കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അറിയാം

Health,eyes,Life

നമ്മള്‍ എത്രത്തോളം ആരോഗ്യവാനായി ഇരിക്കുന്നുവോ അത്രത്തോളം അത് നമ്മുടെ കണ്ണിനെയും ആരോഗ്യവാനായിരിക്കാന്‍ സഹായിക്കും. ഭക്ഷണക്രമത്തിലെ ചില മാറ്റങ്ങളോടെ കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താം.


ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ലൂട്ടിന്‍, സിങ്ക്, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ എന്നിവ അടങ്ങിയ ആഹാരങ്ങള്‍ കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ചീര, കോളി ഫ്‌ളവര്‍ തുടങ്ങിയ ഇലകളും പച്ചക്കറികളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. ട്യൂണ, മത്തി തുടങ്ങിയ മത്സ്യങ്ങളും മുട്ട, പയറുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയും മാംസം അല്ലാത്ത പ്രോട്ടീന്‍ ഭക്ഷണങ്ങളും നല്ല ഫലം ചെയ്യും. അതുപോലെ ഓറഞ്ച് അല്ലെങ്കില്‍ ചെറുനാരങ്ങ നീര് ദിവസവും ശീലമാക്കുക.

ശരീരഭാരം നിയന്ത്രിക്കുന്ന ഭക്ഷണം ശീലമാക്കിയാല്‍ ജീവിതശൈലീ രോഗങ്ങള്‍ വഴിയുണ്ടാകുന്ന നേത്ര രോഗങ്ങളെ തടയാം.


*കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമായും വേണ്ടത് വൈറ്റമിന്‍ എ, വൈറ്റമിന്‍ ഡി എന്നിവയാണ്. അതുകൊണ്ടുതന്നെ ഇലക്കറികള്‍, കാരറ്റുപോലെ നല്ല നിറമുള്ള പച്ചക്കറികള്‍, അയല, മത്തി മുതലായ മത്സ്യങ്ങള്‍ എന്നിവ ധാരാളം കഴിക്കണം.

*വിറ്റാമിന്‍ എ കുറവുള്ളവര്‍ക്ക് മങ്ങിയ വെളിച്ചത്തില്‍ കാഴ്ച ശക്തി കുറവായിരിക്കും. അങ്ങനെയുള്ളവര്‍ പാല്‍ ഉല്‍പ്പന്നങ്ങളും മുട്ടയും ധാരാളം കഴിക്കുക കാരണം ഇതില്‍ കണ്ണിന് ആവശ്യമായ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. അതുപോലെ ഭക്ഷണക്രമത്തില്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്താം.

*പാലുല്‍പ്പങ്ങള്‍, മുട്ട മത്സ്യം, ഇലക്കറികള്‍, കാരറ്റ്, കാബേജ് തുടങ്ങിയ പച്ചക്കറികളും നെല്ലിക്ക, ഓറഞ്ച്, തക്കാളി, പേരക്ക തുടങ്ങി നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന പഴവര്‍ഗങ്ങള്‍ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കണ്ണിന്റെ ആരോഗ്യം നമ്മുക്ക് നിലനിര്‍ത്താം.


ഇതിനു പുറമേ കണ്ണുകളുടെ പരിപാലനത്തില്‍ പ്രാഥമികമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതിനു പുറമേ കണ്ണുകളുടെ പരിപാലനത്തില്‍ പ്രാഥമികമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് കണ്ണുകളില്‍ അസ്വസ്ഥത തോന്നുമ്പോള്‍ സ്വയം ചികിത്സ ചെയുന്നത് ഒഴിവാക്കുക എന്നത്. തലവേദന, കാഴ്ച ശക്തി കുറയുക, ദൂരെയുള്ള വസ്തുക്കളില്‍ ഫോക്കസ് ചെയ്യാന്‍ പ്രയാസം തോന്നുക തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുമ്പോള്‍ ഉടനെ ഡോക്ടറെ കാണുക. മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ലെങ്കില്‍ കൂടി വര്‍ഷത്തില്‍ ഒരിക്കല്‍ കണ്ണ് പരിശോധിക്കുന്നത് നേത്രരോഗങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തുവാനും ചികിത്സിക്കാനും ഏറെ സഹായകമാകും.

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)