സോപ്പ് തേച്ച് വിസ്തരിച്ചു കുളിക്കുന്ന എലി: വൈറല്‍ വീഡിയോയെ ചൊല്ലി തര്‍ക്കം മുറുകുമ്പോള്‍ വിശദീകരണവുമായി വീഡിയോ പകര്‍ത്തിയ യുവാവ്

amazing video,rat taking shower, rat shower like human,viral video, jose correy, world
ലിമ(പെറു): മനുഷ്യന്‍ കുളിക്കുന്നതു പോലെ മൃഗങ്ങളും സോപ്പ് തേച്ച് വിശാലമായി കുളിക്കുമോ? ഇതാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന സംശയം. അങ്ങനെയും സംഭവിക്കാമെന്നാണ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള സോഷ്യല്‍മീഡിയാ ഉപയോക്താള്‍ പറയുന്നത്. കാരണം പെറുവിലെ ഹുറാസ് സിറ്റിയില്‍ നിന്നും പുറത്തുവന്ന ഒരു എലിക്കുളിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം. ജോസ് കോറി എന്നയാള്‍ തരംഗമായ വീഡിയോയ്ക്ക് അവകാശവാദമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് യാഥാര്‍ഥ്യമാണോയെന്ന കാര്യത്തില്‍ പലരും സംശയം ഉയര്‍ത്തിയിട്ടുണ്ട്. എലികള്‍ കുളിച്ചാലും മനുഷ്യര്‍ കുളിക്കുന്നതു പോലെ വെടിപ്പായി സോപ്പ് തേച്ച് കുളിക്കുകയില്ലെന്നാണ് പലരും പ്രതികരിക്കുന്നത്. എന്തുതന്നെയായാലും ലക്ഷക്കണക്കിന് ആളുകളാണ് രണ്ടുദിവസംകൊണ്ട് വീഡിയോ കണ്ടിരിക്കുന്നത്. അതേസമയം, കഴിഞ്ഞ ശനിയാഴ്ചയാണ് താന്‍ ഈ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയതെന്ന് ജോസ് കോറി പറയുന്നത്. തന്റെ വീട്ടിലാണ് എലി വിശാലമായ കുളി നടത്തിയതെന്നും ജോസ് കോറി അവകാശമുന്നയിക്കുന്നു. താന്‍ കുളിക്കാനായി കയറിയപ്പോഴാണ് തന്റെ ബാത്റൂം സിങ്കില്‍ നിന്ന് എലി കുളിക്കുന്നത് ശ്രദ്ധയില്‍ പെട്ടതെന്നും ഉടന്‍ തന്നെ ക്യാമറയില്‍ പകര്‍ത്തിയെന്നും ഇയാള്‍ പറയുന്നു. അതിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചില്ലെന്നും 30 നിമിഷങ്ങള്‍ക്കകം വിസ്തരിച്ച് കുളി പാസാക്കി എലി കളം വിട്ടെന്നും ജോസ് കോറി പറയുന്നു. ഒരു മനുഷ്യന്‍ കുളിക്കുന്നതുപോലെ തന്റെ പിന്‍കാലില്‍ ഉയര്‍ന്നു നിന്ന് ശരീരമാകെ സോപ്പുവെള്ളം ഉപയോഗിച്ച് കഴുകുന്ന എലിയാണ് വീഡിയോയിലുള്ളത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)