മനുഷ്യനില്‍ ഞാന്‍ ദൈവത്തെ തിരിച്ചറിഞ്ഞു.. ഒമ്പതു മാസം ഗര്‍ഭിണിയായ തന്റെ ഭാര്യയെ തിരിച്ച് കിട്ടി ; കണ്ണ് നനയിക്കും വാക്കുകളുമായി അപ്പാനി ശരത്..

kerala,appani sarath,rain

തന്റെ പ്രാര്‍ത്ഥന ദൈവമ കേട്ടു. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട തന്റെ ഭാര്യ സുരക്ഷിതയാണെന്ന് നടന്‍ അപ്പാനി ശരത്. പ്രളയത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ വെണ്‍മണിയില്‍ അകപ്പെട്ടുപോയ ഭാര്യ രേഷ്മയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പൊട്ടിക്കരഞ്ഞ് യുവനടന്‍ അപ്പാനി ശരത് ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു. തന്റെ ഭാര്യ ഒമ്പതു മാസം ഗര്‍ഭിണിയാണെന്നും, ഷൂട്ടിങ്ങിനായി ചെന്നൈയിലെത്തിയ തനിക്ക് ഇപ്പോള്‍ നാട്ടിലേക്കു വരാന്‍ കഴിയാത്ത സാഹചര്യമാണെന്നും അപ്പാനി ലൈവിലൂടെ പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ തനിക്ക് ഭാര്യയെ തിരിച്ച് കിട്ടിയെന്ന് അപ്പാനി വ്യക്തമാക്കി.
കണ്ണീരില്‍ കുതിര്‍ന്ന ശരതിന്റെ വാക്കുകള്‍ ഇങ്ങനെ;

'രേഷ്മ വിളിച്ചു സംസാരിച്ചിരുന്നു. അവര്‍ ഇപ്പോള്‍ നൂറനാട് എന്ന സ്ഥലത്താണുള്ളത്. അവിടെ സുരക്ഷിതമാണെന്നാണ് പറയുന്നത്. അവള്‍ക്കിപ്പോള്‍ ചെറിയ ഇന്‍ഫെക്ഷനുണ്ട്. അല്ലാതെ മറ്റു കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ല. അത് ഇടയ്ക്ക് വരാറുള്ളതാണ്. ഞാന്‍ തിരുവനന്തപുരത്തേക്ക് വരുന്നുണ്ട്. ഇതോടെ എനിക്കൊരു കാര്യം മനസിലായി. ദൈവം എന്ന് പറഞ്ഞാല്‍ അത് മനുഷ്യര്‍ തന്നെയാണ്. ഞാന്‍ ദൈവത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു കഴിഞ്ഞു പോയത്, എല്ലാവരോടും നന്ദിയുണ്ട്.'

'എന്റെയും രേഷ്മയുടെയും വലിയ സ്വപ്നമായിരുന്നു ഞങ്ങളുടെ കുഞ്ഞ്. അതിനെ തിരിച്ചു തന്നത് ഈ ജനങ്ങളാണ്. അതുകൊണ്ടു തന്നെ എന്നാലാവുന്നത് ഒരാള്‍ക്കെങ്കിലും ഉപകാരം ചെയ്യാനാകുന്ന എന്തെങ്കിലും എനിക്ക് ചെയ്യണം. ഇതൊന്നും പറഞ്ഞു ചെയ്യേണ്ടതല്ലെന്ന് എനിക്കറിയാം. പക്ഷെ ഞാന്‍ പറയുകയാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ ഞാനെന്റെ കുഞ്ഞിനോട് ചെയ്യുന്ന തെറ്റാകും അത്'.

'ഇത് ദൈവം മനുഷ്യരെ പഠിപ്പിച്ച വലിയ പാഠമാണ്. അവനവന് വരുമ്പോഴെ ദുരന്തങ്ങളുടെ ആഴം മനസിലാകൂ. എന്തിനാണ് ഇനിയും മതത്തിന്റെയും ജാതിയുടെയും പേരിലെല്ലാം തല്ലുകൂടുന്നത്. അമ്പലത്തില്‍ തന്നെ പോകുന്നത് എന്തിനാണ്. നമ്മള്‍ മനുഷ്യര്‍ തന്നെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പൂജിക്കണം. ഓരോ മനുഷ്യനിലും ദൈവമുണ്ട'്.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)