മദ്യപിച്ച് ലക്കുകെട്ട് പാമ്പിനെ വിഴുങ്ങി; വിഷം ഉള്ളില്‍ ചെന്ന് വീരമൃത്യു വരിച്ചു ഈ മഹാന്‍...

india,snake,liquor

വളരെ അമ്പരപ്പിക്കുന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. വെള്ളമടിച്ചു പാമ്പാകുകയല്ല ഉണ്ടായത്. പകരം മദ്യപിച്ച് ലക്കുകെട്ട് പാമ്പിനെ വിഴുങ്ങി വീരമൃത്യു വരിച്ചു ഒരു മഹാന്‍... പാമ്പിനെ വിഴുങ്ങിയപ്പോള്‍ വിഷം ഉള്ളില്‍ ചെന്ന് മരിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ അമോറ ജില്ലയിലാണ് ഈ വിചിത്രസംഭവം അരങ്ങേറിയത്.

മദ്യപിച്ച് ലക്കുകെട്ട് ജീവനുള്ള പാമ്പിനെ എടുത്ത് അഭ്യാസം കാണിക്കുന്ന മഹിപാല്‍ സിങ്ങ് എന്നയാളുടെ വിഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രദേശവാസികളില്‍ ചിലര്‍ അഭ്യാസം പ്രോത്സാഹിപ്പിക്കുകയും ഇത് ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പോത്സാഹനം കൂടിവന്നപ്പോഴാണ് സിങ്ങ് ആ കടുംകൈ ചെയ്തത്. കാഴ്ചക്കാരിലൊരാളുടെ വാക്കു കേട്ട് പാമ്പിനെ എടുത്തങ്ങ് വിഴുങ്ങി. വീട്ടിലെത്തിയപ്പോഴാണ് കാര്യമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു തുടങ്ങിയത്. പല തവണ ഛര്‍ദിച്ചെങ്കിലും പാമ്പ് പുറത്തേക്കു വന്നില്ല. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വിഷം ഉള്ളില്‍ ചെന്ന് മഹിപാല്‍ മരിച്ചിരുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)