ചരിത്ര നേട്ടവുമായി ആമസോണ്‍. ഇന്‍: ഇന്ത്യയില്‍ വില്പനക്കാരുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു

amazon, india
കൊച്ചി: ഫെബ്രുവരി 2018: പ്രമുഖ ഇ-കോമേഴ്സ് കമ്പനി ആയ ആമസോണ്‍. ഇന്‍-ന്റെ ഇന്ത്യയിലെ വില്പനക്കാരുടെ എണ്ണം മൂന്നു ലക്ഷം പിന്നിട്ടു. ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങി കേവലം അഞ്ചു വര്‍ഷം കൊണ്ടാണ് ആമസോണ്‍ ഈ ചരിത്രനേട്ടം കൈവരിച്ചത്. കഴിഞ്ഞ ഏഴ് മാസം കൊണ്ട് ഒരുലക്ഷം പുതിയ കച്ചവടക്കാര്‍ ആണ് ആമസോണിന്റെ പ്ലാറ്റ്‌ഫോമില്‍ പങ്കാളിയായത്. ഈ നേട്ടം ആമസോണ്‍ ഇന്ത്യക്കും, അതിലൂടെ ഇന്ത്യയില്‍ എവിടെയും ബിസിനസ് വ്യാപിപ്പിക്കാന്‍ ഉള്ള ഡിജിറ്റല്‍ വ്യവസായികളുടെ കച്ചവട താല്പര്യങ്ങള്‍ക്കും ഒരു കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും. രാജ്യത്തെ 16 പ്രധാനപ്പെട്ട നഗരങ്ങളില്‍ ഇ -കോമേഴ്സ് രംഗത്ത് നിലവില്‍ കച്ചവടം ചെയ്യുന്നതോ, ആറു മാസത്തിനുള്ളില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരോ ആയവരില്‍ നീല്‍സണ്‍ ഇന്ത്യ നടത്തിയ നേരിട്ടുള്ള സര്‍വേയില്‍ 50 ശതമാനത്തില്‍ അധികം കച്ചവടക്കാര്‍ അവരുടെ പ്രിയപ്പെട്ട വെബ്‌സൈറ്റ് ആമസോണ്‍ (amazon.in) ആണെന്ന് അഭിപ്രായപ്പെട്ടു. ആമസോണ്‍ വഴി വ്യാപാരം ചെയ്യുന്ന 67ശതമാനം കച്ചവടക്കാരും തങ്ങളുടെ ബിസിനസ് വളര്‍ത്താനുള്ള അവസരമായി ഇതിനെ കാണുന്നു. കഴിഞ്ഞ ഒരു വര്ഷക്കാലമായി ആമസോണ്‍ തങ്ങളുടെ പ്രവര്‍ത്തനം ചെറുകിട നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. ഇത് ഇത്തരം നഗരങ്ങളിലെ കച്ചവടക്കാര്‍ക്ക് ഓണ്‍ലൈന്‍ വ്യാപാരത്തിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടുന്നതിനും, അവരുടെ ബിസിനസ് മാനേജ് ചെയ്യുന്നതിനും സഹായിക്കും. നിലവില്‍ 60ശതമാനത്തില്‍ കൂടുതല്‍ ആമസോണ്‍ സെല്ലര്‍മാര്‍ 'ആമസോണ്‍ സെല്ലര്‍ മൊബൈല്‍ ആപ്പ്' അവരുടെ ബിസിനസ് നിയന്ത്രിക്കാനായി ഉപയോഗിക്കുന്നുണ്ട്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി കൈകോര്‍ത്തുകൊണ്ട് പ്രാദേശിക കരകൗശല വിദഗ്ധര്‍, നെയ്ത്തുകാര്‍ തുടങ്ങിയവരുടെ ഉത്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിപണി നല്‍കികൊണ്ട് അവരെ ശാക്തീകരിക്കാനും ബിസിനസ് വികസനത്തിന് സഹായിക്കാനും ആമസോണ്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീ ശാക്തീകരണത്തിനായി 'ആമസോണ്‍ സഹേലി' എന്ന പ്രത്യേക പദ്ധതി പോലും ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)