പ്രേമം ദിവ്യമാണെന്ന് പറയുന്നവരോട്; ചിലരുടെ ജീവിതമാണ് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്, അത്തരത്തിലൊരു പ്രേമകഥയാണിത്

Love story,world

ബാങ്കോക്ക്: പ്രേമത്തിന് കണ്ണില്ല മൂക്കില്ല എന്നൊക്കെ നമ്മള്‍ പറയാറുണ്ട്. ചിലരുടെ ജീവിതങ്ങളാണ് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്. തായ്‌ലാന്റില്‍ നിന്നുള്ള ഒരു പ്രേമകഥ ഇതിനൊരു പ്രധാന ഉദാഹരണമാണ്. കണ്ണിന് ക്യാന്‍സര്‍ വന്ന് അത് മുഖം മുഴുവന്‍ വ്യാപിച്ചിട്ടും, കാമുകനെ കൈവിടാതെ ഒപ്പം നില്‍ക്കുകയാണ് ഈ പെണ്‍കുട്ടി.

ഇവരുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പൂ ചോക്കാച്ചി ക്വ എന്ന 21 കാരനായ യുവാവിനാണ് പെട്ടെന്ന് കണ്ണിന് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ക്യാന്‍സര്‍ പിടിപെട്ടത്. പിന്നീടത് മുഖത്തേക്കും വ്യാപിച്ചു. അത് അവന്റെ മുഖം വികൃതമാക്കി. കാണുമ്പോള്‍ തന്നെ പേടിപ്പെടുത്തുന്ന രീതിയിലായി അവന്റെ മുഖം.

ക്വവിന്റെ മുഖം വികൃതമായതോടെ കാമുകി അറ്റാറ്റിയയോട് അവളുടെ ബന്ധുക്കളും സുഹൃത്തുക്കളും അവനെ ഉപേക്ഷിക്കാന്‍ പറഞ്ഞു. എന്നാല്‍ ഇത്തരം ഒരു പ്രതിസന്ധിഘട്ടത്തില്‍ തന്റെ കാമുകനെ കൈവിടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു അറ്റാറ്റിയ. വീര്‍ത്ത് തടിച്ച് വികൃതമായ മുഖത്ത് പലഭാഗത്തും ഞരമ്പുകള്‍ പൊട്ടുമ്പോള്‍ ക്വവിന് വലിയ വേദനയാണ്.

അപ്പോള്‍ ക്ഷമയോടെ അവന്റെ മുറിവുകളില്‍ മരുന്ന് വച്ച് ക്വവിന്റെ കിടക്കയ്ക്ക് സമീപം അറ്റാറ്റിയ ഉണ്ടാകും. ഇരുവരുടെയും പ്രണയത്തിന്റെ മൂന്നാം വാര്‍ഷികമായിരുന്നു കഴിഞ്ഞ വാരം. അന്ന് ഒരു പ്രാദേശിക പത്രത്തില്‍ വന്ന വാര്‍ത്തയാണ് ഇവരെ സോഷ്യല്‍ മീഡിയ വഴി ദിവ്യ പ്രണയത്തിന്റെ ഉദാഹരണമായി ലോകത്തിന് മുന്നിലെത്തിച്ചത്.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)