മകന്‍ ഫോണ്‍ എടുത്തില്ല...കണ്ടാല്‍ നല്ല ചീത്ത കൊടുക്കണം...! എന്നാല്‍ ദുരിതാശ്വാസ ക്യാമ്പില്‍ മകനെ കണ്ട ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു; മകന് ജന്മം നല്‍കിയതിലുള്ള അഭിമാനമായിരുന്നു ആ അമ്മയുടെ മനസ്സു നിറയെ...

stories,mother and son,rain,villege officer

മകന്റെ ഫോണ്‍കോള്‍ പ്രതീക്ഷിച്ച് കാണാതായ അമ്മ പിന്നെ ഒന്നും നോക്കിയില്ല അങ്ങ് വെച്ച് വിടിച്ചു.. എന്നാല്‍ ദുരിതാശ്വാസ ക്യാമ്പില്‍ മകനെ കണ്ടപ്പോള്‍ ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. ദുരിതാശ്വാസ ക്യാമ്പില്‍ നിന്നു തിരിയാന്‍ സമയം ഇല്ലാതെ ജോലിയില്‍ മുഴുകിയിരിക്കുന്ന മകന്‍. മകനോടുള്ള നാട്ടുകാരുടെ സ്‌നേഹം മതിയാവോളം കണ്ട്, ക്യാമ്പിലെ ദുരിതബാധിതര്‍ക്കൊപ്പം ഭക്ഷണവും കഴിച്ചു മടങ്ങുമ്പോള്‍ മകന് ജന്മം നല്‍കിയതിലുള്ള അഭിമാനമായിരുന്നു ആ അമ്മയുടെ മനസ്സു നിറയെ.

റിട്ടയേര്‍ഡ് പഞ്ചായത്ത് സെക്രട്ടറി കൂടിയായ അംബുജാക്ഷിയമ്മ മകനെ കാണാന്‍ എത്തിയത് 70 കിലോമീറ്റര്‍ താണ്ടി. മന്നാംകണ്ടം വില്ലേജ് ഓഫീസറായ വിബി ജയനെ തേടിയാണ് അമ്മ അംബുജാക്ഷിയമ്മ തൊടുപുഴ ഇടവെട്ടിയില്‍ നിന്നെത്തിയത്. അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍വച്ചാണ് അമ്മ മകനെ കണ്ടത്. ദുരിതബാധിതര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനിടയില്‍ ജയന്‍ ഫോണെടുക്കാതിരുന്നതോടെയാണ് അമ്മ ഈ സാഹസത്തിന് മുതിര്‍ന്നത്.

രക്ഷാപ്രവര്‍ത്തനത്തിനിടെ ജയന് പരുക്കേറ്റിരുന്നു. എന്നാല്‍ തന്റെ ആരോഗ്യം ലവലേശം ഗവണിക്കാതെ ദുരതാശ്വാസ മേഖലയില്‍ തുടരുകയായിരുന്നു ഈ മനുഷ്യന്‍. എന്നാല്‍ മകനെ കണ്ടാല്‍ കണക്കിന് ചീത്ത പറയണം എന്ന് രണ്ടും കല്‍പിച്ചായിരുന്നു അമ്മയുടെ വരവ്. പക്ഷെ മകന്റെ ഈ അവസ്ഥയും നാട്ടുകാരുടെ സ്‌നേഹവും കണ്ടപ്പോള്‍ അമ്മയ്ക്കു മകനെ ഓര്‍ത്ത് അഭിമാനം തോന്നി. ഫോണെടുക്കാത്തതിന്റെ പരിഭവം ആ മുഖത്ത് പിന്നീട് കണ്ടില്ല.

സ്‌കൂളിന്റെ വരാന്തയില്‍ അമ്മയുമായി സംസാരിക്കുമ്പോഴും ജയന്റെ ഫോണിലേക്ക് ഔദ്യോഗിക കോളുകളുടെ പ്രവാഹമായിരുന്നു. ക്യാമ്പിലെ അംഗങ്ങളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സ്‌നേഹവും സഹകരണവും കണ്ടതോടെ ഉച്ചയ്ക്ക് മകനോടൊപ്പം ക്യാമ്പിലെ ബെഞ്ചിലിരുന്നു ഭക്ഷണം കഴിച്ച് വൈകുന്നേരത്തോടെയാണു മടങ്ങിയത്.

20 വര്‍ഷം മുമ്പ് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്യൂണായി ജോലിയില്‍ പ്രവേശിച്ച ജയന്‍ 2001ല്‍ റവന്യൂ വകുപ്പില്‍ വില്ലേജ്മാന്‍, എല്‍ഡി, യുഡി ക്ലാര്‍ക്ക് എന്നീ നിലകളില്‍ ജോലി ചെയ്ത ശേഷമാണ് രണ്ടു വര്‍ഷം മുമ്പ് വില്ലേജ് ഓഫീസറായി ചുമതലയേറ്റത്. ഒന്നര വര്‍ഷം മുമ്പാണ് ജയന്‍ മന്നാംകണ്ടത്തേക്കെത്തിയത്. മൃഗസംരക്ഷണവകുപ്പില്‍ നിന്നും വിരമിച്ച ബാലകൃഷ്ണന്‍ നായരാണ് പിതാവ്. ഭാര്യ അനുജ. അഞ്ചാംക്ലാസ് വിദ്യാര്‍ഥി അനന്തപത്മനാഭന്‍, മൂന്നാം ക്ലാസുകാരി മീര എന്നിവരാണ് മക്കള്‍. ദുരന്തബാധിതര്‍ക്ക് കരുതലായി ഒപ്പം നില്‍ക്കുന്ന അച്ഛനോട് മക്കള്‍ക്ക് തീരെ പരിഭവമില്ല.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)