പുഴുങ്ങിയ മുട്ട കൊളസ്‌ട്രോള്‍ കൂട്ടുമോ?

  Would you ,boiled egg ,cholesterol?   

 

മുട്ട ദിവസവും കഴിച്ചാല്‍ കൊളസ്‌ട്രോളിനെ ക്ഷണിച്ചു വരുത്തുമെന്നൊരു തെറ്റിധാരണ പൊതുവേ ആളുകള്‍ക്കിടയിലുണ്ട്. മുട്ട ആരോഗ്യത്തിന് ഏറെ നല്ലതാണെങ്കിലും മുട്ടയുടെ മഞ്ഞ ദിവസവും കഴിക്കുന്നതിനോട് നല്ലൊരു ശതമാനം ഡോക്ടര്‍മാരും യോജിക്കുന്നില്ല. കൊളസ്‌ട്രോള്‍ ഉയര്‍ത്താനും അതുവഴി ഹൃദ്രോഗസാധ്യത കൂട്ടാനുമാണ് ഇത് കാരണമാകുന്നത്.

ഉയര്‍ന്ന അളവില്‍ ഡയറ്ററി കൊളസ്‌ട്രോള്‍ മുട്ടയിലുണ്ട്. 185 mg എന്ന നിലയിലാണ് ഇത് ഒരുമുട്ടയില്‍ കാണപ്പെടുന്നത്. എന്നാല്‍ കൊളസ്‌ട്രോള്‍ നില ഉയര്‍ത്തുന്നത് സാച്ചുറേറ്റഡ് ഫാറ്റ് ആണ്. കൊളസ്‌ട്രോള്‍ ഉള്ള ആഹാരം കഴിക്കുമ്പോള്‍ കൊളസ്‌ട്രോള്‍ ബ്രേക്ക് ഡൗണ്‍ ചെയ്യപ്പെടുകയും അത് ഗട്ട് ആയി മാറ്റപ്പെടുകയും ചെയ്യുന്നു. സാച്ചുറേറ്റഡ് ഫാറ്റ് ഫാറ്റി ആസിഡ് ആയി രൂപാന്തരപ്പെടുകയും ചെയ്യും. ഇതാണ് സത്യത്തില്‍ കൊളസ്‌ട്രോള്‍ ഉണ്ടാക്കുന്നത്.


ഡയറ്ററി കൊളസ്‌ട്രോള്‍ ധാരാളമുള്ള മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ ഉയരും. എന്നാല്‍ കൊളസ്‌ട്രോളില്‍ തന്നെ നല്ല കൊളസ്‌ട്രോള്‍ എന്നും ചീത്ത കൊളസ്‌ട്രോള്‍ എന്നും രണ്ടു തരമുണ്ട്. LDL (bad cholesterol) , HDL (good cholesterol) എന്നാണ് ഇതിനെ പറയുന്നത്.


ഇതില്‍ മുട്ടയിലുള്ളത് HDL ആണ് അതായത് നല്ല കൊളസ്‌ട്രോള്‍. എന്നാല്‍ LDL ആണ് ഹൃദ്രോഗം ഉണ്ടാക്കുക. ദിവസവും ഒരു മുട്ട വീതം കഴിച്ചാല്‍ ഹൃദ്രോഗം ഉണ്ടാകുമെന്ന് പറയുന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം ഇതുവരെ തെളിയിക്കാന്‍ സാധിച്ചിട്ടില്ല.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)