വിവരചോര്‍ച്ചയില്‍ പകച്ച് ഫേസ്ബുക്ക്; വീണ്ടും മാപ്പ് ചോദിച്ച് സുക്കര്‍ബര്‍ഗ്

Facebook,Mark Zuckerberg,Tech,India,Business

ലണ്ടന്‍: കേംബ്രിഡ്ജ് അനലിറ്റിക്കയുടെ വെളിപ്പെടുത്തലിനു പിന്നാലെ വിവരചോര്‍ച്ചയില്‍ പകച്ച് മാര്‍ക്ക് സുക്കര്‍ബര്‍ഗും ഫേസ്ബുക്കും. സ്‌റ്റോക്ക് മാര്‍ക്കറ്റുകളിലും വന്‍ തിരിച്ചടി നേരിട്ടതോടെ വിവരച്ചോര്‍ച്ചയുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് കരകയറാന്‍ കിണഞ്ഞുശ്രമിക്കുകയാണ് സുക്കര്‍ബര്‍ഗ്.

വിവരങ്ങള്‍ ചോര്‍ന്നതില്‍ മാപ്പ് ചോദിച്ച് അമേരിക്കയിലെയും ബ്രിട്ടനിലെയും പ്രമുഖപത്രങ്ങളില്‍ ഫേസ്ബുക്ക് പരസ്യം നല്‍കി. വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടതോടെ ലോകമെങ്ങും ഫേസ്ബുക്ക് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. വിപണി മൂല്യം ഇടിയുകയും നിയമനടപടികള്‍ക്ക് നീക്കം ശക്തമാകുകയും ചെയ്തതോടെയാണ് ഉപയോക്താക്കളെ ഒപ്പം നിര്‍ത്താന്‍ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് നിരുപാധികം മാപ്പ് ചോദിച്ച് അമേരിക്കയിലും ബ്രിട്ടനിലും പ്രമുഖപത്രങ്ങളില്‍ മുഴുപേജ് പരസ്യം നല്‍കിയത്.


ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ ഫേസ്ബുക്കിന് ബാധ്യതയുണ്ടെന്നും ഭാവിയില്‍ ഇതിനായി നടപടികളുണ്ടാകുമെന്നും പറഞ്ഞാണ് പരസ്യം. ഫേസ്ബുക്കുമായി ബന്ധപ്പെട്ട ആപ്പുകളെല്ലാം പരിശോധിച്ചുവരികയാണെന്നും വിവരം ചോര്‍ത്തുന്നവയെ പുറത്താക്കുമെന്നും സുക്കര്‍ബര്‍ഗ് പറയുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)