ഇത് കണ്ണൂരിന്റെ വണ്ടര്‍ വുമണ്‍: തേങ്ങയെടുക്കാന്‍ കിണറ്റിലിറങ്ങിയ മുത്തശ്ശിക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

കണ്ണൂരിലെ മരണമാസ്സ് മുത്തശ്ശിയെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കൊച്ചു മക്കള്‍ നോക്കി നില്‍ക്കെ കിണറ്റില്‍ വീണ തേങ്ങയെടുക്കാന്‍ കയറു കെട്ടി താഴെയിറങ്ങിയതാണ് മുത്തശ്ശി കാണിച്ച സാഹസീകത. പ്രായമായാല്‍ രാമനാമം ജപിച്ച് വീട്ടിലിരിക്കണമെന്ന അറുപഴഞ്ചന്‍ കീഴ്‌വഴക്കങ്ങളെ പറച്ചിറെഞ്ഞാണ് എണ്‍പത് വയസോളം പ്രായമായ മുത്തശ്ശി തന്റെ മനസ് പറഞ്ഞത് അതേ പടി അനുസരിച്ചത്. കയറുകെട്ടി കിണറ്റിലറങ്ങിയ മുത്തശ്ശി വെള്ളത്തില്‍ വീണ തേങ്ങയെടുത്ത് കയ്യില്‍ ഒതുക്കിപിടിക്കുന്നു. തുടര്‍ന്ന് കൊച്ചുമക്കള്‍ ഇട്ട് കൊടുത്ത തൊട്ടിയില്‍ തേങ്ങ നിക്ഷേപിക്കുന്നു. തിരിച്ച് കയറ്റം മുത്തശ്ശിയെ ബുദ്ധിമുട്ടിച്ചെങ്കിലും വീഡിയോ പകര്‍ത്തിയിരുന്ന കൊച്ചുമക്കളുടെ കൈസഹായം ഉപകാരപ്പെട്ടു. ഈ പ്രായത്തിലും നിറഞ്ഞ ആത്മവിശ്വാസത്തോടെയും, നിശ്ചയദാര്‍ഢ്യത്തോടെയും ദൗത്യം പൂര്‍ത്തിയാക്കിയ മുത്തശ്ശിയെ 'വണ്ടര്‍ വുമണ്‍' എന്ന് വിശേഷിപ്പിക്കുന്നവരുമുണ്ട്. വീഡിയോ കടപ്പാട്: സൗത്ത് ലൈവ്‌

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)