കോട്ടയം: പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. കോട്ടയം ജില്ലയിലാണ് നടുക്കുന്ന സംഭവം. ഒരുവയസ്സുകാരിയാണ് പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്.
സംഭവത്തില്‍ പാമ്പാടി കോത്തല ചിറ ഭാഗത്ത് അറക്കല്‍ ജോസിലി ഡെയ്ല്‍ വീട്ടില്‍ തനുനസീറിനെ (36) ആണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു ആക്രമണം.
കുടുംബപ്രശ്നത്തെ തുടര്‍ന്ന് പ്രതി ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മൂത്തകുട്ടിയെയും ഉപദ്രവിച്ചിരുന്നു. ബഹളം കേട്ട് ഉറങ്ങുകയായിരുന്ന ഒരു വയസുള്ള കുട്ടി ഉറക്കത്തില്‍ നിന്നുണര്‍ന്ന് നിലവിളിച്ചു.
ഇതിന് പിന്നാലെ ഇയാള്‍ കുട്ടിയെ എടുത്തു പൊക്കി തറയില്‍ എറിയാനും മുഖത്ത് ഇടിക്കാനും ശ്രമിക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മ തടഞ്ഞതുകൊണ്ടാണ് രക്ഷപ്പെട്ടത്.
സംഭവത്തിന് പിന്നാലെ കുട്ടിയുടെ അമ്മ നല്കിയ പരാതിയെത്തുടര്‍ന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ശേഷം കോടതിയില്‍ ഹാജരാക്കി.
Discussion about this post