മുക്തയുടെ ആദ്യ കണ്മണിയുടെ പിറന്നാള്‍ ചിത്രങ്ങള്‍ കാണാം

കുടുംബ ജീവിതത്തിന്റെ ഓരോ ഘട്ടവും, ഓരോ വേഷവും ആസ്വദിയ്ക്കുകയാണ് ഇന്ന് നടി മുക്ത. വിവാഹ ശേഷം ഭര്‍ത്താവ് റിങ്കുവിനൊപ്പമുള്ള ഓരോ നിമിഷവും സന്തോഷവും മുക്ത ആരാധകരുമായി പങ്കുവച്ചു. മകള്‍ കിയാര കൂടെ വന്നതോടെ സന്തോഷം ഇരട്ടിച്ചു. ഇപ്പോള്‍ മുക്ത റിങ്കുവും കിയാരയും മാത്രമുള്ള മറ്റൊരു ലോകത്താണ്. മുക്തയുടെ ആദ്യത്തെ കണ്‍മണിയുടെ ജന്മദിനമായിരുന്നു ആഗസ്റ്റ് 17ന്. മാലാഖയെ പോലുള്ള മകളുടെ ചിത്രങ്ങള്‍ക്കൊപ്പം ആ സന്തോഷവും മുക്ത ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചു. കിയാരയുടെ ഒന്നാം പിറന്നാളിന്റെ ഫോട്ടോകളാണ് മുക്ത തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. ആതിര സിദ്ധാര്‍ത്ഥാണ് മുക്തയുടെയും കുടുംബത്തിന്റെയും സന്തോഷ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. കഴിഞ്ഞ ആഗസ്റ്റ് 17നാണ് മുക്തയ്ക്കും റിങ്കു ടോമിയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. കിയാറ റിങ്കു ടോമി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കണ്മണി എന്നാണ് മുക്ത കുഞ്ഞിനെ വിളിക്കുന്നത്. കിയാരയെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ മുക്ത നെയ്തു കഴിഞ്ഞു. കുറച്ചൂടെ വലുതായാല്‍ മകളെ ഡാന്‍സ് പഠിക്കാന്‍ വിടണം എന്നാണ് മുക്ത പറയുന്നത്. മുക്ത മൂന്ന് വയസ്സായപ്പോഴാണ് ഡാന്‍സ് പഠനം തുടങ്ങിയത്. മകളെയും വലിയ കലാകാരിയാക്കണം എന്നാണ് മുക്തയുടെ സ്വപ്‌നം. ഒരു വയസ്സ് തികഞ്ഞ മകള്‍ക്ക്, പതിനെട്ടാം പിറന്നാളിന് നല്‍കാനുള്ള സമ്മാനങ്ങളും ഇപ്പോഴേ മുക്ത ഒരുക്കുന്നുണ്ട്. കണ്‍മണിയുടെ ഒരു ഫോട്ടോ ഡയറി! കണ്‍മണി ജനിച്ചതു മുതല്‍ അവളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും ഫോട്ടോ എടുത്ത് വച്ചിട്ടുണ്ട്. അതിനോടൊപ്പം ആദ്യമായി ചെയ്ത കാര്യങ്ങളുടെ ദിവസവും സമയവുമൊക്കെ എഴുതി വച്ചിട്ടുണ്ട്. പതിനെട്ട് വയസ്സ് തികയുമ്പോള്‍ അവള്‍ക്ക് ഈ ഡയറി സമ്മാനമായി കൊടുക്കുമത്രെ. ഗായിക റിമി ടോമിയുടെ സഹോദരനാണ് റിങ്കു ടോമി. റിമിയ്‌ക്കൊപ്പം സ്‌റ്റേജ് ഷോകളില്‍ പോകുന്നതിലൂടെയാണ് മുക്തയും റിങ്കുവും പരിചയപ്പെട്ടത്. പ്രണയമായിരുന്നില്ല.. ഇരുവരുടെയും ജോഡി പൊരുത്തം മനസ്സിലാക്കി, വീട്ടുകാര്‍ ആലോചിച്ച് നടത്തുകയായിരുന്നു. 2015 ആഗസ്റ്റ് 30 നായിരുന്നു വിവാഹം. മുക്ത മടങ്ങിയെത്തും. വിവാഹ ശേഷം അഭിനയിക്കുന്നതിലോ സ്‌റ്റേജ് ഷോകള്‍ നടത്തുന്നതിലോ റിങ്കുവിന് ഒട്ടും എതിര്‍പ്പില്ല. വിവാഹ ശേഷം ചില സ്‌റ്റേജ് ഷോകളും മുക്ത നടത്തിയിരുന്നു. മകള്‍ ജനിച്ചതോടെ സിനിമയില്‍ നിന്നും സ്‌റ്റേജ് ഷോകളില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കുകയാണ് മുക്ത. നല്ല അവസരം ലഭിച്ചാല്‍ അഭിനയിക്കുമെന്ന് നടി പറഞ്ഞിട്ടുണ്ട്. കുടുംബത്തിനൊപ്പം കുടുംബാഗങ്ങളും കുടുംബ സുഹൃത്തുക്കളുമൊക്കെ കണ്മണിയുടെ ആദ്യ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)