികസിപ്പിച്ച ആപ്പിള്‍ ഓട്ടോണമസ് വാഹനമാണ് പരീക്ഷണ ഓട്ടത്തില്‍ തന്നെ തൊട്ടുപിന്നാലെയെത്തിയ കാറുമായി കൂട്ടിയിടിച്ചത്. ഇത് ഒട്ടേറെ ആശങ്കകള്‍ക്ക് ഇടനല്‍കുന്നതാണ്.

ഡ്രൈവറില്ലാതെ തനിയെ ഓടുന്ന കാര്‍ എന്ന ഭീമന്‍ ആശയവുമായാണ് ടെക്‌നോളജി ഭീമന്മാരായ ആപ്പിള്‍ വാഹന നിര്‍മാണ രംഗത്തേക്കുള്ള ചുവടുവയ്പ്പ് നടത്തിയത്. എന്നാല്‍, തുടക്കത്തിലേറ്റ ആഘാതം ഈ രംഗത്തേക്കുള്ള ആപ്പിളിന്റെ യാത്ര അത്ര എളുപ്പമാക്കില്ല.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)