വയസ്സായെന്ന് കരുതി അങ്ങനെ ചാരുകസേരയില്‍ ഇരുത്താന്‍ ആരും നോക്കണ്ട..! ഡപ്പാംകൂത്തിന് കിടിലന്‍ സ്റ്റെപ്പ് വെച്ച് ഒരു ന്യൂജെന്‍ മുത്തശ്ശി..

kerala,grand mother,dance

മുത്തശ്ശി എന്നാല്‍ നമ്മുടെ മനസിലൊരു ചിത്രമുണ്ട്. ചാരുകസേരയിലിരുന്ന് ബാല്യകാല സ്മരണകള്‍ അയവിറക്കുന്നു. കൊച്ചുമക്കള്‍ക്ക് കഥകള്‍ പറഞ്ഞ് കൊടു്കുന്നു. കുട്ടികള്‍കൊപ്പം കളിക്കാന്‍ വിളിച്ചാല്‍ പോലും ഒരുപക്ഷെ വയ്യ വയസ്സായി എന്നായിരിക്കും ആദ്യത്തെ മറുപടി, ചിലപ്പോള്‍ ആരെങ്കിലും കണ്ടാല്‍ നാണക്കേട്... വയസ്സാം കാലത്ത് ഇവര്‍ക്ക് ഇതെന്തെന്ന് ആരെങ്കിലും ചോദിക്കുമോ എന്ന പേടി..

എന്നാല്‍ അത്തരം പഴഞ്ചന്‍ മുത്തശ്ശിമാരുടെ കാലം മാറി. ഇവിടെ ഇതാ എല്ലാ കുട്ടികളും ആഗ്രഹിക്കും ദാ ഇതുപോലെ ഒരു മുത്തശ്ശിയെ കിട്ടാന്‍. ന്യൂജനറേഷന്‍ പിള്ളേരുടെ ചാരത്ത് ഒതുങ്ങി നില്‍ക്കാനല്ല, അവരുടെ ഒപ്പം നടക്കാനാണ് നമ്മുടെ മുത്തശ്ശിക്കിഷ്ടം. അതിനു തെളിവായി കലക്കനൊരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടപ്പുണ്ട്. ഇക്കുറി ഒരു മുത്തശ്ശിയാണ് സോഷ്യല്‍ മീഡിയയെ ഞെട്ടിക്കുന്ന പ്രകടനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഒരു തട്ടു പൊളിപ്പന്‍ ഡപ്പാംകൂത്ത് മ്യൂസിക്കിനൊപ്പം കലക്കനൊരു ഡാന്‍സുമായി രംഗപ്രവേശം ചെയ്യുകയാണ് നമ്മുടെ കഥാനായിക. കൊച്ചു മകനേയും കൂട്ടുപിടിച്ചാണ് മുത്തശ്ശിയുടെ കലക്കന്‍ ഡാന്‍സ് സ്റ്റെപ്പ്. മുത്തശ്ശിയുടെ അസാമാന്യമായ മെയ് വഴക്കത്തിലാണ് ഏവരും കണ്ണുവച്ചിരിക്കുന്നത്. എന്തായാലും ഈ 'ഡാന്‍സ് മുത്തശ്ശിയെ' സോഷ്യല്‍ മീഡിയ മനസു നിറഞ്ഞ് ഏറ്റെടുത്തിട്ടുണ്ട്

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)