ചേച്ചി ടൊവിനോ മച്ചാനെ സൂക്ഷിക്കണം, കുറച്ചു ഗ്യാപ്പിട്ട് നിന്നാല്‍ മതി; ആരാധകന്റെ ഉപദേശത്തിന് കിടിലന്‍ മറുപടി നല്‍കി ഈ നടി

entertainment,tovino thomas,anu sithara

മലയാളത്തിലെ പ്രണയനായകന്മാരുടെ നിരയില്‍ ഇപ്പോള്‍ ആദ്യം നില്‍ക്കുന്നത് നമ്മുടെ ടൊവിനോ മച്ചാനാണ്. പ്രളയം ഉണ്ടായപ്പോള്‍ താരം യുവാക്കള്‍ക്ക് പ്രചോദനമായി, എന്നാല്‍ തീവണ്ടിയിറങ്ങിയതില്‍ പിന്നെ ടൊവിനോയ്ക്ക് മറ്റൊരു പശ്ചാത്തലം വീണിരിക്കുന്നു. ഇപ്പോള്‍ എല്ലാ ട്രോളന്മാരും തീവണ്ടിയുടെ പുറകെയാണ്.
'മലയാളത്തിലെ ഇമ്രാന്‍ ഹാഷ്മി' എന്ന പേരും ടൊവിനോക്ക് നല്‍കി.

തീവണ്ടിയിലെ വൈറലായ ഒരു ലിപ് ലോക്ക് രംഗമാണ് ആ പേരിന് പിന്നില്‍. മായാനദി, അഭിയും ഞാനും എന്നീ ചിത്രങ്ങള്‍ക്കു പിന്നാലെ തീവണ്ടിയിലും താരം ലിപ് ലോക്കുമായെത്തിയതോടെയാണ് ആരാധകര്‍ ആ പേര് ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്.

അതേസമയം ആരാധകരും ട്രോളന്മാരും ഇപ്പോള്‍ കൂടിയിരിക്കുന്നത് അനു സിത്താരയ്ക്ക് പിന്നിലാണ്. ടോവിനോയുടെ അടുത്ത ചിത്രമായ കുപ്രസിദ്ധ പയ്യനില്‍ അനു സിത്താരയാണ് നായിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടതോടെയാണ് ട്രോളന്മാര്‍ അനുവിനെ പിന്തുടരുന്നത്. അനു സൂക്ഷിക്കണമെന്നും പേടിക്കണമെന്നുമൊക്കെയായി ട്രോളുകളും വന്നു.

ഇപ്പോഴിതാ അനു സിത്താരക്ക് ഉപദേശം നല്‍കുന്ന ആരാധകന്റെ കമന്റും അതിന് താരം നല്‍കിയ അഡാര്‍ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം അനു തന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ആ ചിത്രത്തിന് താഴെ വന്ന കമന്റ് ഇങ്ങനെ; ''ചേച്ചി ടൊവിനോ മച്ചാനുമായി കുറച്ചു ഗ്യാപ്പിട്ട് നിന്നാല്‍ മതി''.

ഇത്രേം ഗ്യാപ് മതിയോ എന്നുചോദിച്ച് അനു തിരിച്ചൊരു ചിത്രവും പോസ്റ്റ് ചെയ്തു. കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് അനു പോസ്റ്റ് ചെയ്തത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)