'മൈ സ്‌റ്റോറി'ക്ക് പിന്തുണയുമായി അജു വര്‍ഗ്ഗീസ്; സിനിമയ്‌ക്കെതിരെ നടക്കുന്ന ആക്രമണം ഒരു വ്യക്തിക്കെതിരെ മാത്രം

AJU VARGHESE

സൈബര്‍ ആക്രമണം നേരിടുന്ന 'മൈ സ്റ്റോറി' സിനിമയ്ക്ക് പിന്തുണയുമായി നടന്‍ അജു വര്‍ഗ്ഗീസ് രംഗത്ത്. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് അജു ചിത്രത്തിനുളള തന്റെ പിന്തുണ അറിയിച്ചത്. ഒരു വ്യക്തിയെ മാത്രം ലക്ഷ്യമിട്ടുളള ആക്രമണമാണ് ഈ സിനിമയ്‌ക്കെതിരെ ഇപ്പോള്‍ നടക്കുന്നത്.

വലിയ ബജറ്റിലൊരുക്കിയ സിനിമയാണിത്. വിദേശത്തായിരുന്നു ചിത്രീകരണം. നല്ലൊരു പ്രണയകഥയാണ്. സസ്പെന്‍സും ഉണ്ട്. ഒരുപാട് പേരുടെ പരിശ്രമമാണ് ഈ സിനിമയെന്നും തന്റെ എല്ലാ പിന്തുണയും മൈ സ്റ്റോറിക്കുണ്ടെന്നും അജു പറയുന്നു.

പൃഥ്വിരാജിനോടും പാര്‍വ്വതിയോടുമുള്ള ദേഷ്യം 'മൈ സ്റ്റോറി'യോട് തീര്‍ക്കുന്നുവെന്ന് സംവിധായക റോഷ്നി ദിനകര്‍ ആരോപിച്ചിട്ടുണ്ട്. 18 കോടി മുടക്കിയാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തില്‍ മാത്രമല്ല സംസ്ഥാനത്തിന് പുറത്തും സിനിമ റിലീസ് ചെയ്തിരുന്നു.

'മൈ സ്റ്റോറി'ക്കെതിരെ ആസൂത്രിതമായ ഓണ്‍ലൈന്‍ ആക്രമണം നടക്കുന്നതായും പ്രധാന അഭിനേതാക്കള്‍ സിനിമയുടെ പ്രചാരണത്തില്‍ സഹകരിക്കുന്നില്ലെന്നും സംവിധായക അഭിപ്രായപ്പെട്ടു. സിനിമയുടെ പാട്ടുകളും ടീസറും പുറത്തിറക്കിയതു മുതല്‍ സൈബര്‍ ആക്രമണം തുടങ്ങിയെന്നും സംവിധായിക പറഞ്ഞിരുന്നു.

 മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയതോടെ ആരാധക സംഘത്തിന്റെ കണ്ണിലെ കരടായി പാര്‍വ്വതി മാറിയത്. ഇതിനുപിന്നാലെ പാര്‍വ്വതിയുടെ ചിത്രങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായി.

മൈ സ്റ്റോറി എന്ന സിനിമയാണ് കൂടുതല്‍ ഇതിന് ഇരയായത്. ചിത്രത്തിലെ പാട്ടുകളും ടീസറും ട്രെയിലറും പുറത്തിറങ്ങിയപ്പോള്‍ ഡിസ്ലൈക്ക് നല്‍കിയാണ് മമ്മൂട്ടി ആരാധകര്‍ പാര്‍വ്വതിയോടുളള ദേഷ്യം തീര്‍ത്തത്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)