മൈസൂരില്‍ പിക്കപ്പും ബസ്സും കൂട്ടിയിടിച്ചു; രണ്ട് മലയാളികള്‍ മരിച്ചു

accident, two died
മൈസൂരൂ: ബംഗളൂരു ദേശീയപാതയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കാസര്‍കോട് അണക്യരിലെ ഓട്ടോ ഡ്രൈവറും ഉളിയത്തടുക്ക എസ്പി നഗറിലെ അബ്ദുല്‍ ലത്തീഫ് ആയിഷ ദമ്പതികളുടെ മകന്‍ മുഹമ്മദ് ജുനൈദ് (28), എസ്പി നഗറിലെ ഉസ്മാന്‍ - ഖദീജ ദമ്പതികളുടെ മകന്‍ അസ്ഹറുദ്ദീന്‍ (26) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം. കാസര്‍കോട് നിന്നും ഇരുവരും പാര്‍സല്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോഴാണ് ദുരന്തം. എല്‍വാല്‍ എന്ന സ്ഥലത്തു വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പും കര്‍ണാടക ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്, അസ്ഹറുദീന്‍ അവിവാഹിതനാണ്. ജുനൈദിന്റ ഭാര്യ തസ്‌നി,. മകള്‍ ഫാത്തിമ (രണ്ട്).

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)