വളച്ചൊടിക്കുന്നവര്‍ക്ക് മനസിരുത്തി വായിക്കാന്‍; എകെജിയുടെ ആത്മകഥ 'എന്റെ ജീവിത കഥ' വീണ്ടും വിപണിയിലെത്തുന്നു

akg s autobiography,ente jeevitha katha, akg controversy, kerala politics,vt balram
കൊച്ചി: ചരിത്രത്തെ വളച്ചൊടിച്ച് അവനവന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് വ്യാഖ്യാനിക്കുന്നവര്‍ക്ക് മനസിരുത്തി വായിക്കാന്‍ എകെജിയുടെ ആത്മകഥയായ 'എന്റെ ജീവിത കഥ' വീണ്ടും വിപണിയില്‍ എത്തിക്കുന്നു. ചിന്ത പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ആത്മകഥ ഓണ്‍ലൈന്‍ ബുക്ക്സ്റ്റോറായ 'പുസ്തകക്കട'യാണ് വീണ്ടും വിപണിയില്‍ എത്തിക്കുന്നത്. 'ചരിത്രത്തെ വളച്ചൊടിക്കുമ്പോള്‍ കൂടുതല്‍ വായനയ്ക്കായി എകെജി എന്ന മനുഷ്യസ്നേഹിയുടെ എന്റെ ജീവിതകഥ' എന്ന പരസ്യവാചകത്തോടെയാണ് 'പുസ്തകക്കട' ഇതിന്റെ കോപ്പി ഇറക്കുന്നത്. 'എന്റെ ജീവിത കഥ'യിലെ ചില പരാമര്‍ശങ്ങള്‍ വ്യാഖ്യാനിച്ചാണ് 'തൃത്താല എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വിടി ബല്‍റാം എകെജിയെ ബാലപീഡകനാക്കി ചിത്രീകരിച്ചത്. സോഷ്യല്‍മീഡിയയിലെ എംഎല്‍എയുടെ പരാാമര്‍ശത്തെ തുടര്‍ന്ന് കേരള സമൂഹത്തില്‍ വന്‍ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. തന്റെ ഒളിവു ജീവിതവും അക്കാലത്ത് പരിചയപ്പെട്ട സുശീലയുമായുണ്ടായിരുന്ന അടുപ്പവും ഒമ്പത് വര്‍ഷത്തിന് ശേഷം വിവാഹം കഴിച്ചതുമെല്ലാം എകെജി ഈ ആത്മകഥയില്‍ വിശദമായി പറയുന്നുണ്ട്. ഒമ്പത് വര്‍ഷം നീണ്ടുനിന്ന പ്രണയം വിവാഹമായി തീര്‍ന്നുവെന്നാണ് ബല്‍റാം ദ് ഹിന്ദുവില്‍ വന്ന ഒരു ലേഖനം ആധാരമാക്കി ബല്‍റാം സ്ഥാപിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സുശീലയുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞ ദിവസങ്ങളെക്കുറിച്ചും അവരുടെ പ്രസ്ഥാനത്തോടുള്ള ആത്മാര്‍ത്ഥത തന്നില്‍ മമതയുണ്ടാക്കിയെന്നുമാണ് യഥാര്‍ത്ഥത്തില്‍ എകെജി പറഞ്ഞിട്ടുള്ളത്. ഇത് ദ് ഹിന്ദുവില്‍ ഒരു വാര്‍ത്തയില്‍ പരാമര്‍ശിച്ചത് ചൂണ്ടിക്കാട്ടിയാണ് വളര്‍ന്നുവരുന്ന സുശീലയും എന്നില്‍ മോഹങ്ങള്‍ അങ്കുരുപ്പിച്ചു എന്ന രീതിയില്‍ ബല്‍റാം വളച്ചൊടിച്ചത്. ഇത്തരം വളച്ചൊടിക്കലുകള്‍ക്ക് മറുപടിയായാണ് പുസ്തകം വീണ്ടും വിപണിയിലെത്തുന്നത്. മുഖവില 400 രൂപയുള്ള പുസ്തകത്തിന് പുസ്തകക്കട നിശ്ചയിച്ചിരിക്കുന്ന വില 360 രൂപയാണ്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)