കാമുകനെ വിവാഹം ചെയ്യാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി..! മകന്റെ മൊഴിയില്‍ കുടുങ്ങി ആംആദ്മി പാര്‍ട്ടിയുടെ പ്രാദേശിക തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുടെ ഭാര്യ

india,aap,murder,arrest,police

ന്യൂഡല്‍ഹി: കാമുകനുമായി രഹസ്യബന്ധം ഒടുക്കം പ്രണയം തലയ്ക്ക് പിടിച്ചപ്പോള്‍ വിവാഹം കഴിക്കാന്‍ എതിര്‍ത്ത ഭര്‍ത്താവിനെ കൊലപ്പെടുത്തി. ആംആദ്മി പാര്‍ട്ടിയുടെ പ്രാദേശിക തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായ ഹര്‍വിന്ദര്‍ സിംഗ് എന്ന അലിയാസ് ഹിന്ദയെയാണ് ഭാര്യയും കാമുകനും കൊലപ്പെടുത്തിയത്. ഈ കേസില്‍ ഭാര്യ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. ദമ്പതികളുടെ 14കാരനായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കഴിഞ്ഞ ഒമ്പതിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ജെതുകെയിലുള്ള സ്വന്തം വീട്ടില്‍ വച്ചാണ് ഹിന്ദ കൊല്ലപ്പെടുന്നത്. ഹിന്ദയുടെ ഭാര്യ കിര്‍ണാപാല്‍ ഡ്രൈവറായ സന്ദീപ് കൗര്‍ എന്നയാളുമായി വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഭര്‍ത്താവിനെ കൊല്ലുന്നതിനായി മഖാന്‍, ചാംകൗര്‍, ജെയ്മല്‍ എന്നീ വാടക കൊലയാളികളെ സഹായത്തിനായി വിളിക്കുകയുമായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് നാനക് സിംഗ് പറഞ്ഞു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)