മുപ്പതാം വയസ്സില്‍ താന്‍ തേടുന്ന ജീവിത പങ്കാളിയെക്കുറിച്ച് നടി സ്വാതി റെഡ്ഡിക്ക് പറയാനുള്ളത്

swathy reddy,life partner

സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമ ആരാധകര്‍ക്ക് മുഴുവന്‍ സുപരിചിതയായ നടിയാണ് സ്വാതി റെഡ്ഡി. മലയാളത്തിലെ ആമേന്‍ എന്ന സിനിമയിലെ സോളമനെ പ്രണയിച്ച ശോശന്നയെയും ആരും മറക്കില്ല. ശോശന്ന മലയാളികളുടെ മനസ്സില്‍ കടന്നുകൂടിയ കഥാപാത്രമാണ്.

പിന്നീട് ഒട്ടേറെ സിനിമകളില്‍ സ്വാതി റെഡ്ഢി വേഷമിട്ടെങ്കിലും എടുത്തുപറയാനുള്ള വേഷങ്ങളൊന്നും ലഭിച്ചില്ല. എങ്കിലും നോര്‍ത്ത് 24 കാതം, മോശയിലെ കുതിര മീനുകള്‍, ആട് ഒരു ഭീകര ജീവിയാണ്, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ മലയാളികള്‍ ഏറ്റെടുത്തിരുന്നു.

കണ്ടാല്‍ പ്രായം തോന്നില്ലെങ്കിലും സ്വാതിക്ക് 30 വയസ് പ്രായമുണ്ട്. എന്നിട്ടും ജീവിതത്തില്‍ തന്റെ സോളമനെ സ്വാതിക്ക് കണ്ടെത്താനായിട്ടില്ല. ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതപങ്കാളിയെക്കുറിച്ച് സ്വാതി മനസ്സു തുറന്നു. ഭാവി വരനെക്കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെ ഒരു സങ്കല്‍പം മനസില്‍ ഇല്ല എന്നാണ് പറഞ്ഞത്. എനിക്ക് ചേരുന്ന സോളമനെ കിട്ടിയാല്‍ ഞാന്‍ വിവാഹം കഴിക്കും. അത് എല്ലാവരേയും അറിയിച്ചു കൊണ്ടായിരിക്കും എന്നും സ്വാതി പറയുന്നു.

സ്വാതി പോലുമറിയാതെ ഇതിനോടകം രണ്ടോ മൂന്നോ തവണ സോഷ്യല്‍ മീഡിയ സ്വാതിയെ വിവാഹം കഴിപ്പിച്ചിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ ഒക്കെ താനും സോഷ്യല്‍ മീഡിയയില്‍ കൂടിത്തന്നെയാണ് അറിയുന്നതെന്നും സ്വാതി വെളിപ്പെടുത്തി. സോഷ്യല്‍ മീഡിയയിലൂടെ ഒന്നിനോടും ഇടപെടാന്‍ താല്‍പര്യമില്ല. 

സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാതി എത്തുന്നത്. ഒരു നാടന്‍ പെണ്‍കൊടിയായി ചിത്രത്തില്‍ അഭിനയിച്ചു. കണ്‍ങ്കള്‍ ഇരണ്ടാല്‍..എന്ന പാട്ട് ഹിറ്റായിരുന്നു. സ്വാതിയുടെ ഗംഭീര തിരിച്ചുവരവിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)