ജോലി കളഞ്ഞു ഗള്‍ഫില്‍ പോകണ്ടായിരുന്നു എന്നു ദീപ എപ്പോഴും പറയും...! ചിലപ്പോള്‍ എല്ലാം നല്ലതിന് ആയിരിക്കും, മോന്‍ വിഷമിക്കേണ്ട കേട്ടോ..! പ്രവാസിയായ മകന് അമ്മ എഴുതിയ കണ്ണുനനയിപ്പിക്കുന്ന കത്ത്

mother,letter,kerala,pravasi

ഭാര്യ, വീട്, അമ്മ, മക്കള്‍ ഇതൊന്നും അനുഭവിക്കാന്‍ കഴിയാത്ത ജീവിതമാണ് പല പ്രവാസികള്‍ക്കും. എന്നാല്‍ അവരേക്കാള്‍ ഒരു പക്ഷെ വിഷമം അനുഭവിക്കുന്നത് വീട്ടിലുള്ളവരായിരിക്കും... തിരിച്ച് വരൂ... എന്ന് പറയാന്‍ ആഗ്രഹിക്കുന്നെങ്കിലും വീടിന്റെ പരിതാപകരമായ അവസ്ഥ കാരണം ആ ദുഖം മനസില്‍ അടുക്കുന്നു.

മക്കളുടെ പ്രവാസജീവിതം എത്രത്തോളം അമ്മമാരെ വിഷമിപ്പിക്കുന്നു.... ഇതാ ഒരമ്മ തന്റെ പൊന്നുമകന് എഴുതിയ കണ്ണുനനയിപ്പിക്കുന്ന കത്താണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

അമ്മയുടെ കത്ത്;

ബാബുമോന്, മോന്റെ കത്ത് കഴിഞ്ഞ ദിവസം നമ്മുടെ പോസ്റ്റുമാന്‍ രാമചന്ദ്രന്‍ കൊണ്ടുവന്നു തന്നു. നമ്മുടെ പുതിയ വീടു കണ്ടിട്ടു നല്ലതായിട്ടുണ്ട് എന്നു പറഞ്ഞു. നീ ഇനി ഗള്‍ഫില്‍ നിന്ന് നിര്‍ത്തി പോരുമോ എന്നു ചോദിച്ചു.. ഞാന്‍ ഒന്നും മറുപടി പറഞ്ഞില്ല. വീടുപണി കഴിഞ്ഞെങ്കിലും ഇനിയും ആവശ്യങ്ങള്‍ ഉണ്ടെന്ന് അമ്മയ്ക്ക് അറിയാമല്ലോ..എങ്കിലും നിന്റെ ചങ്ങാതിമാരെ പോലെ ഞങ്ങളും ആഗ്രഹിച്ചുപോകും. നാട്ടിലുണ്ടായിരുന്ന ജോലി കളഞ്ഞു ഗള്‍ഫില്‍ പോകണ്ടായിരുന്നു എന്നു ദീപ എപ്പോഴും പറയും. ചിലപ്പോള്‍ എല്ലാം നല്ലതിന് ആയിരിക്കും, മോന്‍ വിഷമിക്കണ്ട കേട്ടോ..

അച്ഛന്‍ ഇനി വരുമ്പോള്‍ സ്‌കൂളില്‍ കൊണ്ടു പോകണം എന്നു പറഞ്ഞിരിക്കുവാ മിന്നൂസും പൊന്നൂസും. നീ അറിയില്ലേ നമ്മുടെ ചിറയ്ക്കലെ നാരായണന്റെ മകന്‍ ഹരി അവന്‍ ദുബായിലോ മറ്റോ ആണ് അവന്റെ കുട്ടിയോളും ഈ സ്‌കൂളില്‍ തന്നെ ആണ് നമ്മുടെ പൊന്നൂസുമായി വല്യ കൂട്ടാ., ഇവിടെ വന്നായിരുന്നു.

മഴ ആയകൊണ്ടു സ്‌കൂളിന് അവധിയായിരുന്നു. ഇടക്കൊക്കെ നല്ല ഇടിയും ഉണ്ട് മിന്നൂസിന് ഇടി പേടിയാ ഓടിവന്നു എന്നെ കെട്ടിപിടിച്ച് ഇരിക്കും കഴിയുന്ന വരെ.. തോട് ഒക്കെ നിറഞ്ഞ് ഒഴുകുവാ.. എന്റെ കണ്ണു തെറ്റിയാല്‍ അപ്പൂസ് തോട്ടില്‍ കളിക്കാന്‍ പോകും കഴിഞ്ഞ ദിവസം കുഞ്ഞേട്ടന്‍ കൈയോടെ പിടിച്ചു വഴക്ക് പറഞ്ഞതുകൊണ്ട് ഇപ്പോള്‍ കുഴപ്പമില്ല.. പിന്നെ പ്രസാദ് പോയി കറണ്ട് ആപ്പിസില്‍ നിന്നു ആളെ കൊണ്ടുവന്നു ആല്‍മരത്തിന്റെ ചാഞ്ഞു നിന്ന ഒരു കമ്പ് വെട്ടി. ഇനി പേടിക്കണ്ടല്ലോ. നിന്റെ അവിടുത്തെ കൂട്ടുകാര്‍ക്കൊക്കെ സുഖമല്ലേ.. ഇനി വരുമ്പോള്‍ അവരെ വീട്ടില്‍ വിളിക്കണം അമ്മ കണ്ടിട്ടില്ലല്ലോ അവരെ ഒന്നും. കത്ത് ചുരുക്കുന്നു.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)