ആമസോണ്‍ വെബ്സൈറ്റ് ഇനി ഹിന്ദിയിലും

amazon websites, will available, in hindi

ന്യൂയോര്‍ക്ക്: ഇന്ത്യയിലെ 50 കോടി ഹിന്ദി സംസാരിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ആഗോള ഓണ്‍ലൈന്‍ വാണിജ്യകമ്പനിയായ ആമസോണ്‍ വെബ്സൈറ്റ് ഹിന്ദിയിലും ഒരുങ്ങുന്നതായി ന്യൂയോര്‍ക്ക ടൈംസ് റിപ്പോര്‍ട്ട്. 1994 ല്‍ ആരംഭിച്ച ആമസോണ്‍ ഇപ്പോള്‍ ഇംഗ്ലീഷില്‍ മാത്രമേ ലഭ്യമായിട്ടുളളു.

എന്നാല്‍ ഇന്ത്യയില്‍ വലിയൊരു വിഭാഗം ആളുകള്‍ ഇംഗ്ലീഷ് ഉപയോഗിക്കുന്നില്ലയെന്ന കണ്ടെത്തലാണ് വെബ്സൈറ്റ് ഹിന്ദിയില്‍ കൂടി ഒരുക്കാന്‍ തീരുമാനിച്ചത്. ഇതുവഴി കൂടുതല്‍ ഉപഭോക്തക്കളെ സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് ആമസോണിന്റെ കണക്കുകൂട്ടല്‍.

നിലവില്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ വാണിജ്യ മേഖലയില്‍ രണ്ടാം സ്ഥാനത്താണ് ആമസോണ്‍.പുതിയ പദ്ധതി വിജയിക്കുകയാണെങ്കില്‍ പ്രാദേശിക ഭാഷകളിലേക്കുകൂടി വെബ്സൈറ്റ് ഒരുക്കുന്നതിനെപ്പറ്റി കമ്പനിക്ക് ആലോചനയുണ്ട്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)