നടന്‍ കുഞ്ഞുമുഹമ്മദ് അന്തരിച്ചു

entertainment,actor death,kochi,malayalam,movie

നടന്‍ കുഞ്ഞുമുഹമ്മദ് (കുഞ്ഞിക്ക 68) അന്തരിച്ചു. സിനിമാ ഷൂട്ടിംഗിനിടെ സെറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ ചിതിരമായ 'ഞാന്‍ പ്രകാശന്‍' എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു അദ്ദേഹം വീണത്. തുടര്‍ന്ന് കുഞ്ഞുമഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് അന്ത്യം സംഭവിച്ചത്.

നൂറലിധികം സിനിമയില്‍ വേഷമിട്ട കുഞ്ഞുമുഹമ്മദ് ഇണപ്രാവുകള്‍ എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ ബോയ് ആയിട്ടാണ് ചലചിത്ര ലോകത്തേക്ക് ചുവട് വയ്ക്കുന്നത്. കമല്‍ സംവിധാനം ചെയ്ത പ്രാദേശിക വാര്‍ത്തകളില്‍ കുഞ്ഞുമുഹമ്മദ് ചെറിയ വേഷത്തില്‍ അഭിനയിച്ചിരുന്നു. പിന്നീട് കമലിന്റെ സിനിമകളിലെ സജീവ സാന്നാധ്യമായി കുഞ്ഞുമുഹമ്മദ് മാറി.

മലയാളത്തിലെ യുവസംവിധായകരായ അക്കു അക്ബര്‍, ആഷിക് അബു, ജനൂസ് മുഹമ്മദ് എന്നിവരുടെ സിനിമകളിലും കുഞ്ഞുമുഹമ്മദ് അഭിനയിച്ചിട്ടുണ്ട്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)