തിരുവനന്തപുരം: അജ്ഞാത വാഹനമിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കരകുളം പാലത്തിന് സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്.
ആര്യനാട് – പുതുകുളങ്ങര സ്വദേശി ഗീത ആണ് മരിച്ചത്. മുപ്പത്തിയേഴ് വയസ്സായിരുന്നു. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. സ്‌കൂട്ടറില്‍ പേരൂര്‍കട ഭാഗത്തേക്ക് പോകുയായിരുന്നു യുവതി.
യുവതിയെ എതോ വാഹനം തട്ടിവീഴ്ത്തുകയായിരുന്നു. റോഡില്‍ വീണ ഗീതയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ നാട്ടുകാര്‍ മെഡിക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അരുവിക്കര പോലീസ് കേസെടുത്തിട്ടുണ്ട്.