വാട്‌സാപ്പ് പേമെന്റ് അടുത്ത ആഴ്ച്ചയോടെ നമ്മുടെ ഫോണുകളിലേക്കും വരുന്നു

whats app payment

ന്യൂഡല്‍ഹി: കഴിഞ്ഞ ഫെബ്രുവരിയില്‍ ഫേസ്ബുക്ക് അവതരിപ്പിച്ച വാട്‌സാപ്പ് പേമെന്റ് ഫീച്ചര്‍ അടുത്ത ആഴ്ച്ചയോടെ നമ്മുടെ ഫോണുകളിലേക്കും വരുന്നു. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് ബാങ്കുകളുമായാണ് ഇതിനായി വാട്‌സാപ്പ് കൈകോര്‍ക്കുന്നത്. എസ്ബിഐ ഭാവിയില്‍ പങ്കാളിയാകുമെന്നാണ് സൂചന.

വളരെ പെട്ടെന്ന് തന്നെ പണമയക്കാന്‍ കഴിയുന്ന പുതിയ ഫീച്ചറാണ് വാട്‌സാപ്പ് പേമെന്റ്. ഫെബ്രുവരിയില്‍ ആദ്യ ഘട്ടം 10 ലക്ഷം യൂസര്‍മാര്‍ക്കിടയിലാണ് വാട്‌സാപ്പ് പേമെന്റ് നല്‍കിത്തുടങ്ങിയിരുന്നു.

കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച യുപിഐ സംവിധാനം അടിസ്ഥാനമാക്കിയാവും വാട്‌സാപ്പ് പേയ്‌മെന്റ് എന്ന പണമിടപാട് സംവിധാനം പ്രവര്‍ത്തിക്കുക. ചാറ്റ് ചെയ്യുന്നതിനൊപ്പം വീഡിയോകളും ഫോട്ടോകളും ഷെയര്‍ ചെയ്യുന്നത് പോലെ തന്നെ നിങ്ങള്‍ക്ക് പുതിയ സംവിധാനം വഴി പണം അയക്കാന്‍ കഴിയും.

യുപിഐ മുഖേന നിങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ട് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുക മാത്രമാണ് ഇതിന് വേണ്ടത്. സാധാരണ ഗതിയില്‍ പേമെന്റ് ആപ്പുകള്‍ വഴി പണം വിനിമയം ചെയ്യുന്ന രീതിയല്ല വാട്‌സാപ്പില്‍ ഉള്ളത്. വാട്‌സ് ആപ്പ് വഴി പണം കൈമാറുമ്പോള്‍ യുപിഐയില്‍ നിന്ന് പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും പോകുക.

ആര്‍ക്കാണോ ലഭിക്കേണ്ടത് അയാളുടെ ഫോണ്‍ നമ്പര്‍ മാത്രം മതിയാകും എന്നതാണ് ഏറ്റവും മികച്ച ഗുണം. ബാങ്ക് അക്കൗണ്ടിനൊപ്പം നല്‍കിയ ഫോണ്‍ നമ്പറില്‍ തന്നെയാണ് വാട്‌സ് ആപ്പും വേണ്ടതെന്ന് മാത്രം.

വാട്‌സാപ്പിന്റെ ലേറ്റസ്റ്റ് വേര്‍ഷനായ 2.18.46 ലാണ് പേമെന്റ് സംവിധാനം ലഭിക്കുക. അതേസമയം ഐഒഎസില്‍ ഈ സംവിധാനം ലഭ്യമാകില്ല. ഒന്നിനും 5000 നും ഇടയിലുള്ള ഏത്ര തുകയും നിങ്ങള്‍ക്ക് ഈ സംവിധാനം വഴി അയക്കാം.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)