അന്ന് പൊട്ടിക്കരഞ്ഞ്, ഇന്ന് നിറചിരിയോടെ 'ജീവനൊപ്പം' അപ്പാനി ശരത്: പെണ്‍കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കിട്ട് താരം

appani sarath, New born

കൊച്ചി: കേരളം മഹാപ്രളത്തിലൂടെ കടന്നുപോയപ്പോള്‍ നിരവധി പേരാണ് പലയിടങ്ങളിലായി ഒറ്റപ്പെട്ടുപോയത്. നടന്‍ അപ്പാനി ശരത്തിന്റെ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയും പ്രളയത്തില്‍പ്പെട്ടിരുന്നു.
ചെങ്ങന്നൂര്‍ വെണ്‍മണിയില്‍ അകപ്പെട്ടുപോയ ഭാര്യയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊട്ടിക്കരഞ്ഞാണ് നടന്‍ ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടത്.

ഷൂട്ടിങ്ങിനായി ചെന്നൈയിലായിരുന്ന അപ്പാനിക്ക് നാട്ടിലേക്കു വരാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഭാര്യ ഒന്‍പതു മാസം ഗര്‍ഭിണിയാണ്, താന്‍ അടുത്തില്ല, അവളെ രക്ഷിക്കണമെന്നുമുള്ള വേദന അന്ന് അപ്പാനി പങ്കുവച്ചത് ആരും മറക്കില്ല. പിന്നീട് ഭാര്യ സുരക്ഷിതയാണെന്നുള്ള വിവരവും നടന്‍ ഫേസ്ബുക്കിലൂടെ തന്നെയാണ് അറിയിച്ചത്.

ഇപ്പോള്‍ സന്തോഷരമായൊരു വാര്‍ത്തയുമായിട്ടാണ് താരമെത്തിയിരിക്കുന്നത്. തനിക്ക് പെണ്‍കുഞ്ഞ് പിറന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കിടുകയാണ് താരം. കുഞ്ഞിനോടൊപ്പമുള്ള ചിത്രവും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് ശരത്. അന്ന് പൊട്ടിക്കരഞ്ഞെത്തിയ ശരത് നിറചിരിയോടെ 'എന്റെ ജീവന്‍' എന്ന തലക്കെട്ടിലാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

തിരുവല്ലയിലെ ഹോസ്പിറ്റലില്‍ രാവിലെ പത്ത് മണിയോടെയായിരുന്നു ശരത്തിന്റെ കുഞ്ഞ് പിറന്നത്.
മകള്‍ക്ക് 'അവന്തിക ശരത്' എന്ന പേരിടാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് താരം പറയുന്നു.

2017 ഏപ്രിലിലായിരുന്നു ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ച് പ്രണയിനിയെ ശരത് കുമാര്‍ വിവാഹം കഴിച്ചത്. ശരത്തിന്റെ രണ്ടാമത്തെ സിനിമയുടെ ഇടവേളയിലായിരുന്നു താരം വിവാഹ വേദിയിലെത്തിയത്.

അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ താരമാണ് ശരത് കുമാര്‍. സിനിമയിലെ പേര് ചേര്‍ത്ത് അപ്പാനി ശരത് എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. ആദ്യ സിനിമ ഹിറ്റായതോടെ ശരത്തിനെ തേടി വലിയ അവസരങ്ങളായിരുന്നു വന്നിരുന്നത്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)