ഏഷ്യാകപ്പ് ട്വന്റി-ട്വന്റി: 27 റണ്‍സിന് മലേഷ്യയെ എറിഞ്ഞിട്ട് ഇന്ത്യയുടെ പെണ്‍പുലികള്‍; 170 റണ്‍സിന്റെ തകര്‍പ്പന്‍ വിജയത്തുടക്കം

Sports,Cricket

ക്വലാലംപൂര്‍: ഏഷ്യാകപ്പ് ട്വന്റിട്വന്റിയില്‍ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യന്‍ പെണ്‍പുലികള്‍ പോരാട്ടം ആരംഭിച്ചു. മലേഷ്യയെ 27 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യന്‍ വനിതകള്‍ കരുത്ത് കാണിച്ചത്. സെഞ്ചുറിക്കരികിലെത്തിയ മിതാലിയുടെ മിന്നും പ്രകടനത്തിലൂടെ ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സ് സ്‌കോര്‍ പിന്തുടര്‍ന്ന മലേഷ്യ 27 റണ്‍സിന് ഓള്‍ഔട്ട് ആയി. വനിതകളുടെ രാജ്യാന്തര ട്വന്റി-ട്വന്റി ക്രിക്കറ്റിലെ ഏറ്റവും ചെറിയ സ്‌കോറിനാണ് മലേഷ്യയെ ഇന്ത്യ എറിഞ്ഞൊതുക്കിയത്.


ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടി. 170 വിജയലക്ഷ്യവുമായിറങ്ങിയ മലേഷ്യ 13.4 ഓവറില്‍ 27 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ 142 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തിലൂടെ ഇന്ത്യ ടൂര്‍ണമെന്റിനു തുടക്കം കുറിച്ചു. 69 പന്തില്‍ 13 ബൗണ്ടറിയും, ഒരു സിക്സും ഉള്‍പ്പെടെ 97 റണ്‍സെടുത്ത് മിതാലി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനൊപ്പം മിതാലി മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 86 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്സിന് അടിത്തറ ഒരുക്കിയത്. ഹര്‍മന്‍ പ്രീത് 23 പന്തില്‍ നാലു ബൗണ്ടറികളോടെ 32 റണ്‍സെടുത്തു. ദീപ്തി ശര്‍മ്മ 12 പന്തില്‍ രണ്ടു ബൗണ്ടറിയും ഉള്‍പ്പെടെ 18 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.


മലേഷ്യന്‍ നിരയില്‍ ആര്‍ക്കും രണ്ടക്കം കടക്കാനായില്ല. 10 പന്തില്‍ രണ്ടു ബൗണ്ടറികളോടെ ഒന്‍പതു റണ്‍സെടുത്ത സാഷ ആസ്മിയാണ് മലേഷ്യയുടെ ടോപ് സ്‌കോറര്‍. ആറുപേര്‍ റണ്‍സൊന്നും എടുക്കാതെ പുറത്തായി. ഇന്ത്യയ്ക്കായി പൂജ വസ്ത്രാകര്‍ മൂന്ന് ഓവറില്‍ ആറു റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. അനുജ പാട്ടില്‍ രണ്ട് ഓവറില്‍ ഒന്‍പതു റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും. പൂനം യാദവ് രണ്ട് ഓവറില്‍ റണ്ണൊന്നും വിട്ടുകൊടുക്കാതെ രണ്ടു വിക്കറ്റും നേടി.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)