അനൂപ് ഗംഗാധരന്‍ ഇന്ന് യൂത്തന്മാരുടെ ഹീറോ..! ബസ് ഡ്രൈവര്‍ ജോലിക്കിടയിലും അനൂപ് നേടിയെടുത്തത് എംഫില്‍

kerala,story,anoop gangatharan,driver,mphil

മലപ്പുറം: മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് അരിയല്ലൂര്‍ കരുമരക്കാട് സ്വദേശിയായ അനൂപ് ഗംഗാധരനാണ് ഇന്ന് യൂത്തന്മാരുടെ ഹീറോ. ബസ് ഡ്രൈവര്‍ ജോലിക്കിടയിലും പഠനം തുടര്‍ന്ന അനൂപ് ഗംഗാധരന്‍ ഇന്ന് എംഫില്‍കാരനാണ്.

അവധി ദിവസങ്ങളില്‍ സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്താണ്കാലിക്കട്ട് സര്‍വകലാശാല ഫോക്ലോര്‍ വിഭാഗത്തില്‍ നിന്ന് ഈ യുവാവ് എംഫില്‍ സ്വന്തമാക്കിയത്. സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ എംഎ ഇംഗ്ലീഷ് കോഴ്‌സ് ചെയ്യുന്ന അനൂപിന്റെ അടുത്ത ലക്ഷ്യം ഫോക്ലോറില്‍ പിഎച്ച്ഡിയാണ്.

അനൂപ് പ്ലസ് വണ് പഠനകാലത്ത് ബസ് കഴുകിയാണ് പഠനത്തിന് പണം കണ്ടെത്തിയത്. അതിനു മുന്പ് കല്‍പ്പണി, സെന്ററിംഗ്, പെയിന്റിംഗ്, വയറിംഗ് മേഖലയില്‍ സഹായിയായും തൊഴിലെടുത്തു. റെയില്‍വേയില്‍ ക്ലാസ് ഫോര്‍ ജീവനക്കാരനായിരുന്ന അച്ഛന്റെ സമ്പാദ്യം വീടുപണിക്കും സഹോദരിയുടെ വിവാഹത്തിനും മറ്റുമായി ചെലവഴിക്കേണ്ടി വന്നതോടെയാണ് പഠനച്ചെലവിനുള്ള പണം സ്വന്തമായി കണ്ടെത്താന്‍ അനൂപ് തീരുമാനിച്ചത്.

പരപ്പനങ്ങാടി കോഓപ്പറേറ്റീവ് കോളജില്‍ നിന്ന് 2004ല്‍ പ്ലസ്ടുവും കാലിക്കട്ട് സര്‍വകലാശാലയില്‍ നിന്നു 2009ല്‍ ബിഎ ഇംഗ്ലീഷ് ബിരുദവും നേടി. 2013ലാണ് ഫോക്ലോറില്‍ പിജിക്ക് ചേര്‍ന്നത്. ഹൈസ്‌കൂള്‍ പഠനം അരിയല്ലൂര്‍ മാധവാനന്ദ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു. വായനയില്‍ താത്പര്യമുള്ള അനൂപിന് വീട്ടില്‍ അഞ്ഞൂറോളം പുസ്തകങ്ങളുള്ള ചെറു ലൈബ്രറിയുണ്ട്. മറ്റു ജോലികള്‍ പഠനത്തോടൊപ്പം കൊണ്ടുപോകാനാകാത്തതിനാലാണ് അവധി ദിവസങ്ങളില്‍ ബസ് ജീവനക്കാരനായത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)