വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട നടന്‍ ധര്‍മ്മജനെയും കുടുംബത്തേയും രക്ഷപ്പെടുത്തി

Dharmajan Bolgatty,flood

കൊച്ചി: പ്രളയക്കെടുതിയില്‍ അകപ്പെട്ട നടന്‍ ധര്‍മ്മജനെയും കുടുംബത്തേയും രക്ഷപ്പെടുത്തി. രണ്ടു നില വീടായിരുന്നിട്ടും അമ്മയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം ചുറ്റിലും വെള്ളമായി വീടിനകത്ത് പെട്ടു പോവുകയായിരുന്നു.


കഴുത്തറ്റം വെള്ളം വീട്ടില്‍ കയറി പുറത്തിറങ്ങാനാവാതെ പെട്ടിരിക്കുകയാണെന്ന് താരം സോഷ്യല്‍ മീഡിയയിലൂടെ സഹായമഭ്യര്‍ത്ഥിച്ചിരുന്നു. ഇപ്പോള്‍ സുരക്ഷിത സ്ഥാനത്തെത്തിയെന്നറിയിച്ച് നന്ദി പറഞ്ഞിരിക്കുകയാണ്. പ്രദേശത്ത് ദുരിത ബാധിതരെ സഹായിക്കാന്‍ ധര്‍മജന്‍ മുന്നിലുണ്ടായിരുന്നു.

വള്ളത്തിലെത്തിയാണ് എന്നെയും കുടുംബത്തേയും സഹായിച്ചത്. ഇപ്പോള്‍ സുരക്ഷിതരാണ് ഭാര്യയുടെ വീട്ടിലാണ്. സഹായിച്ച എല്ലാവര്‍ക്കും ധര്‍മ്മജന്‍ നന്ദി പറഞ്ഞു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)