സോഷ്യല്‍മീഡിയയില്‍ തരംഗമായി ബോളിവുഡ് കില്ലാഡിയുടെ ലൈവ് ആക്ഷന്‍ രംഗങ്ങള്‍

akshay kumar, dangerous live action, padman, khiladi akshay kumar
ബോളിവുഡിന്റെ സ്വന്തം സൂപ്പര്‍ ആക്ഷന്‍ കില്ലാഡി അക്ഷയ് കുമാറിന്റെ തത്സമയ പ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സിനിമയില്‍ മാത്രം കണ്ടുവന്ന അക്ഷയ്യുടെ ആക്ഷന്‍ രംഗങ്ങള്‍ നേരിട്ട് കണ്ട ആരാധകര്‍ അമ്പരന്നിരിക്കുകയാണ്. തന്റെ പുതിയ സിനിമയായ പാഡ്മാന്റെ പ്രമോഷന്റെ ഭാഗമായി നടന്ന മാരത്തണ്‍ ഉദ്ഘാടനത്തിലാണ് താരത്തിന്റെ അസാമാന്യ കായികപ്രകടനം നടന്നത്. വേദിയില്‍ കൈകള്‍ തറയില്‍ കുത്തി മുന്നോട്ടും പിന്നോട്ടും നടന്നാണ് താരം ആദ്യം പ്രേക്ഷകരെ ഞെട്ടിച്ചത്. പിന്നീട് അവതാരകന്റെ കൈയ്യിലുണ്ടായിരുന്ന ബോട്ടിലുകള്‍ അക്ഷയ് കാലുകള്‍ കൊണ്ട് തട്ടിത്തെറിപ്പിച്ചു. ഇത് അദ്ദേഹത്തിന്റെ ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. സിനിമയില്‍ ഡ്യൂപ്പില്ലാതെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്ന ആളാണ് അക്ഷയ്കുമാര്‍. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ആരാധകര്‍ക്കിടയില്‍ ആക്ഷന്‍ ഹീറോ എന്ന വിളിപ്പേര് സമ്പാദിച്ചത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)