ആളിക്കത്തി ക്രൊയേഷ്യ, ചാരമായി അര്‍ജന്റീന: എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് വിജയം

WORLDCUP

റഷ്യന്‍ മണ്ണില്‍ മെസ്സിപ്പട വീരേതിഹാസം രചിക്കുമെന്ന് വമ്പു പറഞ്ഞ അര്‍ജന്റീന ആരാധകരെ കണ്ണീരിലാഴ്ത്തി നിഷ്‌നിയിലെ സ്റ്റേഡിയത്തില്‍ ക്രൊയേഷ്യയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ക്രൊയേഷ്യ ജയിച്ചുകയറിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു ക്രൊയേഷ്യയുടെ മൂന്നു ഗോളുകള്‍.

ആന്റെ റെബിച്ച് (53), ലൂക്കാ മോഡ്രിച്ച് (80), ഇവാന്‍ റാക്കിട്ടിച്ച് (90+1) എന്നിവരാണ് ക്രൊയേഷ്യയ്ക്കായി ഗോള്‍ േനടിയത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുള്‍പ്പെടെയുള്ളവര്‍ തീര്‍ത്തും നിറം മങ്ങിയതോടെ കടലാസിന്റെ കരുത്തിന്റെ നിഴല്‍ മാത്രമായിരുന്നു കളത്തിലെ അര്‍ജന്റീന. ഈ തോല്‍വിയോടെ അര്‍ജന്റീനയുടെ നോക്കൗട്ട് പ്രതീക്ഷകളിലും കരിനിഴല്‍ വീണു. അതേസമയം, ക്രൊയേഷ്യ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)