രാത്രി ഉറങ്ങുന്നതിനിടെ ടിവിയുടെ ശബ്ദം കൂട്ടി ശല്യം ചെയ്തു; യുവാവിനെ സഹവാസി കുത്തികൊന്നു

Worker stabs, room mate ,TV volume in UAE

അബുദാബി: രാത്രി ഉറങ്ങുന്നതിനിടെ ടിവിയുടെ ശബ്ദം കൂട്ടി ശല്യം ചെയ്ത യുവാവിനെ സഹവാസി കുത്തികൊന്നു. ഇതിനെതിരെ കോടതിയില്‍ നടപടികള്‍ പുരോഗമിച്ചു വരികയാണ്. അബുദാബിയിലെ ഏഷ്യക്കാരനായ തൊഴിലാളിയാണു സഹവാസിയെ കുത്തിക്കൊന്നത്. മൂന്നു പേര്‍ ഒരുമിച്ചായിരുന്നു താമസം.

ജോലി കഴിഞ്ഞ് റൂമില്‍ എത്തിയവര്‍ വിശ്രമിക്കുന്നതിനിടെ പ്രതി ടിവി വെയ്ക്കുകയും അമിതമായ ശബ്ദം വെച്ചത് സഹവാസിയെ പ്രകോപിപ്പിക്കുകയായിരുന്നു. ടിവി കാണുകയായിരുന്ന ഏഷ്യക്കാരനുമായി യുവാവ് ആദ്യം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. വഴങ്ങാതായതോടെ അടുക്കളയില്‍ നിന്നു കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. രണ്ട് തവണ വയറ്റിലാണ് കുത്തിയത്.

മുറിയിലുണ്ടായിരുന്ന മൂന്നാമത്തെയാളാണു സംഭവത്തിലെ ദൃക്സാക്ഷി. കൊല്ലപ്പെട്ടയാളെ അക്രമിച്ചതായും കത്തിയെടുത്തു കുത്തിയതായും പോലീസിനു മുന്നില്‍ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍ കോടതിയിലെത്തിയപ്പോള്‍ കുറ്റം നിഷേധിച്ചു. പ്രതിഭാഗത്തിനു അഭിഭാഷകനെ ഏര്‍പ്പാടാക്കുന്നതിനായി കേസിലെ വാദം മേയ് മാസത്തിലേക്ക് മാറ്റി.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)